പഴയത് ഒഴിവാക്കി വ്യക്തിഗത ആദായ നികുതി വ്യവസ്ഥകള്‍ ഏകീകരിച്ചേക്കും 


Money Desk

കിഴവുകള്‍ ഒഴിവാക്കി നികുതി ബാധ്യത കുറച്ച് 2019ല്‍ കോര്‍പറേറ്റുകള്‍ക്ക് കൊണ്ടുവന്നതിന് സമാനമായ സാധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്.

പ്രതീകാത്മക ചിത്രം | Photo: PTI

കിഴിവുകളും ഇളവുകളും ഒഴിവാക്കി അവതരിപ്പിച്ച പുതിയ നികുതി വ്യവസ്ഥ ആകര്‍ഷകമാക്കാന്‍ സര്‍ക്കാര്‍. 2020-21 ബജറ്റില്‍ അവതരിപ്പിച്ച പുതിയ നികുതി വ്യവസ്ഥ ഭൂരിഭാഗംപേരും പിന്തുടരാത്ത സാഹചര്യത്തിലാണ് ധനമന്ത്രാലയം പുതിയ സാധ്യതകള്‍ തേടുന്നത്.

ഇളവുകളോ കിഴിവുകളോ ഇല്ലാത്ത നികുതി സംവിധാനം കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതോടെ സങ്കീര്‍ണമായ പഴയ നികുതി വ്യവസ്ഥ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.



വ്യക്തിഗത നികുതിദായകര്‍ക്ക് കൂടുതല്‍ ഇളവ് അനുവദിച്ച് ആദായ നികുതി നിയമം ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായ നികുതി കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നത്.

കിഴവുകള്‍ ഒഴിവാക്കി നികുതി ബാധ്യത കുറച്ച് 2019ല്‍ കോര്‍പറേറ്റുകള്‍ക്ക് കൊണ്ടുവന്നതിന് സമാനമായ സാധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്. കോര്‍പറേറ്റ് നികുതി നിരക്ക് 30ശതമാനത്തില്‍നിന്ന് 22 ശതമാനമായി അന്ന് കുറച്ചിരുന്നു.

പുതിയ നികുതി വ്യവസ്ഥയില്‍ 2.5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് നികുതി ബാധ്യയില്ല. 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷംരൂപവരെയുള്ളവര്‍ക്ക് അഞ്ചുശതമാനമാണ ്‌നികുതി.

Also Read
FREEDOM@40

സമ്പന്നനാകാം: 40-ാംവയസ്സിൽ സാമ്പത്തിക സ്വാതന്ത്ര്യം ...

5 ലക്ഷം മുതല്‍ 7.5 ലക്ഷം രൂപവരെ 10ശതമാനവും 7.5 ലക്ഷം മുതല്‍ 10 ലക്ഷംവരെ 15ശതമാനവും 10 ലക്ഷം മുതല്‍ 12.5 ലക്ഷം രൂപവരെ 20 ശതമാനവും 12.5 ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെ 25ശതമാനവും അതിനുമുകളില്‍ 30ശതമാനവുമാണ് പുതിയ നികുതി വ്യവസ്ഥപ്രകാരമുള്ള ബാധ്യത.

Content Highlights: to review exemption-free tax regime to make it more simplified


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented