ന്യൂഡല്‍ഹി: പോര്‍ട്ട് ഫോളിയോ മാനേജുമെന്റ് സര്‍വീസ(പിഎംഎസ്)സിന്മേല്‍ സെബി കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 

പിഎംഎസിലെ ചുരുങ്ങിയ നിക്ഷേപം 25 ലക്ഷത്തില്‍നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്തി. ഇതോടൊപ്പം കാലാവധിയും കുറച്ചിട്ടുണ്ട്. 

എന്നാല്‍ നിലവിലെ കരാര്‍ പ്രകാരമുള്ള നിക്ഷേപങ്ങള്‍ക്ക് കാലാവധിയെത്തുന്നതുവരെ പഴയ നിര്‍ദേശം ബാധകമായിരിക്കും. 

തെറ്റായ വില്പനയിലൂടെ നിക്ഷേപം സമാഹരിക്കുന്നത് ഉള്‍പ്പടെയുള്ളവ തടയുകയാണ് സെബിയുടെ ലക്ഷ്യം. പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാര്‍ക്ക് ഈടാക്കാവുന്ന കമ്മീഷനും പരിഷ്‌കരിച്ചിട്ടുണ്ട്. 

പോര്‍ട്ട് ഫോളിയോ മാനജേര്‍മാരുടെ മൊത്തം ഇടപാട് മൂല്യം രണ്ടു കോടി രൂപയില്‍നിന്ന് അഞ്ചു കോടി രൂപയുമായി ഉയര്‍ത്തിയിട്ടുമുണ്ട്. 

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതുപോലെ കടുത്ത നിബന്ധനകള്‍ പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാര്‍ക്ക് ഇതുവരെ കൊണ്ടുവന്നിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ നിരവധി വെല്‍ത്ത് മാനേജര്‍മാര്‍ ഈരംഗത്ത് സജീവമായിരുന്നു. 

Sebi Hikes PMS Investment Size To Rs 50 Lakh