കുറഞ്ഞ കാലയളവില്‍ കൂടുതല്‍ നേട്ടം: പണം എവിടെ സൂക്ഷിക്കും?


ഡോ.ആന്റണി സി.ഡേവിസ്

ഹ്രസ്വകാലയളവില്‍ പണം സൂക്ഷിക്കാന്‍ എസ്.ബി അക്കൗണ്ടിന് ബദലായി ല്വിക്വിഡ് ഫണ്ട് പരിഗണിക്കാം. കൂടുതല്‍ ആദായം നേടാം.

Photo:Gettyimages

കുടുംബ സ്വത്ത് വിഭജിച്ചതിന്റെ ഭാഗമായാണ് സുജയുടെ കൈവശം 30 ലക്ഷം രൂപ ലഭിച്ചത്. പുതിയ വീടിന്റെ പണി തുടങ്ങിയതിനിടയ്ക്കായിരുന്നു പണം കിട്ടിയത്. തല്‍ക്കാലം സേവിങ്സ് അക്കൗണ്ടില്‍ സൂക്ഷിക്കാമെന്ന് സുജ തീരുമാനിച്ചു. ആയിടയ്ക്കാണ് സുഹൃത്തായ ഫിനാന്‍ഷ്യല്‍ പ്ലാനറെ കാണാനിടയായത്.

ബാങ്ക് എസ്.ബി അക്കൗണ്ടിന് ബദലായി മറ്റൊരു സാധ്യതയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. കൂടുതല്‍ ആദായം ലഭിക്കുമെന്നറിഞ്ഞപ്പോള്‍ ആവഴി നോക്കാമെന്നായി സുജ.



ലിക്വിഡ് ഫണ്ട്
പണം സൂക്ഷിക്കാനുള്ള താല്‍ക്കാലിക സംവിധാനംമാത്രമാണ് ബാങ്കിലെ സേവിങ്സ് അക്കൗണ്ട്. ഇക്കാര്യം അറിയാമെങ്കിലും കൂടുതല്‍ തുക സേവിങ്സ് അക്കൗണ്ടില്‍ ദീര്‍ഘകാലം കരുതിവെയ്ക്കുന്നവരുണ്ട്. രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ സേവിങ്സ് അക്കൗണ്ടില്‍ അവശേഷിക്കുന്ന തുകയ്ക്ക് രണ്ടര മുതല്‍ മൂന്നു ശതമാനംവരെ പലിശയാണ് നല്‍കുന്നത്.

താരതമ്യേന കൂടുതല്‍ ആദായം ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍, ഏതാനും ആഴ്ചകളോ മാസങ്ങളോ പണം സൂക്ഷിക്കാന്‍ ലിക്വിഡ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. 91 ദിവസത്തില്‍ താഴെ കാലാവധിയുള്ള മണിമാര്‍ക്കറ്റ് ഉപകരണങ്ങളിലാണ് ലിക്വിഡ് ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത് എന്നതുകൊണ്ടുതന്നെ നഷ്ടസാധ്യത തീരെ ഇല്ലെന്നുപറയാം. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള പണവും ല്വിക്വിഡ് ഫണ്ടില്‍ സൂക്ഷിക്കുന്നതില്‍ തെറ്റില്ല.

2022 ഓഗസ്റ്റ് 22ലെ കണക്കുപ്രകാരം ഒരുവര്‍ഷത്തിനിടെ ശരാശരി 3.60-4.30 ശതമാനം ആദായമാണ് ല്വിക്വിഡ് ഫണ്ടുകള്‍ നല്‍കിയത്. സേവിങ്സ് ബാങ്കില്‍നിന്ന് ലഭിച്ചതാകട്ടെ മൂന്നുശതമാനവും. 30 ലക്ഷം രൂപ ല്വിക്വിഡ് ഫണ്ടില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ആദായത്തില്‍ എത്രരൂപയുടെ വ്യത്യാസമുണ്ടാകുമായിരുന്നുവെന്ന് പരിശോധിക്കാം.

നികുതി ബാധ്യത
സേവിങ്സ് അക്കൗണ്ടില്‍നിന്നുള്ള പലിശ മൊത്തം വരുമാനത്തോട് ചേര്‍ത്താണ് ആദായ നികുതി നല്‍കേണ്ടത്. വകുപ്പ് 80ടിടിഎ പ്രകാരം 10,000 രുപവരെയുള്ള തുകയ്ക്ക് ഇളവ് ലഭിക്കും.

ലിക്വിഡ് ഫണ്ടില്‍ നിക്ഷേപം മൂന്നുവര്‍ഷം കൈവശംവെച്ചശേഷമാണ് പിന്‍വലിക്കുന്നതെങ്കില്‍ വിലക്കയറ്റം കിഴിച്ചുള്ള(ഇന്‍ഡക്സേഷന്‍ ആനുകൂല്യം)തുകയ്ക്ക് നികുതി നല്‍കിയാല്‍ മതിയാകും. മുന്നുവര്‍ഷത്തിനുതാഴെയാണ് നിക്ഷേപ കാലവധിയെങ്കില്‍ വരുമാനത്തോടൊപ്പം ചേര്‍ത്ത് ബാധകമായ സ്ലാബ് അനുസരിച്ച് നികുതി നല്‍കണം.

കുറിപ്പ്: ചെറിയ തുക നിക്ഷേപിക്കുന്ന റീട്ടെയില്‍ നിക്ഷേപകനെ സമ്പന്ധിച്ചെടുത്തോളം ആദായത്തില്‍ കാര്യമായ വ്യത്യാസമുണ്ടാകില്ല. അഞ്ചോ പത്തോ ലക്ഷം രൂപ ഹ്രസ്വകാലയളവില്‍ സൂക്ഷിക്കേണ്ടിവന്നാല്‍ ലിക്വിഡ് ഫണ്ടിലെ നിക്ഷേപം പരിഗണിക്കാം.
antonycdavis@gmail.com

Content Highlights: Where will the money be kept in the short term?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented