വിലക്കയറ്റത്തെ അതിജീവിക്കാന്‍ ശേഷിയുള്ള പദ്ധതികള്‍ നിക്ഷേപലോകത്ത് വിരളമാണ്. ബാങ്ക് എഫ്ഡികള്‍ ഉള്‍പ്പടെയുള്ള സ്ഥിരനിക്ഷേപ പദ്ധതികളില്‍നിന്നുള്ള ആദായം ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ അപര്യാപ്തവുമാണ്. ഈ സാഹചര്യത്തിലാണ് ഓഹരിയിലെ നിക്ഷേപത്തിന്റെ പ്രസക്തി. 

നഷ്ടസാധ്യയുള്ളതിനാലാണ് ഓഹരി വിപണിയില്‍നിന്ന് മിക്കവാറും നിക്ഷേപകര്‍ മാറിനില്‍ക്കുന്നത്. മികച്ച ഓഹരികള്‍ കണ്ടെത്തി വാങ്ങാനുള്ള അറിവില്ലായ്മയും നിക്ഷേപകരെ നഷ്ടത്തിലേയ്ക്കുനയിക്കുന്നു. 

മ്യൂച്വല്‍ ഫണ്ടിന്റെ സാധ്യത പ്രയോജനപ്പെടുത്തി മികച്ച ആദായംനേടാനുള്ളവഴി ഇത്തരക്കാര്‍ക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപകര്‍ക്കുവേണ്ടി വിഗദ്ധരായ ഫണ്ട് മാനജര്‍മാര്‍ ഓഹരികള്‍ തിരഞ്ഞെടുത്തുകൊളളും. വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് എസ്‌ഐപിയായി നിക്ഷേപിച്ചാല്‍മതി. വര്‍ഷത്തിലൊരിക്കല്‍ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി മുന്നോട്ടുപോകുകമാത്രമാണ് ചെയ്യേണ്ടത്. 

30ലധികം മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് പുതിയ പാഠത്തില്‍. വ്യത്യസ്ത കാറ്റഗറികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഫണ്ടുകളാണിവ. ഒന്ന്, മൂന്ന്, അഞ്ച് വര്‍ഷക്കാലയളവില്‍ ഫണ്ടുകള്‍ നല്‍കിയ ആദായവും പട്ടികയില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ നിക്ഷേപത്തിന് അനുയോജ്യമായ ഫണ്ടുകളാണിവ. 

നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ടുവേണം എസ്‌ഐപിയായി നിക്ഷേപം നടത്താന്‍.  

Equity: Large cap
Fund Return(%)
1year 3 year 5 year
Axis Bluechip Fund  12.20 13.83 14.70
Canara Robeco Bluechip Eqt 16.27 12.66 14.17
HDFC Index Fund - Sensex Plan 7.80 10.00 12.24
ICICI Prudential Bluechip Fund 6.12 5.83 11.24
Mirae Asset Large Cap 7.11 7.52 13.53

വന്‍കിട കമ്പനികളിലും അതേസമയം, വളര്‍ച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതില്‍ റിസ്‌ക് എടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നല്‍കുന്നു. അഞ്ചുമുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ട് നിക്ഷേപം നടത്താം.

Equity: Large cap & Mid cap
Fund Return(%)
1year 3 year 5 year
Canara Robeco Emerging Equities Fund 18.53 7.30 13.85
Invesco India Growth Opportunities Fund 5.11 7.10 12.62
Kotak Equity Opportunities Fund 12.49 7.28 13.09
Mirae Asset Emerging Bluechip 16.17 9.54 16.97
Principal Emerging Bluechip Fund 14.88 4.73 13.60

മികച്ച മൂലധനനേട്ടം നിക്ഷേപകന് നല്‍കുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് മള്‍ട്ടിക്യാപ് ഫണ്ടുകള്‍. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ട് നിക്ഷേപം നടത്താം.

Equity: Multi cap
Fund Return(%)
1year 3 year 5 year
Axis Focused 25 Fund 12.90 11.53 16.25
DSP Equity Fund 11.77 8.16 12.55
Canara Robeco Equity Diversified Fund 16.42 10.80 12.73
Kotak Standard Multicap Fund 6.53 6.83 12.70
SBI Focused Equity Fund 8.11 9.26 13.45

റിസ്‌ക് എടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളര്‍ന്നുവരുന്ന കമ്പനികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതിനാല്‍ താരതമ്യേന റിസ്‌ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവര്‍ഷമെങ്കിലും മുന്നില്‍കണ്ട് എസ്‌ഐപിയായി നിക്ഷേപം നടത്താം.

