നിധി കമ്പനികളുടെ ഭാവി


എം.വി. സുരേഷ്

3 min read
Read later
Print
Share

കമ്പനി നിയമപ്രകാരം രൂപവത്കരിക്കപ്പെടുന്ന, അംഗങ്ങളിൽനിന്ന്‌ നിക്ഷേപങ്ങൾ സ്വീകരിക്കാനും വായ്പകൾ നൽകാനും അധികാരമുള്ള, പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യപ്പെടുന്നതും നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ (എൻ.ബി.എഫ്.സി.) എന്ന വിഭാഗത്തിൽ പെടുത്താവുന്നവയുമാണ് നിധി കമ്പനികൾ.

രേഖാചിത്രം:മാതൃഭൂമി

നിധി കമ്പനികളുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകളും നിർദേശങ്ങളും വരുന്നുണ്ട്. ഇത്തരം കമ്പനികൾ കേന്ദ്ര സർക്കാരിന്റെ നിയമപ്രകാരമുള്ള നിധി കമ്പനി എന്ന വിളംബരത്തോടെയാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം ഉറപ്പാക്കിയ ശേഷം മാത്രമേ അവയിൽ അംഗങ്ങൾ ആകാനോ, പണം നിക്ഷേപിക്കാനോ പാടുള്ളൂ എന്നാണ് കമ്പനികാര്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.

എന്താണ് നിധി കമ്പനികൾ?

കമ്പനി നിയമപ്രകാരം രൂപവത്കരിക്കപ്പെടുന്ന, അംഗങ്ങളിൽനിന്ന്‌ നിക്ഷേപങ്ങൾ സ്വീകരിക്കാനും വായ്പകൾ നൽകാനും അധികാരമുള്ള, പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യപ്പെടുന്നതും നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ (എൻ.ബി.എഫ്.സി.) എന്ന വിഭാഗത്തിൽ പെടുത്താവുന്നവയുമാണ് നിധി കമ്പനികൾ. ചുരുങ്ങിയത് ഏഴ് അംഗങ്ങളെയും പരിധിയില്ലാതെ എത്ര അംഗങ്ങളെയും ചേർക്കാവുന്നതാണ്. അടച്ചുതീർക്കപ്പെട്ട മൂലധനമായി അഞ്ച് ലക്ഷം രൂപ കൊണ്ട് നിധി കമ്പനികൾ ആരംഭിക്കാം.

നിധി കമ്പനികളുടെ സ്വാധീനം

ഇന്ത്യയിൽ ആകെ നാളിതുവരെയായി ഏഴായിരത്തോളം നിധി കമ്പനികളാണ് രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്. 2013 കമ്പനി നിയമം വരുന്നതുവരെ അതിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യയിൽ ആയിരുന്നു. ഗ്രാമ-അർധനഗര പ്രദേശങ്ങളിലാണ് നിധി കമ്പനികൾ കൂടുതലായുള്ളത്. ഇന്ത്യയിലെ മൊത്തം നിധി കമ്പനികളിൽ 10 ശതമാനത്തോളം കേരളത്തിലാണ്. ഇപ്പോൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കൂണുപോലെ നിധി കമ്പനികൾ തഴച്ചുവളരുന്നതാണ് കാണുന്നത്.

ഇന്ത്യയിലെ നിധി കമ്പനികൾക്ക് നിയതമായ രൂപവും ഭാവവും ഒക്കെ വരുന്നത് 2013 കമ്പനി നിയമത്തിലെ വകുപ്പ് 406, നിധി റൂൾസ് 2014 എന്നിവ നിലവിൽ വന്നതുമുതലാണ്. അതിനുശേഷം 2019 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്ന കമ്പനീസ് (ഭേദഗതി) ആക്ട് 2017-ലെ സെക്ഷൻ 406-ന്റെ ഭേദഗതിയും മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്‌സ് പുറപ്പെടുവിച്ച നിധി റൂൾസ് 2019-മാണ് ഇന്ത്യയിലെ നിധി കമ്പനികളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വ്യാപകമായ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിെവച്ചിരിക്കുന്നത്.

2013-ലെ കമ്പനി നിയമത്തിലെ വകുപ്പ് 406 നിധി കമ്പനികളെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയായിരുന്നു:

‘അംഗങ്ങളായ ഓഹരി ഉടമകളിൽ സമ്പാദ്യശീലവും മിതവ്യയവും വളർത്തുന്നതിനുവേണ്ടി അവരിൽ പണം നിക്ഷേപിക്കാൻ കഴിവുള്ളവരിൽ നിന്നും നിക്ഷേപമായി പണം സ്വീകരിക്കാനും അംഗങ്ങളായ പണം ആവശ്യമുള്ള മറ്റുള്ളവർക്ക് വായ്പയായി നൽകാനും കഴിയുന്ന തരത്തിലുള്ള, അംഗങ്ങൾക്ക് പരസ്പരം ഗുണകരമായ രീതിയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന കമ്പനികൾ’.

2019 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്ന 2017-ലെ കമ്പനി (ഭേദഗതി) നിയമത്തിലൂടെ മാറ്റം വരുത്തപ്പെട്ട വകുപ്പ് 406 നിധി കമ്പനികളെ നിർവചിക്കുന്നത് ഇങ്ങനെയാണ്:

‘നിധി കമ്പനികൾ എന്നോ മ്യൂച്വൽ ബെനിഫിറ്റ് സൊസൈറ്റികൾ എന്നോ കേന്ദ്ര സർക്കാർ ഒഫീഷ്യൽ ഗസറ്റിൽ വിളംബരം ചെയ്യുന്ന കമ്പനികൾ’. ആദ്യത്തെ നിർവചന പ്രകാരം സാധാരണ പബ്ലിക് ലിമിറ്റഡ് കമ്പനി ആയി രജിസ്റ്റർ ചെയ്ത് നിധി കമ്പനികൾക്ക് പ്രവർത്തിക്കാമായിരുന്നു. എന്നാൽ 2019-ൽ നിധി (ഭേദഗതി) റൂൾ പ്രാബല്യത്തിൽ വന്നതിനുശേഷം, കേന്ദ്ര സർക്കാരിനാൽ ഒഫീഷ്യൽ ഗസറ്റിൽ വിജ്ഞാപനം ചെയ്യപ്പെടുന്ന കമ്പനികൾക്ക് മാത്രമേ നിധി കമ്പനികളായി പ്രവർത്തിക്കാൻ അധികാരമുള്ളൂ.

നിധി കമ്പനികൾ ഗസറ്റിൽ വിളംബരം ചെയ്യപ്പെടണം എന്നതീരുമാനത്തിനു കാരണം?

• റിസർവ് ബാങ്കിന്റെ ലൈസൻസ് ഇല്ലാതെ തന്നെ അംഗങ്ങളിൽനിന്ന്‌ നിക്ഷേപങ്ങൾ സ്വീകരിക്കാനും (അടച്ചു തീർക്കപ്പെട്ട മൂലധനത്തിന്റെയും റിസർവിന്റെയും ആകെ തുകയുടെ 20 ഇരട്ടി വരെ) അങ്ങനെ ലഭിക്കുന്ന നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ അംഗങ്ങൾക്ക് സെക്യൂരിറ്റിയുടെ ഈടിന്മേൽ വായ്പ നൽകാനും കഴിയുന്ന നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി (എൻ.ബി.എഫ്.സി.) വിഭാഗത്തിൽ പെടുന്ന ധനകാര്യ സ്ഥാപനമാണ് നിധി കമ്പനികൾ.

• ഓഹരി ഉടമകളായ അംഗങ്ങളുമായി മാത്രമേ ഇടപാടുകൾ ഉള്ളൂ എന്നുള്ളതുകൊണ്ട് കമ്പനി നിയമത്തിന്റെ എല്ലാ വകുപ്പുകളും അതുവഴിയുള്ള നിയന്ത്രണങ്ങളും നിധി കമ്പനികൾക്ക് ബാധകമല്ല എന്ന് കേന്ദ്രസർക്കാർ വിളംബരം ചെയ്തിട്ടുണ്ട്.

ഈ ഇടപാടുകൾ പാടില്ല

• മറ്റ് എൻ.ബി.എഫ്.സി.കൾ ചെയ്യുന്ന തരത്തിലുള്ള ഹയർ പർച്ചേസ്, ചിട്ടി, ലീസിങ് ഫിനാൻസ് തുടങ്ങിയ ഇടപാടുകൾ ചെയ്യാൻ പാടുള്ളതല്ല.

• മറ്റു കമ്പനികളിൽ ഓഹരി നിക്ഷേപം പാടുള്ളതല്ല.

• പ്രിഫറൻസ് ഷെയറുകളോ ഡിബഞ്ചറുകളോ ഇറക്കാൻ പാടുള്ളതല്ല.

• അംഗങ്ങളുടെ പേരിൽ കറന്റ് അക്കൗണ്ട് തുറക്കാൻ പാടുള്ളതല്ല.

• അംഗങ്ങളല്ലാത്തവരുമായി യാതൊരു ഇടപാടുകളും പാടുള്ളതല്ല.

• യാതൊരു തരത്തിലുള്ള പരസ്യങ്ങളും നൽകാൻ പാടുള്ളതല്ല. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി യാതൊരു തരത്തിലുള്ള ബ്രോക്കറേജും നൽകാൻ പാടുള്ളതല്ല.

ഇവ പ്രത്യേകതകൾ

• ചുരുങ്ങിയത് 10 രൂപയുടെ ഓഹരി എടുത്താലും നിധി കമ്പനികളിൽ അംഗമാകാൻ കഴിയും. നിക്ഷേപം നടത്തുന്നവർ ചുരുങ്ങിയത് 100 രൂപയുടെയെങ്കിലും ഓഹരി എടുക്കേണ്ടതുണ്ട്.

• കമ്പനിയുടെ വാർഷിക റിട്ടേണുകൾക്കൊപ്പം കമ്പനി നിയമങ്ങളും നിധി റൂൾസും അനുസരിച്ചാണ് കമ്പനി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന ഓഡിറ്റേഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

• സ്ഥിര നിക്ഷേപകർക്ക് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ നൽകുന്ന തരത്തിൽ പരമാവധി 12.5 ശതമാനം നിരക്കിൽ പലിശ നൽകാൻ കഴിയും. സ്ഥിര നിക്ഷേപകർക്ക് നൽകുന്ന പലിശയുടെ 7.5 ശതമാനം അധിക നിരക്കിലാണ് അംഗങ്ങൾക്ക് വായ്പ നൽകുന്നത്.

• എവിടെ പ്രവർത്തിക്കുന്ന കമ്പനിയായാലും രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും അംഗങ്ങൾ ആകാവുന്നതാണ്.

• ഓഹരിയുടെ മുഖവിലയുടെ 25 ശതമാനം വരെ ലാഭ വിഹിതം നൽകാൻ കഴിയും.

• 10 മുതൽ 15 ദിവസത്തിനുള്ളിൽ നിധി കമ്പനികൾ രൂപവത്കരിക്കാൻ കഴിയും.

• കമ്പനി തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ചുരുങ്ങിയത് 200 അംഗങ്ങൾ ഉണ്ടാവുകയും അടച്ചു തീർക്കപ്പെട്ട ഓഹരി മൂലധനവും റിസർവ് ഫണ്ടും കൂടി ചുരുങ്ങിയത് 10 ലക്ഷം രൂപ ഉണ്ടായിരിക്കേണ്ടതുമാണ് .

• സ്വീകരിക്കപ്പെടുന്ന സ്ഥിര നിക്ഷേപങ്ങളുടെ ചുരുങ്ങിയത് 10 ശതമാനമെങ്കിലും തുക സ്ഥിരനിക്ഷേപമായി ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കുകളിൽ നിക്ഷേപിക്കേണ്ടതാണ്.

നിധി കമ്പനികളുടെ ഇത്തരം പ്രത്യേകതകൾ കൊണ്ട് ഇവ ആരംഭിക്കാനും പെട്ടെന്ന് ഇടപാടുകാരെ ലഭിക്കാനും എളുപ്പമാണ്.

sureshmv1966@gmail.com

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Investment
Premium

2 min

9.5 ശതമാനംവരെ പലിശ: നിക്ഷേപിക്കാം ഈ ബാങ്കുകളില്‍ 

Aug 30, 2023


gold
gold bond

2 min

ഗോള്‍ഡ് ബോണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാം: ഓണ്‍ലൈനായി എങ്ങനെ അപേക്ഷിക്കാം?

Dec 21, 2022


investment
Premium

2 min

ടാക്‌സ് സേവിങ് ഫണ്ടുകളില്‍ നിക്ഷേപിക്കാം: നേടാം 30%വരെ റിട്ടേണ്‍

Sep 16, 2023


Most Commented