കുരുക്ക് മുറുകുന്നു: സോഷ്യല്‍ മീഡിയ 'ഫിന്‍ഫ്‌ളുവന്‍സര്‍'മാര്‍ സെബിയുടെ റഡാറില്‍


Money Desk

സെബി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയുംവേണം.

Photo: Gettyimages

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സ്‌റ്റോക്ക് ടിപ്‌സ് ഉള്‍പ്പടെ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സെബി. ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് കുരുക്ക് മുറുക്കാനാണ് സെബിയുടെ നീക്കം.

സാമ്പത്തിക ഉപദേശങ്ങളും സ്‌റ്റോക്ക് ടിപ്‌സുകളും നല്‍കുന്നവര്‍ക്ക് ഉടന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും സെബി അംഗം എസ്.കെ മൊഹന്തി വ്യക്തമാക്കി. സെബി രജിസ്‌ട്രേഡ്‌ ഫിനാന്‍ഷ്യല്‍ അഡൈ്വസേഴ്‌സിന് ബാധകമായ നിയന്ത്രണങ്ങളാണ് സോഷ്യല്‍ മീഡിയ ഫിന്‍ഫ്‌ളുവന്‍സേഴ്‌സിനും കൊണ്ടുവരിക. നിശ്ചിത യോഗ്യതയോടെ ഇതിനായി സെബിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കര്‍ശന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഉപദേശം നല്‍കാനെന്നും മൊഹന്തി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് നവംബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച 'രണ്ടുദിവസംകൊണ്ട് 50 ലക്ഷം ലാഭം: സെബിയെ പരീക്ഷിച്ച് ഫിന്‍ഫ്‌ളുവന്‍സേഴ്‌സ്' കോളം വായിക്കാം.

നിയന്ത്രണങ്ങളോ സെബിയുടെ മാനദണ്ഡങ്ങളോ മാനിക്കാതെ യൂട്യൂബ് ചാനലുകളിലൂടെ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുതിപ്പാണുണ്ടായിട്ടുള്ളത്. കൂണുപോലെയാണ് പുതിയ ചാനലുകള്‍ ദിനംപ്രതിയെന്നോണം മുളച്ചുപൊന്തുന്നതെന്നും മൊഹന്തി പറഞ്ഞു. ടെലിഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെയും സ്റ്റോക്ക് ടിപ്പുകള്‍ നല്‍കുന്നത് വര്‍ധിച്ചതായി സെബി കണ്ടെത്തിയിട്ടുണ്ട്.

പുതു സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി നീരിക്ഷണം കാര്യക്ഷമമാക്കുനുള്ള ശ്രമം സെബി തുടങ്ങിക്കഴിഞ്ഞു.

സോഷ്യല്‍ മീഡിയ, ചാറ്റിങ് ആപ്പുകള്‍ എന്നിവ ഉപയോഗിച്ച് ഓഹരി വിലയില്‍ കൃത്രിമം നടത്തിയിരുന്ന റാക്കറ്റിനെ കഴിഞ്ഞ മാര്‍ച്ചില്‍ സെബി പിടികൂടിയിരുന്നു. ഇതിന്റെ ഭാഗമായി അഹമ്മദാബാദ്, ഭാവ് നഗര്‍, ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ വിവിധയിടങ്ങളില്‍ സെബി പരിശോധന നടത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലെ സാമ്പത്തിക ഉപദേശങ്ങള്‍ കണ്ണുമടച്ച് വിശ്വസിച്ച് നിരവധിപേരുടെ പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതാണ് സെബിയെ നടപടികള്‍ക്ക് പ്രേരിപ്പിച്ചത്. സ്റ്റോക്ക് ട്രേഡിങ്, ഫ്യൂച്വര്‍ ആന്‍ഡ് ഓപ്ഷന്‍സ് തുടങ്ങിയവവഴി ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാമെന്നാണ് മോഹിപ്പിക്കുന്നവയാണ് ഇത്തരം യൂട്യൂബ് ചാനലുകള്‍. ഓഹരി നിക്ഷേപത്തെക്കുറിച്ച് ഉപദേശം നല്‍കുകയും നേട്ടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കിടുകയുംചെയ്യുന്നവരാണ് ഇവരില്‍ ഏറപ്പേരും. സെബിയുടേയോ ആര്‍ബിഐയുടേയോ അംഗീകാരമില്ലാത്ത ക്രിപ്‌റ്റോ കറന്‍സി പോലുള്ളവയിലേയ്ക്ക് വന്‍തോതില്‍ നിക്ഷേപകരെ ആകര്‍ഷിച്ചത് ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് വഴിയായിരുന്നു.

Content Highlights: Social media ‘fin-fluencers’ on SEBI’s radar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022


crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022

Most Commented