എൻ.പി.എസിൽ നേരിട്ട് നിക്ഷേപിച്ച് ഇടപാടുതുക ലാഭിക്കാം


സീഡി

2 min read
Read later
Print
Share

ചെലുവുകുറച്ച് എൻ.പി.എസിൽ നിക്ഷേപംനടത്തി കൂടുതൽ ആദായംനേടാനുള്ളവഴിയിതാ.

ഫോട്ടോ: മാതൃഭൂമി ആർക്കേവ്‌സ്‌

നാഷണൽ പെൻഷൻ സിസ്റ്റ(എൻ.പി.എസ്)ത്തിൽ എല്ലാവർക്കും ചേരാനുള്ള അവസരം ലഭിച്ചതോടെ നിക്ഷേപകരുടെ എണ്ണത്തിൽ വൻകുതിപ്പാണുണ്ടായത്. ഈ വിഭാഗത്തിലെ നിക്ഷേപകരുടെ എണ്ണം 2020 ഡിസംബർ 31 പ്രകാരം 14.44 ലക്ഷമാണ്. 2014 മാർച്ചിൽ 78,774 അംഗങ്ങളാണുണ്ടായിരുന്നത്.

പദ്ധതിയിൽ ചേർന്നിട്ടുള്ള കേന്ദ്ര-സംസ്ഥാന ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരുൾപ്പടെയുള്ളവരുടെ എണ്ണം 2020 അവസാനത്തോടെ 1.40 കോടിയായി ഉയർന്നു. മൊത്തം കൈകാര്യംചെയ്യുന്ന ആസ്തിയാകട്ടെ 5.34 ലക്ഷംകോടി രൂപയുമാണ്.

റിട്ടയർമെന്റിനുശേഷമുള്ള ജീവിതത്തിനായുള്ള കരുതലായാണ് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചത്. 80സി പ്രകാരം 1.50 ലക്ഷത്തിനുള്ള ആദായനികുതിയിളവിന് പുറമെ 50,000 രൂപയുടെ അധിക ആനുകൂല്യത്തിനും എൻപിഎസിലെ നിക്ഷേപം ഉപകരിക്കും.

60 വയസ്സാകുമ്പോൾ മൊത്തം നിക്ഷേപതുകയിൽനിന്ന് 60ശതമാനം പിൻവലിച്ച് പണമെടുക്കാം. അതിന് ഒരുരൂപപോലും ആദായനികുതി നൽകേണ്ടതില്ല. ബാക്കിയുള്ള 40ശതമാനംതുക പെൻഷൻ ലഭിക്കാനായി ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം.

പോയന്റ് ഓഫ് പ്രസൻസ്(പി.ഒ.പി)വഴിയോ സെൻട്രൽ റെക്കോഡ് കീപ്പിങ് ഏജൻസി(സി.ആർ.എ)വഴി നേരിട്ടോ എൻ.പി.എസിൽ ചേരാൻ സൗകര്യമുണ്ട്. മിക്കവാറും ബാങ്കുകളുടെ ശാഖകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവവഴി എൻ.പി.എസിൽ ചേരാനാകും. ഇവ പി.ഒ.പിയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളാണ്.

സി.ആർ.എവഴിയും പി.ഒ.പി വഴിയും എൻ.പി.എസിൽ ചേരുമ്പോൾ സേവനനിരക്കിൽ വ്യത്യാസമുണ്ട്(പട്ടിക കാണുക)

