അശ്വതിയുടെ പ്രധാനനിക്ഷേപം റിക്കറിങ് ഡെപ്പോസിറ്റിലാണ്. നെറ്റ് ബാങ്കിങ് വഴി നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ ആര്‍ഡിയിലേയ്ക്കുള്ള പ്രതിമാസതുക മാസാമാസം നിശ്ചിത തിയതിയാകുമ്പോള്‍ ബാങ്ക് എടുത്തുകൊള്ളും.
അഞ്ചുവര്‍ഷ കാലാവധിയുള്ള ആര്‍ഡി കഴിഞ്ഞമാസമാണ് കാലാവധിയെത്തിയത്. ബാങ്കില്‍പോകാതെതന്നെ മെച്യൂരിറ്റിതുക തിരിച്ചെടുത്തു. നിക്ഷേപം തുടങ്ങയപ്പോഴുണ്ടായിരുന്ന എട്ടുശതമാനം പലിശ പ്രകാരം 3,69,309 രൂപ അശ്വതിയുടെ എസ്ബി അക്കൗണ്ടിലെത്തി.
ഈകാലയളവിലാണ് സഹപ്രവര്‍ത്തകനായ വിനോദ് മ്യച്വല്‍ ഫണ്ടിന്റെ ഡെറ്റ് പദ്ധതിയില്‍ ആര്‍ഡിക്ക് ബദലായി നിക്ഷേപം ആരംഭിച്ചത്. ഹ്രസ്വകാലയളവിലെ ലക്ഷ്യത്തിനായി ഡെറ്റ് ഫണ്ടിലും ദീര്‍ഘകാല ലക്ഷ്യത്തിനായി ഓഹരി അധിഷ്ഠിത ഫണ്ടിലുമാണ് വിനോദിന് നിക്ഷേപമുള്ളത്.
മ്യൂച്വല്‍ ഫണ്ടില്‍ വിശ്വാസമില്ലാത്തതനാലാണ് അശ്വതി ആവഴി തിരഞ്ഞെടുക്കാതിരുന്നത്. ലഭിച്ച ആദായം ഇരുവരും താരതമ്യംചെയ്തു. കാലവധിയെത്തിയപ്പോള്‍ വിനോദിന് 3,86,049 രൂപയാണ് ലഭിച്ചത്. ഇതുപ്രകാരം ലഭിച്ച ആദായം 10.4ശതമാനമാണ്. ഇരുവരും പ്രതിമാസം 5000 രൂപവീതം 3 ലക്ഷം രൂപയാണ് മൊത്തം നിക്ഷേപിച്ചത്.
റിക്കറിങ് ഡെപ്പോസിറ്റ്
ബാങ്കുകള്‍ നല്‍കുന്ന പ്രതിമാസ നിക്ഷേപ പദ്ധതിയാണ് ആര്‍ഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആവര്‍ത്തന നിക്ഷേപം(റിക്കറിങ് ഡെപ്പോസിറ്റ്).
പ്രതിമാസം നിശ്ചിത തുകയാണ് ഇതിനായി നീക്കിവെയ്‌ക്കേണ്ടത്. നിക്ഷേപം തുടങ്ങുമ്പോള്‍തന്നെ കാലാവധിയെത്തുമ്പോള്‍ എത്രതുക ലഭിക്കുമെന്ന് അറിയാന്‍കഴിയും.
എസ്‌ഐപി
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാനാണ് എസ്‌ഐപിയെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. പ്രതിമാസം, പാദവാര്‍ഷിക എന്നിങ്ങനെ നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കാനുള്ള അവസരം എസ്‌ഐപി നല്‍കുന്നു.
ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍മാത്രമല്ല, ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ബദലായുള്ള ഡെറ്റ് ഫണ്ടുകളിലും എസ്‌ഐപി തുടങ്ങാം. അഞ്ചുവര്‍ഷത്തില്‍കൂടുതല്‍ കാലയളവുള്ള ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപിക്കുമ്പോള്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളിലും ഹ്രസ്വകാല(അഞ്ചുവര്‍ഷമോ അതില്‍താഴെയോ)ലക്ഷ്യങ്ങള്‍ക്കുള്ള നിക്ഷേപമാണെങ്കില്‍ ഡെറ്റ് ഫണ്ടുകളിലും എസ്‌ഐപി തുടങ്ങാം.
