12 ശതമാനത്തിലധികം റിട്ടേണ്‍ വേണോ ? ഈ വഴി തിരഞ്ഞെടുക്കാം


ഡോ.ആന്റണി സി.ഡേവിസ്

സാമ്പത്തിക ലക്ഷ്യങ്ങള്‍ വിജയകമായി നിറവേറ്റാന്‍ വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായം ലഭിക്കണം. അതിനുള്ള വഴികളിതാ.

Photo: Getty Image

മാസങ്ങളായി വിലക്കയറ്റത്തിന്റെ പിടിയിലാണ് ലോകം. ഏറ്റവും പുതിയതായി രാജ്യത്തെ ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റില്‍ ഏഴുശതമാനമായിരിക്കുന്നു. യഥാര്‍ഥ വിലക്കയറ്റം ഇതിലും എത്രയോ ഉയരത്തിലാണെന്നത് വേറെ വസ്തുത.

ഈ സാഹചര്യത്തിലാണ് പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം ലഭിക്കാനും ഹ്രസ്വ-ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റാനും യോജിച്ച പദ്ധതികള്‍ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രസക്തി.

സങ്കീര്‍ണമായലോകമാണ് പലര്‍ക്കും ഓഹരി വിപണി. നേട്ട-നഷ്ടസാധ്യതകളെക്കുറിച്ച് പഠിക്കാതെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള ആവേശത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് പണംനഷ്ടപ്പെടുത്തിയവര്‍ ഏറെയുണ്ട്.

ആദായത്തിന്റെകാര്യത്തില്‍ മറ്റെല്ലാ നിക്ഷേപ ആസ്തികളെയും പിന്നിലാക്കാന്‍ കഴിവുള്ളതാണ് ഓഹരിയെന്ന് ഇതിനകം എണ്ണമറ്റ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രണ്ടക്ക ശതമാനം ആദായം നല്‍കാന്‍ ഓഹരിയിലെ നിക്ഷേപത്തിന് കഴിയും.

വിപണി വിശകലനംചെയ്ത് നേരിട്ട് ഓഹരിയില്‍ നിക്ഷേപിക്കാന്‍ സമയമില്ലാത്തവര്‍ക്കും വൈവിധ്യവത്കരണം ആഗ്രഹിക്കുന്നവര്‍ക്കും മ്യൂച്വല്‍ ഫണ്ടുകളാണ് യോജിച്ചത്. ചെറിയതുക(മിനിമം 100 രൂപ)നിക്ഷേപിക്കാനുള്ള സാധ്യതയും ഫണ്ടിലെ നിക്ഷേപം ആകര്‍ഷകമാക്കുന്നു.

നഷ്ടസാധ്യതയും ചാഞ്ചാട്ടവും കുറവായതിനാല്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കായി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളും പരിഗണിക്കാം.

ഓഹരി ഫണ്ടുകള്‍
നിക്ഷേപകരുടെ പ്രതീക്ഷയ്ക്കും റിസ്‌ക് എടുക്കാനുള്ളകഴിവിനും അനുസൃതമായി ഓഹരി അധിഷ്ഠിത ഫണ്ടുകളെ തരംതിരിച്ചിട്ടുണ്ട്.

ലാര്‍ജ് ക്യാപ്
ചുരുങ്ങിയത് 80ശതമാനം നിക്ഷേപവും ലാര്‍ജ് ക്യാപ് (വന്‍കിട കമ്പനികളുടെ)ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടാണിത്.

ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ്
കുറഞ്ഞത് 35ശതമാനംവീതം ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളില്‍നിക്ഷേപിക്കുന്നവയാണ് ഈവിഭാഗത്തിലെ ഫണ്ടുകള്‍.

മിഡ്ക്യാപ്
65ശതമാനവും മിഡ് ക്യാപ്(ഇടത്തരം കമ്പനികള്‍)ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് ഈ ഫണ്ടുകള്‍. നഷ്ടസാധ്യതയും അതോടൊപ്പം നേട്ടസാധ്യതയുംകൂടുതലാണ്.

മള്‍ട്ടിക്യാപ്
നിക്ഷേപ രീതിയില്‍ ഈയിടെ സെബി മാറ്റംവരുത്തി. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് എന്നീ വിഭാഗങ്ങളിലെ ഓഹരികളില്‍ ചുരുങ്ങിയത് 25ശതമാനം നിക്ഷേപം നിലനിര്‍ത്തണമെന്നാണ് പുതിയ നിര്‍ദേശം.

