Photo: Gettyimages
ഓരോരുത്തരുടെയും പോര്‍ട്ട്ഫോളിയോയില്‍ വിവിധ നിക്ഷേപ ആസ്തികളുണ്ടാകും. ഓഹരി, സ്വര്‍ണം, മ്യൂച്വല്‍ ഫണ്ട്, ബാങ്ക് നിക്ഷേപം, റിയല്‍ എസ്റ്റേറ്റ് എന്നിവയാണതില്‍ പ്രധാനം. സ്ഥിര നിക്ഷേപം, ഓഹരി, സ്വര്‍ണം എന്നീ മൂന്ന് ആസ്തികളിലെങ്കിലും നിക്ഷേപം ക്രമീകരിക്കേണ്ടതുണ്ട്.
ഓരോ ആസ്തിയും കാലാകാലങ്ങളില്‍ വ്യത്യസ്ത നിരക്കിലുള്ള ആദായമാണ് നല്‍കുക. ഏറെക്കുറെ സ്ഥിരതയുള്ള ആദായം ബാങ്ക് എഫ്ഡിയില്‍നിന്നാണ് ലഭിക്കുക. ഡെറ്റ് പദ്ധതികളും അതിന് സമാനമായ ആദായം നല്‍കും. അതോടൊപ്പം വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായം നല്‍കാന്‍ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് കഴിവില്ലെന്നകാര്യവും മനസിലാക്കണം. ദീര്‍ഘകാലയളവിലെ ലക്ഷ്യങ്ങള്‍ക്കുമാത്രം ഓഹരിയില്‍ ഘട്ടംഘട്ടമായി നിക്ഷേപിക്കുക. സ്വര്‍ണത്തിലും നിശ്ചിത ശതമാനം നിക്ഷേപമാകാം. ഹ്രസ്വകാലയളവിലെ ആവശ്യങ്ങള്‍ക്കുള്ള പണം ലിക്വിഡ്, ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ടുകള്‍, ബാങ്ക് എഫ്ഡി എന്നിവയില്‍ നിക്ഷേപിക്കാം.
ഒന്ന്, മൂന്ന്, അഞ്ച്, പത്ത് വര്‍ഷക്കാലയളവുകളില്‍ വിവിധ നിക്ഷേപ പദ്ധതികള്‍ നല്‍കിയ ആദായം പരിശോധിക്കാം.
ഓഹരി വിപണി കനത്ത ചാഞ്ചാട്ടം നേരിട്ടവര്‍ഷമാണ് കടന്നുപോകുന്നത്. അതേസമയം, സ്വര്‍ണം തരക്കേടില്ലാത്ത നേട്ടം നിക്ഷേപകന് നല്‍കി. ഒരുവര്‍ഷക്കാലയളവില്‍ സ്വര്‍ണം 14.73ശതമാനമാണ് മുന്നേറ്റം നടത്തിയത്. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള മാന്ദ്യ ഭീതിയുമൊക്കെയാണ് സ്വര്‍ണം നേട്ടമാക്കിയത്. അതുകൊണ്ടുതന്നെ പ്രതിരോധ ആസ്തിയായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്.
ഓഹരിയാകട്ടെ(സെന്‍സെക്‌സ്) നേട്ടം 6.84ശതമാനത്തിലൊതുക്കി. മൂന്നു വര്‍ഷക്കാലയളവിലെ നേട്ടത്തില്‍ ഓഹരി മുന്നിലെത്തുകയുംചെയ്തു. ഒന്ന്, മൂന്ന്, അഞ്ച്, 10 വര്‍ഷ കാലയളവില്‍ വിവിധ നിക്ഷേപ ആസ്തികള്‍ നല്‍കിയ ആദായം പരിശോധിക്കാം.
Also Read
വാര്‍ഷികാദായ(സിഎജിആര്‍)പ്രകാരമാണ് നേട്ടം കണക്കാക്കിയിട്ടുള്ളത്. ഓഹരിയിലെ നേട്ടം കണക്കാക്കാന്‍ സെന്‍സെക്സാണ് പരിഗണിച്ചിട്ടുള്ളത്. സ്വര്‍ണത്തിലെ നേട്ടം ആഭ്യന്തര വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്ഥിര നിക്ഷേപ പലിശ എസ്ബിഐയുടെ ഡെപ്പോസിറ്റ് നിരക്കും. ആദായം കണക്കാക്കിയ തിയതി: 2022 ഡിസംബര്‍ 23.
Content Highlights: Stocks, gold or FDs gave more return ?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..