Charges associated with the NPS
ChargePOPNCRA(NSDL)*KCRA (Karvy)*
Initial subscriber
registration/Account
opening
Rs 200Rs 40Rs 39.36
Contribution 0.25% of contribution amount
Min: Rs 20 & Max: 25,000
Rs 3.75 per transactionRs 3.36 per transaction
Non-financial
transaction
Rs 20 per transactionRs 3.75 per transactionRs 3.36 per transaction
Persistency/Annual
maintenance
Rs 50: Only for NPS-All Citizen Rs 95Rs 57.63
Asset servicing(per annum)0.0032% of assets under custody
Investment management(per annum) 0.01% of assets under management
Reimbursement of expense (per annum) 0.005% of assets under management
*CRA
പി.ഒ.പി എന്നാൽ വരിക്കാരനെ സി.ആർ.എയുമായി ബന്ധിപ്പിക്കുന്ന ഇടനിലക്കാരാണ്. അതുകൊണ്ടുതന്നെ സി.ആർ.എവഴി നേരിട്ട് അക്കൗണ്ട് തുറന്നാൽ സേവനനിരക്കിനത്തിൽ തുകലാഭിക്കാൻ കഴിയും. അതിനായി മുകളിലെ പട്ടിക പരിശോധിക്കുക.

അക്കൗണ്ട് തുറക്കാനുള്ള ചാർജ്, ഇടപാട് നിരക്ക് എന്നിവയെല്ലാം നേരിട്ട് നിക്ഷേപിച്ചാൽ ഒഴിവാക്കാനാകും. ഉദാഹരണത്തിന് ഒരോതവണ നിക്ഷേപം നടത്തുമ്പോഴും 20 രൂപയാണ് പി.ഒ.പി സേവന നിരക്കായി ഈടാക്കുക.

നേരിട്ട് നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമായരീതിയിലാണ് സി.ആർ.എ സൗകര്യമൊരുക്കിയിട്ടുള്ളത്. ഓൺലൈൻവഴിയാണ് അതിന്കഴിയുക. വ്യത്യസ്ത ആസ്തികളുടെ സവിശേഷതകൾ, ആസ്തിവിഭജനം, ഓൺലൈൻ ഇടപാട് എന്നിവയെക്കുറിച്ച് അറിയാത്തവർ പി.ഒ.പിവഴി ചേർന്ന് നിക്ഷേപംനടത്തുന്നതാകും നല്ലത്.

ഓൺലൈനായി എങ്ങനെ അക്കൗണ്ട് തുടങ്ങാം

  1. പാൻ കാർഡിന്റെയും കാൻസൽ ചെയ്ത ചെക്കിന്റെയും സ്‌കാൻ ചെയ്ത്‌കോപ്പിയെടുക്കുക. ഫോട്ടോയുംവേണം.
  2. ഇ-എൻ.പി.എസിന്റെ ഔദ്യോഗിക സൈറ്റിൽ( https://enps.nsdl.com/eNPS/NationalPensionSystem.html)കയറുക.
  3. നാഷണൽ പെൻഷൻ സിസ്റ്റം-എന്നതിൽ ക്ലിക് ചെയ്യുക. അതിനുശേഷം രജിസ്‌ട്രേഷനിൽ ക്ലിക്ക് ചെയ്യുക.
  4. രിജിസ്റ്റർ വിത്ത്-ൽ ആധാർ ഓപ്ഷൻ സെലക്ട് ചെയ്യുക.
  5. ടയർ 1 ഓൺലി-സെലക്ട് ചെയ്ത് നിർദേശങ്ങൾ പാലിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
antony@mpp.co.in

You can save transaction cost by investing directly in NPS

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tax
Premium

2 min

സമ്മാനം ലഭിച്ചാല്‍ നികുതി കൊടുക്കണോ; എത്ര തുക നല്‍കണം? 

Jun 26, 2023


health insurance

1 min

ഇന്‍ഷുറന്‍സ് പ്രീമിയം 30%വരെ കുറയും: ബീമ സുഗം പ്ലാറ്റ്‌ഫോം തയ്യാറാകുന്നു

Aug 23, 2023


income tax
Premium

2 min

ആദായ നികുതി നോട്ടീസ് ലഭിച്ചോ; കാരണങ്ങള്‍ ഇതാകാം, വിശദീകരണം നല്‍കേണ്ടിവരും

Aug 15, 2023


Most Commented