വ്യത്യാസം അറിയാം
ആര്‍ഡി
പ്രതിമാസം നിക്ഷേപിക്കുന്നതുകയും കാലാവധിയും റിക്കറിങ് ഡെപ്പോസിറ്റില്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നു. ആറുമാസംമുതല്‍ 10വര്‍ഷംവരെയുള്ള കാലാവധിയില്‍ ആര്‍ഡി തുടങ്ങാം. നഷ്ടസാധ്യത തീരെ കുറഞ്ഞതായതിനാല്‍ നിക്ഷേപകര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുള്ള പദ്ധതിയാണിത്. പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകളിലും പോസറ്റ് ഓഫീസിലും ആര്‍ഡി തുടങ്ങാന്‍ കഴിയും.
നിക്ഷേ കാലാവധിക്കനുസരിച്ച് ആര്‍ഡിയുടെ പലിശയില്‍ വ്യത്യാസമുണ്ടാകും. ആറമുതല്‍ ഏഴുശതമാനംവരെയാണ് ശരാശരി ബാങ്കുകള്‍ നല്‍കുന്ന പലിശ. ആര്‍ഡിയില്‍നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാധകമാണ്. ആദായം 10,000 രൂപയ്ക്കുമുകളിലാണെങ്കില്‍ ടിഡിഎസ് ഈടാക്കി ബാക്കിയുള്ളതുകയാണ് ബാങ്കുകളില്‍നിന്ന് ലഭിക്കുക. 20ശതമാനമോ 30ശതമാനമോ നികുതി സ്ലാബിലുള്ളയാളാണ് നിങ്ങളെങ്കില്‍ ബാക്കിയുള്ളതുക നേരിട്ട് അടയ്‌കേണ്ടിവരും.
എസ്‌ഐപി
മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍. ആഴ്ചയിലോ പ്രതിമാസമോ മൂന്നുമാസംകൂടുമ്പോഴോ നിക്ഷേപിക്കാന്‍ അവസരമുണ്ട്. മിനിമം തുക 500 രൂപയാണ്. ചില ഫണ്ടുകളില്‍ 100 രൂപമുതല്‍ എസ്‌ഐപിയായി അടയ്ക്കാം.
ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ ദീര്‍ഘകാല എസ്‌ഐപി നിക്ഷേപത്തിന് 12 മുതല്‍ 20ശതമാനം വരെ നേട്ടം ലഭിച്ചേക്കാം. വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ ആദായത്തില്‍ മാറ്റംവരാം. എന്നാല്‍ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തിന് ഓഹരി ഫണ്ടുകളുടെ അത്രതന്നെ നഷ്ടസാധ്യതയില്ല. ഹ്രസ്വകാലയളവില്‍ മികച്ച ആദായം ഡെറ്റ് ഫണ്ടുകളില്‍നിന്ന് പ്രതീക്ഷിക്കാം.
RD V/S SIP | |||||
|
എസ്‌ഐപി | ആര്‍ഡി | |||
പദ്ധതി
|
റിസ്‌ക് എടുക്കാനുള്ള കഴിവിനനുസരിച്ച് ഓഹരി അധിഷ്ഠിത ഫണ്ടിലോ ഡെറ്റ് ഫണ്ടിലോ നിക്ഷേപം നടത്താം. | നിശ്ചിത ആദായം ഉറപ്പുനല്‍കുന്ന നിക്ഷേപ പദ്ധതിയാണിത്. ചേരുമ്പോള്‍ നിശ്ചയിക്കുന്ന ആദായം കാലാവധിയെത്തുമ്പോള്‍ ലഭിക്കും. | |||
നഷ്ടസാധ്യത
|
നിശ്ചിത ആദായം ഉറപ്പുനല്‍കാന്‍ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയിലെ നിക്ഷേപത്തിന് കഴിയില്ല. ദീര്‍ഘകാല നിക്ഷേപമാണെങ്കില്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളും ഹ്രസ്വകാല നിക്ഷേപമാണെങ്കില്‍ ഡെറ്റ് ഫണ്ടുകളും മികച്ച ആദായം നല്‍കിതായാണ് ഇതുവരെയുള്ള ചരിത്രം. | നഷ്ടസാധ്യത കുറവാണ്. പലിശയുടെകാര്യത്തിലും പിന്നില്‍തന്നെ. | |||
നിക്ഷേപ സാധ്യത
|
നിശ്ചിത കാലാവധി നിശ്ചയിച്ച് എസ്‌ഐപിയായി നിക്ഷേപിക്കാം. ദിനംപ്രതി, ആഴ്ചയിലൊരിക്കല്‍, പ്രതിമാസം, മൂന്നുമാസത്തിലൊരിക്കല്‍ എന്നങ്ങനെ നിക്ഷേപത്തിന് അവസരമുണ്ട്. | തുടങ്ങുമ്പോള്‍ നിശ്ചയിച്ചതുപ്രകാരമുള്ള തുക പ്രതിമാസം നിക്ഷേപിക്കാനാണ് കഴിയുക. | |||
