.
സ്വര്‍ണവും ഭൂമിയും വിറ്റാല്‍ നികുതിയോ? രാജ്യത്തെ കുടുംബങ്ങളുടെ പ്രധാന നിക്ഷേപ ആസ്തികളാണ് ഇവയെങ്കിലും വിറ്റാല്‍ പരമ്പരാഗതമായി ആദായ നികുതി നല്‍കാത്തവരാണ് ഏറെപ്പേരും. ഈ മേഖലകളില്‍ ഏറെയും നടക്കുന്നത് കള്ളപ്പണമിടപാടായതിനാല്‍ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും നികുതിയില്‍നിന്ന് രക്ഷപ്പെടാനാകും താല്‍പര്യം.
നാട്ടില്‍ നടക്കുന്ന ഭൂമികച്ചവടത്തില്‍ ഭൂരിഭാഗവും നികുതി വിധേയ ഇടപാടുകളല്ല. സ്വര്‍ണ ഇടപാടുകളും അങ്ങനതെന്നെ. സകല മേഖലകളും നികുതിവലയ്ക്കുള്ളില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതുകൊണ്ടുതന്നെ അധികകാലം നികുതിവെട്ടിപ്പ് തുടരാന്‍ കഴിയുകയില്ല.
ഈ സാഹചര്യത്തില്‍ സ്വര്‍ണം-ഭൂമി ഇടപാടുകള്‍ക്ക് എത്രതുക നികുതി നല്‍കേണ്ടിവരുമെന്ന് പരിശോധിക്കാം.
സ്വര്‍ണം
സ്വര്‍ണം വിറ്റ് ലാഭമെടുത്താല്‍ രണ്ടുതരത്തിലാണ് നികുതി ബാധ്യതവരിക. ഹ്രസ്വകാല മൂലധനനേട്ടത്തിനും ദീര്‍ഘകാല മൂലധനനേട്ടത്തിനും. മൂന്നുവര്‍ഷക്കാലം കൈവശംവെച്ചശേഷമാണ് സ്വര്‍ണം വില്‍ക്കുന്നതെങ്കില്‍ ദീര്‍ഘകാല മൂലധനനേട്ട നികുതിയാണ് ബാധകമാകുക. അതിന് താഴെയാണെങ്കില്‍ ഹ്രസ്വകാലനേട്ടവും.
ഹ്രസ്വകാലയളവില്‍ സ്വര്‍ണം വിറ്റാല്‍ മൊത്തംവരുമാനത്തോട് ലാഭം ചേര്‍ത്ത് ആദായ നികുതി സ്ലാബ് പ്രകാരമാണ് നികുതി നല്‍കേണ്ടത്. 10ശതമാനം സ്ലാബിലാണെങ്കില്‍ 10ശതമാനവും 30ശതമാനം സ്ലാബിലാണെങ്കില്‍ 30 ശതമാനവും നികുതി ബാധകമാകുമെന്ന് ചുരുക്കം.
ദീര്‍ഘകാല മൂലധന നേട്ടപ്രകാരം ഇന്‍ഡക്‌സേഷന്‍ ആനുകൂല്യത്തോടെ സെസ് ഉള്‍പ്പടെ 20.8ശതമാനമാണ് നികുതി ബാധ്യതവരിക. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നേട്ടത്തില്‍നിന്ന് കിഴിച്ചശേഷമാകും നികുതി ബാധ്യതവരിക. കാലാകാലങ്ങൡ സര്‍ക്കാര്‍ പുറത്തുവിടുന്ന കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്(സിപിഐ)പ്രകാരമാണ് ഇന്‍ഡക്‌സേഷന്‍ കണക്കാക്കുക.
ഗോള്‍ഡ് ബോണ്ടിലാണ് നിക്ഷേപം നടത്തിയിട്ടള്ളതെങ്കില്‍ കാലാവധി പൂര്‍ത്തിയാശേഷം പിന്‍വലിക്കുന്ന നിക്ഷേപത്തിന് ആദായ നികുതി ബാധ്യതയില്ല.
റിയല്‍ എസ്റ്റേറ്റ്
സ്വര്‍ണത്തെപോലെ ഹ്രസ്വകാല-ദീര്‍ഘകാല മൂലധനനേട്ടംതന്നെയാണ് റിയല്‍ എസ്‌റ്റേറ്റിനും ബാധകം. ദീര്‍ഘകാല നേട്ടത്തിന്റെ ആനുകൂല്യം ലഭിക്കാന്‍ സ്വര്‍ണത്തിന് മൂന്നുവര്‍ഷമാണെങ്കില്‍ റിയല്‍ എസ്‌റ്റേറ്റിന് രണ്ടുവര്‍ഷംമാത്രമാണുള്ളത്.
അതായത്, രണ്ടുവര്‍ഷം കൈവശംവെച്ചശേഷമാണ് ഭൂമി വില്‍ക്കുന്നതെങ്കില്‍ പണപ്പെരുപ്പം കിഴിച്ചുള്ള നേട്ടത്തിന് സെസ് ഉള്‍പ്പടെ 20.8 ശതമാനം ആദായ നികുതി നല്‍കിയാല്‍ മതിയാകും. ഹ്രസ്വകാല മൂലധനനേട്ടത്തിന് സ്ലാബ് പ്രകാരംതന്നെയാണ് നികുതി നല്‍കേണ്ടത്.
Content Highlights: Tax on your gold and real estate investments
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..