wealth

വീട്, കാറ്, വിദേശ വിനോദയാത്ര, റിട്ടയര്‍മെന്റ് ജീവിതം ഇങ്ങനെ ഭാവിയില്‍ നിറവേറ്റാനുള്ള ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ഇപ്പോഴേ പണം നീക്കിവെച്ചു തുടങ്ങിയാല്‍ കടംവാങ്ങാതെയും ആരെയും ആശ്രയിക്കാതെയും കാര്യംനടത്താം. നമ്മുടെ ജീവിതത്തില്‍ ഇടയ്ക്കിടെ കയറിവരുന്ന ലോണുകള്‍ ഒഴിവാക്കാനും ഇതിലൂടെ മുന്‍കരുതലെടുക്കാം. 

അതിനുമാത്രം വരുമാനമുണ്ടായിട്ടുവേണ്ടെ സമ്പാദിക്കാന്‍ എന്നാകും മറുചോദ്യം. ആകെയുണ്ടാകുക ജോലിയില്‍നിന്ന് ലഭിക്കുന്ന ശമ്പളമാകും അതുകൊണ്ടുവേണം ദൈനംദിന ചെലവുകള്‍ നടത്താന്‍.

നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതോടൊപ്പം സമ്പാദിക്കാനുള്ള മികച്ച വഴികള്‍ തേടുകയെന്നതാണ് അതിനുള്ള മറുപടി. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലോ എഫ്ഡിയിലോ പണം നിക്ഷേപിച്ചാല്‍ പോരെന്ന് ചുരുക്കം. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മികച്ച നേട്ടം നല്‍കുന്ന നിക്ഷേപമാര്‍ഗങ്ങള്‍ തേടേണ്ടിവരും.  

വിനോദും ശ്യാമും സുഹൃത്തുക്കളാണ്. ഇരുവര്‍ക്കും പ്രായം 30 വയസ്സ്. വിനോദ് പ്രതിമാസം ആയിരം രൂപവീതം റിട്ടയര്‍മെന്റ് കാല ജീവിതത്തിനായി നിക്ഷേപിച്ചു. പ്രതിവര്‍ഷം 12 ശതമാനം വാര്‍ഷിക നേട്ടം ലഭിക്കുമെന്ന് കരുതുക. 30 വര്‍ഷം കഴിയുമ്പോള്‍ വിനോദിന്റെ നിക്ഷേപം 35 ലക്ഷത്തിലേറെയായി വളര്‍ന്നിട്ടുണ്ടാകും.

ശ്യാമാണെങ്കില്‍ 20 വര്‍ഷം നിക്ഷേപമൊന്നും നടത്തിയില്ല. ഇത്രയും കാലം പാഴാക്കിയല്ലോ എന്നോര്‍ത്ത് പ്രതിമാസം 12,000 രൂപ വീതം നിക്ഷേപിക്കാന്‍ തുടങ്ങുന്നത് അതിനുശേഷമാണ്. പത്ത് വര്‍ഷം നിക്ഷേപിച്ചുകഴിഞ്ഞപ്പോള്‍ 12 ശതമാനം നേട്ടപ്രകാരം ലഭിച്ചത് 27 ലക്ഷം രൂപമാത്രം. 

എങ്ങനെയാണ് ഇത് സാധ്യമായത്? വിനോദ് പ്രതിമാസം ആയിരം രൂപമാത്രം നിക്ഷേപിച്ചപ്പോള്‍ ശ്യാമാകട്ടെ 12,000 രൂപ വീതമാണ് നീക്കിവെച്ചത്. കൂട്ടുപലിശയുടെ നേട്ടമാണ് ഇവിടെ വിനോദിന് തുണയായത്. 

എത്രയും നേരത്തെ നിക്ഷേപം തുടങ്ങുകയെന്നതാണ് പരമപ്രധാനം. ദീര്‍ഘകാലത്തേയ്ക്ക് പരമാവധിനേട്ടമുണ്ടാക്കാന്‍ അതിലൂടെ നിങ്ങള്‍ക്ക് കഴിയും. കൂട്ടുപലിശയുടെ നേട്ടം പരമാവധി പ്രയോജനപ്പെടുത്താന്‍ നേരത്തെയുള്ള നിക്ഷേപം ഉപകരിക്കും. 

ഉദാഹരണം പരിശോധിക്കാം: വിനോദും ശ്യാമും സുഹൃത്തുക്കളാണ്. ഇരുവര്‍ക്കും പ്രായം 30 വയസ്സ്. വിനോദ് പ്രതിമാസം ആയിരം രൂപവീതം റിട്ടയര്‍മെന്റ് കാല ജീവിതത്തിനായി നിക്ഷേപിച്ചു. പ്രതിവര്‍ഷം 12 ശതമാനം വാര്‍ഷിക നേട്ടം ലഭിക്കുമെന്ന് കരുതുക. 30 വര്‍ഷം കഴിയുമ്പോള്‍ വിനോദിന്റെ നിക്ഷേപം 35 ലക്ഷത്തിലേറെയായി വളര്‍ന്നിട്ടുണ്ടാകും.