പണമാക്കല്‍
|
പണമാക്കലിന്റെ കാര്യത്തില്‍ ആര്‍ഡിയേക്കാള്‍ ഒരുപടിമുന്നിലാണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി. പിഴയൊന്നുംകൂടാതെതന്നെ എസ്‌ഐപി എപ്പോള്‍ വേണമെങ്കിലും ക്ലോസ് ചെയ്ത് പണം തിരിച്ചെടുക്കാം. | കാലാവധിയെത്തുംമുമ്പ് ക്ലോസ് ചെയ്ത് പണം പിന്‍വലിക്കാന്‍ ആര്‍ഡിയിലും കഴിയും. അങ്ങനെ ചെയ്യുമ്പോള്‍ ഒരുശതമാനംവരെ പിഴപലിശ നല്‍കേണ്ടിവരും. | |||
ആദായം
|
ഓഹരി വിപണി, ഡെറ്റ് വിപണി എന്നിവയുമായി ബന്ധപ്പെട്ടാണ് എസ്‌ഐപിയില്‍നിന്ന് ആദായം ലഭിക്കുക. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഫണ്ടിന്റെ പ്രവര്‍ത്തനവും ആദായത്തില്‍ പ്രതിഫലിക്കും. | റിക്കറിങ് ഡെപ്പോസിറ്റില്‍നിന്നുള്ള ആദായം ചേരുമ്പോള്‍തന്നെ നിശ്ചയിക്കുന്നതാണ്. കാലാവധിയെത്തുംവരെ അതിന് മാറ്റമുണ്ടാകില്ല. | |||
നിക്ഷേപ ലക്ഷ്യം
|
ദീര്‍ഘ-ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്ക് യോജിച്ച ഫണ്ടുകളില്‍ എസ്‌ഐപി തുടങ്ങാം. റിസ്‌ക് എടുക്കാനുള്ള ശേഷി, നിക്ഷേപ കാലാവധി എന്നിവ പരിഗണിച്ചുവേണം ഫണ്ട് തിരഞ്ഞെടുക്കാന്‍. | ഹ്രസ്വകാല നിക്ഷേപ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചവയാണ് ആര്‍ഡി. ദീര്‍ഘകാലത്തേയ്ക്ക് സമ്പത്ത് സമാഹരിക്കാന്‍ ഉപകരിക്കില്ല. | |||
നികുതി
|
ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തിന് ഇന്‍ഡക്‌സേഷന്‍ ബെനഫിറ്റ് ലഭിക്കും. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപം ഒരുവര്‍ഷത്തില്‍കൂടുതല്‍കാലം കൈവശംവെച്ചശേഷം പണമാക്കുമ്പോള്‍ ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിന് ആദായനികുതി നല്‍കേണ്ടതില്ല. അതിനുമുകളിലുള്ള തുകയ്ക്ക് സാമ്പത്തികവര്‍ഷത്തില്‍ 10ശതമാനമാണ് നികുതി നല്‍കേണ്ടത്. ടാക്‌സ് സേവിങ് ഫണ്ടുകളിലാണെങ്കില്‍ നിക്ഷേപം നടത്തുമ്പോള്‍ 80സി പ്രകാരം ആദായനികുതിയിളവ് ലഭിക്കും. | റിക്കറിങ് ഡെപ്പോസിറ്റില്‍നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാധകമാണ്. 10 ശതമാനം ടിഡിഎസ് കഴിച്ചുള്ള തുകയാണ് ബാങ്കില്‍നിന്ന് ലഭിക്കുക. ഓരോരുത്തരുടെയും നികുതി സ്ലാബിനനുസിരിച്ച് ആദായനികുതി നല്‍കണം. |
ആര്‍ഡിക്ക് പകരംപരിഗണിക്കാവുന്ന ഡെറ്റ് ഫണ്ടുകള്‍
Short Duration and Banking & PSU | |||||
FUND | WORTH OF AMOUNT INVESTED(₹) | 3Yr SIP RETURN | |||
Debt: Banking and PSU | |||||
IDFC Banking & PSU Debt Dir | 4,28,695 | 11.7(%) | |||
Axis Banking & PSU Debt Dir | 4,23,010 | 10.78(%) | |||
Debt: Short Duration | |||||
Axis Short Term Dir | 4,22,824 | 10.75(%) | |||
HDFC Short Term Debt Dir | 4,21,805 | 10.59 (%) | |||
Return as on 28 July, 2020. Amount invested 3,60000(10,000X36) |
feedbacks to:
antonycdavis@gmail.com