പ്രതീക്ഷകളുടെ പ്രകാശംപരത്തുന്ന പുതുവര്‍ഷത്തിന്റെ തുടക്കമാണ് ദീപാവലി. ചിട്ടയായ നിക്ഷേപത്തിലൂടെ നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവി പ്രകാശപൂര്‍ണമാക്കാന്‍ യോജിച്ച തീരുമാനങ്ങളെടുക്കാം. മുഹൂര്‍ത്ത വ്യാപാരത്തിലൂടെ നിക്ഷേപ വര്‍ഷത്തിന് തുടക്കമിടാം.

സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് മേഖലകളിലൊന്നും കാര്യമായ നേട്ടം കഴിഞ്ഞവര്‍ഷം ഉണ്ടായില്ല. ഓഹരിയും വേണ്ടത്ര തിളങ്ങിയില്ല. സംവത് 2074ല്‍ സെന്‍സെക്‌സ് എക്കാലത്തെയും മികച്ച ഉയരത്തിലെത്തി(38,989.65) ഓഗസ്റ്റ് 28ന് നിഫ്റ്റി 11.760.20ലുമെത്തി. പക്ഷേ,  ഈ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. ചൈന-യുഎസ് വ്യാപാര യുദ്ധം, രൂപയുടെ മൂല്യമിടിവ്, അസംസ്‌കൃത എണ്ണവില വര്‍ധന തുടങ്ങിയവ ഓഹരി വിപണിയുടെ നേട്ടം കളഞ്ഞുകുളിച്ചു.

ഏതെങ്കിലും ഒരു മര്‍ഗത്തില്‍മാത്രം നിക്ഷേപിക്കാതെ എല്ലാ പദ്ധതികളുടെയും നേട്ടവും കോട്ടവും പരിശോധിച്ച് ഓരോരുത്തര്‍ക്കും അനുയോജ്യമായ ഏതാനും പദ്ധതികള്‍ തിരഞ്ഞെടുക്കുകയാണ് വേണ്ടത്.

നേട്ടം കൂടുതല്‍ നല്‍കുന്നതും സുരക്ഷിതവുമായ പദ്ധതികളുടെ കൂടിച്ചേരലാണ് ഒരു മികച്ച പോര്‍ട്ട്‌ഫോളിയോ. മറ്റുള്ളവരുടെ ഉപദേശത്തേക്കാള്‍ സ്വയം വിലയിരുത്തി തീരുമാനങ്ങളെടുക്കുന്നതാണ് ഉചിതം.

സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് മേഖലകളിലൊന്നും കാര്യമായ നേട്ടം കഴിഞ്ഞവര്‍ഷം ഉണ്ടായില്ല. ഓഹരിയും വേണ്ടത്ര തിളങ്ങിയില്ല. സംവത് 2074ല്‍ സെന്‍സെക്‌സ് എക്കാലത്തെയും മികച്ച ഉയരത്തിലെത്തി(38,989.65) ഓഗസ്റ്റ് 28ന് നിഫ്റ്റി 11.760.20ലുമെത്തി. പക്ഷേ,  ഈ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. ചൈന-യുഎസ് വ്യാപാര യുദ്ധം, രൂപയുടെ മൂല്യമിടിവ്, അസംസ്‌കൃത എണ്ണവില വര്‍ധന തുടങ്ങിയവ ഓഹരി വിപണിയുടെ നേട്ടം കളഞ്ഞുകുളിച്ചു.

യോജിച്ച ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിച്ചാല്‍ ഭാവിയില്‍ മികച്ച ആദായമുണ്ടാക്കാമെന്ന്തന്നെയാണ് രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് ലഭിക്കുന്ന സൂചനകള്‍.

 

businessതിരഞ്ഞെടുക്കാന്‍
മികച്ച ഫണ്ടുകളുടെ
പോര്‍ട്ട്‌ഫോളിയോ

ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കുന്നതാണോ മ്യൂച്വല്‍ ഫണ്ട് വഴി നിക്ഷേപം നടത്തുന്നതാണോ ഏതാണ് മികച്ചത്? പലര്‍ക്കുമുള്ള സംശയമാണ്.

മികച്ച കമ്പനികളുടെ ഓഹരി കണ്ടെത്തി കാലാകാലങ്ങളില്‍ അവയെ നിരീക്ഷിച്ച് തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്കാകുമെങ്കില്‍ നേരിട്ടുള്ള നിക്ഷേപം പരിഗണിക്കാം. ഓഹരി വിലയിരുത്താനുള്ള സാമര്‍ഥ്യമോ സമയമോ ഇല്ലെങ്കില്‍ നേരിട്ടുള്ള നിക്ഷേപം ഒരുപക്ഷേ കൈപേറിയ അനുഭവമായേക്കാം.  

മികച്ചവ തിരഞ്ഞെടുക്കാനും യഥാസമയം വില്‍ക്കാനും വാങ്ങാനും കഴിയുമെങ്കില്‍ ഫണ്ടുകളേക്കാള്‍ നേട്ടം ഓഹരിയില്‍നിന്ന് ലഭിക്കുമെന്നകാര്യത്തില്‍ സംശയമില്ല.   ഓഹരികള്‍ വിലയിരുത്താനുള്ള മികവിനെ ആശ്രയിച്ചാണ് നേട്ടസാധ്യതയുള്ളത്. ഭാഗ്യവും തുണയ്‌ക്കേണ്ടിവരും!