സ്മോള്‍ ക്യാപ്
65ശതമാനം നിക്ഷേപവും സ്മോള്‍ ക്യാപ് ഓഹരികളിലായിരിക്കണം. മറ്റെല്ലാവിഭാഗം ഫണ്ടുകളെയും അപേക്ഷിച്ച് നഷ്ടസാധ്യത കൂടുതലാണ്.

ഇ.എല്‍.എസ്.എസ്
മൂന്നുവര്‍ഷത്തെ ലോക്ക് ഇന്‍ പിരിയഡ് ഉള്ള ടാക്സ് സേവിങ് ഫണ്ട് കാറ്റഗറിയാണിത്. ചുരുങ്ങിയത് 80ശതമാനം ആസ്തിയും ഓഹരിയില്‍ നിക്ഷേപിക്കണമെന്ന് വ്യവസ്ഥചെയ്തിരിക്കുന്നു.

വാല്യൂ ഓറിയന്റ്ഡ്, ഇന്റര്‍നാഷണല്‍ ഫണ്ട്, സെക്ടറല്‍ ഫണ്ട് എന്നിങ്ങനെയും ഫണ്ട് വിഭാഗങ്ങളുണ്ടെങ്കിലും മുകളില്‍ പറഞ്ഞവയിലെ നിക്ഷേപംതന്നെ വൈവിധ്യവത്കരണത്തിനും മികച്ചനേട്ടത്തിനും പര്യാപ്തമാണ്.

ഡെറ്റ് ഫണ്ടുകള്‍
ബാങ്ക് നിക്ഷേപത്തേക്കാള്‍ അധിക ആദായം ഡെറ്റ് ഫണ്ടുകളില്‍നിന്ന് പ്രതീക്ഷിക്കാം. ലോ ഡ്യൂറേഷന്‍, ഷോര്‍ട്ട് ഡ്യൂറേഷന്‍, ലിക്വിഡ്, ഡൈനാമിക് ബോണ്ട്, ബാങ്കിങ് ആന്‍ഡ് പി.എസ്.യു, ലോങ് ഡ്യൂറേഷന്‍, മീഡിയം ഡ്യൂറേഷന്‍, ക്രഡിറ്റ് റിസ്‌ക്, ഗില്‍റ്റ് എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലായി ഡെറ്റ് ഫണ്ടുകള്‍ വിപണിയിലുണ്ട്. മൂന്നുവര്‍ഷത്തില്‍കൂടുതല്‍കാലം ഈ ഫണ്ടുകളില്‍ നിക്ഷേപം നിലനിര്‍ത്തിയാല്‍ നികുതി ആനുകൂല്യവും ലഭിക്കും. ഹ്രസ്വകാല നിക്ഷേപത്തിനായി ഇവയില്‍നിന്ന് രണ്ടുവിഭാഗങ്ങളെമാത്രം തിരഞ്ഞെടുക്കാം.

ഷോര്‍ട്ട് ഡ്യൂറേഷന്‍
ഒരുവര്‍ഷത്തിനും മൂന്നുവര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നവയാണ് ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍. എഎഎ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ബാങ്കിങ് ആന്‍ഡ് പി.എസ്.യു
ബാങ്കുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാരുകള്‍ എന്നിവ പുറത്തിറക്കുന്ന കടപ്പത്രങ്ങളിലാണ് ഈഫണ്ടുകലിലെ 80 ശതമാനംതുകയും നിക്ഷേപിക്കുന്നത്.

ദീര്‍ഘകാല ലക്ഷ്യത്തിന് ഓഹരി ഫണ്ടുകളിലും അഞ്ചുവര്‍ഷംവരെ കാലവധിയുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് ഡെറ്റ് ഫണ്ടുകിളിലും നിക്ഷേപം നടത്താം. വിദഗ്‌ധോപദേശത്തോടെ ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ 12ശതമാനമോ അതില്‍കൂടുതലോ ഡെറ്റ് ഫണ്ടില്‍നിന്ന് ഒമ്പതുശതമാനംവരെയോ ആദായം പ്രതീക്ഷിക്കാം.

antonycdavis@gmail.com

Content Highlights: Want more than 12 percent return? Choose this way


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented