പുതിയതോ, പഴയതോ എത് നികുതി സ്ലാബുകള്‍ നിങ്ങള്‍ സ്വീകരിക്കുമെന്ന് തൊഴിലുടമയോട് ഇനി നേരത്തെതന്നെ വ്യക്തമാക്കേണ്ടിവരും.
ശമ്പളം നല്കുമ്പോള് തൊഴിലുടമ ഓരോ മാസവും മൊത്തം നികുതി ബാധ്യതയ്ക്ക് ആനുപാതികമായി ടിഡിഎസ് ഈടാക്കാറുണ്ട്. ഇനിയത് തുടരണമെങ്കില്‍ ഏത് നികുതി സ്ലാബ് സ്വീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയാലേ സാധ്യമാകൂ.
അല്ലെങ്കില്‍ പ്രതിമാസം തൊഴിലുടമ ടിഡിഎസ് ഈടാക്കുകയും അവസാനം റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കിഴിവുള്ള തുകയ്ക്ക് റീഫണ്ടിനായി കാത്തിരിക്കേണ്ടിയുംവരും. ബജറ്റില്‍ പുതിയ സ്ലാബുകള്‍ പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല.
ശമ്പളവരുമാനക്കാരന് നേരത്തെതന്നെ ഇക്കാര്യം തീരുമാനമെടുത്തില്ലെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് പ്രശ്നം സങ്കീര്‍ണമാകും. പുതിയ സ്ലാബിലോ പഴയതിലോ തുടരാനാണ് താല്പര്യമെന്ന് അറിയിച്ചവര്‍ പിന്നീട് തീരൂമാനംമാറ്റിയാല്‍ റിട്ടേണ്‍ നല്കുമ്പോള് വന്‍തുക നികുതി അടയ്ക്കേണ്ടിവരികയോ റീഫണ്ടിനായി കാത്തിരിക്കേണ്ട അവസ്ഥയുണ്ടാകുകയോ ചെയ്തേക്കാം.
ബിസിനസ് വരുമാനമില്ലാത്ത ജോലിക്കാര്‍ക്കാണ് പുതിയതോ പഴയതോ ആയ നികുതി സ്ലാബുകള്‍ സ്വീകരിക്കാനുള്ള അവസരമുള്ളത്. ബിസിനസ് വരുമാനമുള്ളവരാണെങ്കില്‍ പുതിയ നിരക്കുകളിലേയ്ക്ക് മാറേണ്ടിവരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..