Equity: Mid cap
Fund Return(%)
1year 3 year 5 year
Axis Midcap Fund 20.06 13.55 14.68
DSP Midcap Fund 19.74 7.09 13.72
Invesco India Midcap 19.63 7.74 13.05
Kotak Emerging Equity Fund 16.79 5.51 13.21
L&T Midcap Fund    13.67 11.65 20.97

അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്‌മോള്‍ ക്യാപ്. റിസ്‌ക് എടുക്കാന്‍ ശേഷിയില്ലാത്തവര്‍ ഈ വിഭാഗത്തില്‍ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതല്‍ പത്തുവര്‍ഷംവരെയെങ്കിലും എസ്‌ഐപിയായി നിക്ഷേപിച്ചാല്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം. 

Equity: Small Cap
Fund Return(%)
1year 3 year 5 year
Axis Small Cap Fund 18.78 10.88 14.56
Kotak Small Cap 27.08 5.40 12.62
Nippon India Small Cap 19.21 2.06 11.92
SBI Small Cap Fund 22.41 5.27 16.28

80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎല്‍എസ്എസ് ഫണ്ടുകളാണിവ. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവര്‍ഷത്തെ ലോക്ക് ഇന്‍ പിരിയഡ് ഉണ്ട്. ദീര്‍ഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്.

Equity: ELSS
Fund Return(%)
1year 3 year 5 year
Aditya Birla Sun Life Tax Relief 96 6.78 4.46 11.11
Axis Long Term Equity Fund 12.79 11.52 13.74
DSP Tax Saver Fund 7.20 5.94 12.44
Invesco India Tax Plan 11.18 7.99 12.54
Canara Robeco Eqt Tax Saver 18.04 11.70 12.86

ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും മുന്നില്‍കണ്ടുവേണം നിക്ഷേപം നടത്താന്‍. 

Hybrid: Aggressive Hybrid
Fund Return(%)
1year 3 year 5 year
Canara Robeco Equity Hybrid Fund 15.41 10.52 12.07
Mirae Asset Hybrid Equity 9.66 8.77 13.31
Principal Hybrid Equity Fund 10.01 4.75 11.87
SBI Equity Hybrid Fund 6.94 7.76 11.05

*ഫണ്ടുകളുടെ റിട്ടേണ്‍ കണക്കാക്കിയ തിയതി: നവംബര്‍ 26, 2020.

എങ്ങനെ നിക്ഷേപിക്കും?
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും നിരവധിവഴികളുണ്ട്. ഫണ്ടുകള്‍ തിരഞ്ഞെടുക്കയാണ് പ്രധാനം. അതുകഴിഞ്ഞാല്‍ തിരഞ്ഞെടുത്ത ഫണ്ടിന്റെ എഎംസി(ഫണ്ട് കമ്പനി)യുടെ വെബ്‌സൈറ്റുവഴി നിക്ഷേപംനടത്താം. അതിനുമുമ്പ് കൈവൈസി നടപടിക്രമങ്ങള്‍ പാലിക്കണം. അതിനായി ഇ-കൈവൈസി സംവിധാനവുമുണ്ട്. 

ഇതിനെല്ലാംപുറമെ, ഫണ്ട് കമ്പനികളുടെ രജിസ്ട്രാര്‍മാര്‍(കാംസ്, ഫിന്‍ടെക്), എഎംസികളുടെ വിവിധ നഗരങ്ങളിലുള്ള ശാഖകള്‍ എന്നിവവഴിയും നിക്ഷേപം നടത്താം. ഇതേക്കുറിച്ച് തുടര്‍ന്നുവരുന്ന പാഠത്തില്‍ വിശദമായി പ്രതിപാദിക്കുന്നതാണ്. 

ഡയറക്ട് പ്ലാനുകള്‍ തിരഞ്ഞെടുക്കാം
മ്യൂച്വല്‍ ഫണ്ടില്‍ റഗുലര്‍ പ്ലാനുകളും ഡയറക്ട് പ്ലാനുകളും ഉണ്ടാകും. നേരിട്ട് നിക്ഷേപിക്കുന്നവര്‍ക്കാണ് ഡയറക്ട് പ്ലാനുകളുള്ളത്. രണ്ടുശതമാനംവരെ അധിക ആദായംനേടാന്‍ ഡയറക്ട് പ്ലാനുകളിലെ നിക്ഷേപം സഹായിക്കും. 

feedbacks to:
antonycdavis@gmail.com

ശ്രദ്ധിക്കാന്‍:ഏഴുവര്‍ഷമെങ്കിലും എസ്‌ഐപിയായി നിക്ഷേപിച്ചാല്‍മാത്രമെ പരമാവധി ആദായം ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍നിന്ന് ലഭിക്കൂ. മുടങ്ങാതെ നിക്ഷേപിക്കാനും ശ്രദ്ധിക്കണം. അതോടൊപ്പം എസ്‌ഐപി തുകയില്‍ വര്‍ഷംതൊറും പത്തുശതമാനം വര്‍ധനവരുത്തുകയും ചെയ്താല്‍ പ്രതീക്ഷിക്കുന്നതിലപ്പുറം ആദായം സ്വന്തമാക്കാന്‍ നിക്ഷേപകന് കഴിയും.