ശ്യാമാണെങ്കില്‍ 20 വര്‍ഷം നിക്ഷേപമൊന്നും നടത്തിയില്ല. ഇത്രയും കാലം പാഴാക്കിയല്ലോ എന്നോര്‍ത്ത് പ്രതിമാസം 12,000 രൂപ വീതം നിക്ഷേപിക്കാന്‍ തുടങ്ങുന്നത് അതിനുശേഷമാണ്. പത്ത് വര്‍ഷം നിക്ഷേപിച്ചുകഴിഞ്ഞപ്പോള്‍ 12 ശതമാനം നേട്ടപ്രകാരം ലഭിച്ചത് 27 ലക്ഷം രൂപമാത്രം. 

എങ്ങനെയാണ് ഇത് സാധ്യമായത്? വിനോദ് പ്രതിമാസം ആയിരം രൂപമാത്രം നിക്ഷേപിച്ചപ്പോള്‍ ശ്യാമാകട്ടെ 12,000 രൂപ വീതമാണ് നീക്കിവെച്ചത്. കൂട്ടുപലിശയുടെ നേട്ടമാണ് ഇവിടെ വിനോദിന് തുണയായത്. 

സാമ്പത്തിക ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ദീര്‍ഘകാലവും അതോടൊപ്പം ചിട്ടയായ നിക്ഷേപ ശീലവുമുണ്ടെങ്കില്‍ കൂടുതല്‍ കഷ്ടപ്പെടാതെതന്നെ  ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. 

മികച്ച നിക്ഷേപകനാകാന്‍ താഴെപറയുന്നകാര്യങ്ങള്‍ ഒഴിവാക്കാം

യോജിച്ച പ്ലാനിനുവേണ്ടികാത്തിരിക്കുക: നിക്ഷേപത്തിന് യോജിച്ച ഏറ്റവും മികച്ച പദ്ധതിക്കായി തലപുകച്ച് ഏറെക്കാലം പാഴാക്കേണ്ടതില്ല. മികച്ചതെന്ന് കരുതുന്ന പദ്ധതിയില്‍ എത്രയും വേഗം നിക്ഷേപിച്ചുതുടങ്ങുക. 

വൈകി തുടങ്ങുക: സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി എത്രയും വേഗം ചിട്ടയായി നിക്ഷേപം തുടങ്ങുക. സമയം വൈകിയാല്‍ ലക്ഷ്യം നിറവേറ്റാന്‍ ചുരുങ്ങിയ കാലയളവില്‍ കൂടുതല്‍ തുക നിങ്ങള്‍ക്ക് നിക്ഷേപിക്കേണ്ടിവരും.

ഹ്രസ്വകാലത്തേയ്ക്ക് നിക്ഷേപിക്കുക: ദീര്‍ഘകാല ലക്ഷ്യം നിറവേറ്റാന്‍ ഹ്രസ്വകാലത്തേയ്ക്കുള്ള നിക്ഷേപ രീതി കൈക്കൊള്ളരുത്. മൂന്നുവര്‍ഷമോ അതില്‍താഴെയോ കാലാവധിയുള്ള നിക്ഷേപ ലക്ഷ്യത്തിന് ഡെറ്റ് അധിഷ്ഠിത മാര്‍ഗങ്ങളും അതില്‍ കൂടുതല്‍ കാലാവധിയുള്ള ലക്ഷ്യത്തിന് ഓഹരി അധിഷ്ഠിത മാര്‍ഗങ്ങളും തിരഞ്ഞെടുക്കാം.

സുരക്ഷിത നിക്ഷേപം തേടുക: സുരക്ഷിതമെന്ന് കരുതി ചെറിയ തുക ഡെറ്റ് സ്‌കീമുകളില്‍ നിക്ഷേപിച്ച് വന്‍തോതില്‍ സ്വത്ത് സമ്പാദിക്കാമെന്ന് കരുതരുത്. അതിന് ഓഹരിയോ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടോ ആണ് ഉത്തമം. ഓഹരി നിക്ഷേപത്തിലുള്ള അനാവശ്യഭയം ഒഴിവാക്കുക. ദീര്‍ഘകാല ലക്ഷ്യത്തോടെ ചിട്ടയായി ഓഹരിയില്‍ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത കുറയ്ക്കും. 

ടിപ്‌സുകള്‍ക്ക് പുറകെ പായുക: പെട്ടെന്ന് സമ്പന്നനാകാന്‍ ടിപ്‌സുകള്‍ക്ക് പുറകെ പായുന്നവരാകരുത്. ശരിയായി പഠിച്ച് ഒരു നിക്ഷേപമാര്‍ഗം തിരഞ്ഞെടുത്താല്‍ അതില്‍ ഉറച്ച് നിന്ന് നിക്ഷേപം തുടരുക. ടിപ്‌സുകള്‍ക്കു പിന്നാലെ പാഞ്ഞ് അതുവരെ തുടര്‍ന്ന നിക്ഷേപം നിര്‍ത്തുകയോ വിറ്റ് പിന്‍വാങ്ങുകയോ പുതിയത് തുടങ്ങുകയോ ചെയ്യരുത്. 

feedbacks to:
antonycdavis@gmail.com

ട്രേഡിങ് മികച്ച നിക്ഷേപ രീതിയല്ല: ഇടയ്ക്കിടെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് മികച്ച ഓഹരി നിക്ഷേപ രീതിയല്ല. അടിസ്ഥാനമുള്ള ഓഹരികള്‍ തിരഞ്ഞെടുത്താല്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ ചിട്ടയായി നിക്ഷേപിച്ചുകൊണ്ടെയിരിക്കുക.