Representational image. Photo: Gettyimages
എക്കാലത്തെയും താഴ്ന്ന നിലവാരത്തില്‍നിന്നാണ് പത്ത് മാസത്തിനിടെ സ്ഥിര നിക്ഷേപ പലിശ കൂടാന്‍ തുടങ്ങിയത്. ഇതോടെ ബാങ്ക് എഫ്.ഡി വീണ്ടും ജനപ്രിയ നിക്ഷേപ പദ്ധതിയായി. പ്രത്യേകിച്ച് സ്ഥിര വരുമാനം ആശ്രയിച്ച് കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക്. മുതിര്‍ന്നവര്‍ക്ക് 8.5ശതമാനം വരെ പലിശയാണ് ഈ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. 60 പിന്നിട്ടവരെക്കൂടി ഉള്‍പ്പെടുത്തി സംയുക്ത അക്കൗണ്ടുവഴി നിക്ഷേപിച്ചാല്‍ സാധാരണക്കാര്‍ക്കും ഈ പലിശ ലഭിക്കും.
ബന്ധന്‍ ബാങ്ക്
600 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബന്ധന്‍ ബാങ്ക് 8.50 ശതമാനം പലിശയാണ് നല്‍കുന്നത്. 2023 ഫെബ്രുവരി ആറിനാണ് പുതുക്കിയ നിരക്ക് പ്രബല്യത്തില്‍വന്നത്. സാധാരണ പൗരന്മാര്‍ക്ക് എട്ട് ശതമാനവും പലിശ ലഭിക്കും. കേരളത്തില്‍ ഇടുക്കിയും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലാ ആസ്ഥാനങ്ങളില്‍ ബാങ്കിന് ശാഖകളുണ്ട്.
ഡിസിബി ബാങ്ക്
15 മാസത്തിനും 24 മാസത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഡിസിബി ബാങ്കില്‍ 8.5 ശതമാനം പലിശ ലഭിക്കും. മാര്‍ച്ച് 10 മുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍വന്നത്. കൊച്ചി, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ബാങ്കിന് ശാഖകളുള്ളത്.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
18 മാസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് നല്‍കുന്നത് 8.25 ശതമാനം പലിശയാണ്. മറ്റുള്ളവര്‍ക്ക് 7.75ശതമാനവും ലഭിക്കും. കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ബാങ്കിന് ബ്രാഞ്ചുകളുണ്ട്.
ഇന്‍ഡസിന്‍ഡ് ബാങ്ക്
മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് നല്‍കുന്ന പരമാവധി പലിശ 8.25ശതമാനമാണ്. ഒന്നര വര്‍ഷം മുതല്‍ രണ്ട് വര്‍ഷം ഒമ്പത് മാസംവരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകം. മാര്‍ച്ച് 22 മുതലാണ് പുതിയ നിരക്ക് നിലവില്‍വന്നത്.
ആര്‍ബിഎല്‍ ബാങ്ക്
15 മാസം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്നവര്‍ക്ക് 8.30 ശതമാനം പലിശയാണ് ആര്‍ബിഎല്‍ ബാങ്ക് നല്‍കുന്നത്. സാധാരണക്കാര്‍ക്ക് 7.80ശതമാനം പലിശയും ലഭിക്കും. തിരുവനന്തപുരം, കൊല്ലം, തിരുവല്ല, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ആര്‍ബിഎല്‍ ബാങ്കിന് ശാഖകളുണ്ട്.
ആക്‌സിസ് ബാങ്ക്
രണ്ടു വര്‍ഷം മുതല്‍ 30 മാസത്തില്‍ താഴെവരെ കാലയളവുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആക്‌സിസ് ബാങ്ക് 8.01ശതമാനം പലിശയാണ് നല്‍കുന്നത്. ഏപ്രില്‍ നാലു മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലായത്.

ഈ ബാങ്കുകള്‍ക്കു പുറമെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും ഉയര്‍ന്ന നിരക്കില്‍ പലിശ നല്‍കുന്നുണ്ട്. രാജ്യത്തെ മുന്‍നിര ബാങ്കുകളായ എസ്ബിഐയും എച്ച്ഡിഎഫ്‌സി ബാങ്കും മുതിര്‍ന്നവര്‍ക്ക് പരമാവധി നല്‍കുന്ന പലിശ 7.50ശതമാനംവരെയാണ്. ഐസിഐസിഐ ബാങ്കാകട്ടെ 15 മാസം മുതല്‍ രണ്ടു വര്‍ഷംവരെയുള്ള സ്ഥിര നിക്ഷേപത്തിന് 7.60ശതമാനവും പലിശ നല്‍കുന്നു.
നികുതി ബാധ്യത
സ്ഥിര നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാധ്യതയുണ്ട്. മൊത്തം വരുമാനത്തോടൊപ്പം ചേര്‍ത്ത് ബാധകമായ സ്ലാബിലാണ് നികുതി നല്‍കേണ്ടത്. അതേസമയം, വകുപ്പ് 80 ടിടിബി പ്രകാരം ഒരു സാമ്പത്തിക വര്‍ഷം മുതര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന 50,000 രൂപവരെയുള്ള പലിശ നികുതി വിമുക്തവുമാണ്.
Content Highlights: Up To 8.50 Percent Interest With These Banks for FD


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..