റിസ്‌ക് ഏറ്റെടുക്കാനുള്ള കഴിവ് വിലയിരുത്തി നിക്ഷേപകരെ മൂന്ന് വിഭാഗത്തില്‍ തരംതിരിച്ചാണ് പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തിയിട്ടുള്ളത്. 1. തുടക്കക്കാര്‍. 2. മിതവാദികള്‍, 3. സാഹസികര്‍. ഈ മൂന്ന് വിഭാഗത്തിലേതെങ്കിലുമൊന്നില്‍ വരുന്നവരായിരിക്കും ഭൂരിപക്ഷം നിക്ഷേപകരും. ഓരോ വിഭാഗത്തിലും തിരഞ്ഞെടുത്ത ഫണ്ടുകളാണ് അവതരിപ്പിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷംവരെയുള്ള പ്രകടനചരിത്രം വിലയിരുത്തിയാണ് ഫണ്ടുകള്‍ തിരിഞ്ഞെടുത്തിട്ടുള്ളത്.

പോര്‍ട്ട് ഫോളിയോ കാണുക business

 

businessഇരട്ടനേട്ടത്തിന്
ഇത്തവണ
ഗോള്‍ഡ് ബോണ്ടാകട്ടെ

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. നാണയം, സ്വര്‍ണക്കട്ടി, ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ഫണ്ട്, ഗോള്‍ഡ് ബോണ്ട് തുടങ്ങിയവയാണവ.  

ദീപാവലിയോടനുബന്ധിച്ച് 2109 ഫെബ്രുവരി അവസാനംവരെ ഗോള്‍ഡ് ബോണ്ട് വാങ്ങാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയിട്ടുണ്ട്. സ്വര്‍ണത്തിന്റെ വിപണി വിലയ്‌ക്കൊപ്പം 2.5ശതമാനം പലിശയും ലഭിക്കുമെന്നതാണ് ബോണ്ട് വഴിയാകുമ്പോഴുള്ള നേട്ടം. 

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍നിന്ന് എപ്പോള്‍ വേണമെങ്കിലും ഗോള്‍ഡ് ബോണ്ട് വാങ്ങുകയുമാകാം.

പദ്ധതികള്‍ വിലയിരുത്താംbusiness

സ്വര്‍ണത്തില്‍ എത്ര നിക്ഷേപമാകാം? 

ശുഭപ്രതീക്ഷകളോടെ തുടങ്ങാന്‍ 9 കല്പനകൾ
business

business

 

businessഓഹരിയില്‍
നിക്ഷേപിച്ച്
ക്ഷമയോടെ
കാത്തിരിക്കാം

ഓഹരി, മ്യൂച്വല്‍ ഫണ്ട്, ബാങ്ക് നിക്ഷേപം, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ എന്നിങ്ങനെ നമുക്കുമുന്നില്‍ ഒട്ടേറെ നിക്ഷേപ സാധ്യതകളുണ്ട്. പക്ഷേ, പണപ്പെരുപ്പ നിരക്കുകളെ മറികടന്ന് ഉയര്‍ന്ന ആദായം നല്‍കുന്ന നിക്ഷേപ മാര്‍ഗം ഏതാണെന്ന് ചോദിച്ചാല്‍ ഓഹരിയോ, ഓഹരി അധിഷ്ടിത പദ്ധതികളോ മാത്രമാണ് ചൂണ്ടിക്കാണിക്കാനാകുക.

ആദായവര്‍ധനക്കൊപ്പം നിക്ഷേപത്തിന് സുരക്ഷവേണമെന്നുകൂടിയാകുമ്പോള്‍ ആശയക്കുഴപ്പമായി. എന്നാല്‍, അല്പം റിസ്‌ക് എടുക്കാനുള്ള ശേഷിയുണ്ടെങ്കില്‍ ദീര്‍ഘകാല നിക്ഷേപ ലക്ഷ്യം മുന്‍നിര്‍ത്തി ഓഹരിയില്‍ നിക്ഷേപിക്കുന്നത് മികച്ച നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്നതിന് സംശയമില്ല. മറ്റേത് നിക്ഷേപത്തില്‍നിന്ന് കിട്ടുന്നതിന്റെ പലമടങ്ങ് നേട്ടം ഓഹരിയില്‍നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും അത്രതന്നെ നഷ്ടസാധ്യതയുമുള്ളകാര്യം മറക്കേണ്ട.

തിരഞ്ഞെടുക്കുന്ന ഓഹരിയെ ആശ്രയിച്ചാണ് നേട്ടസാധ്യതയുള്ളത്. ദീര്‍ഘ കാലം നിക്ഷേപം തുടരുകയും നേട്ടത്തിനായി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍  വിജയം സുനിശ്ചിതമാണെന്നാണ് നിക്ഷേപക ലോകത്തിന്റെ അനുഭവസാക്ഷ്യം.

 

മികച്ച ഓഹരികള്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നുbusiness

 

സമ്പത്തുനേടാന്‍ ഇതാ നിക്ഷേപ പാഠങ്ങള്‍
padam oneസ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, ബാങ്ക് എഫ്ഡി തുടങ്ങിയവ മാത്രമല്ല നിക്ഷേപമാര്‍ഗങ്ങള്‍. പണപ്പെരുപ്പ നിരക്കുകളെ മറികടക്കുന്നനേട്ടം ലഭിക്കാന്‍ മറ്റ് നിരവധി നിക്ഷേപവഴികളുണ്ട്. 

ജീവിതത്തിലെ സാമ്പത്തികലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയാണ് ആദ്യംവേണ്ടത്. തുടര്‍ന്ന ആ ലക്ഷ്യങ്ങള്‍ക്കായി നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കാം. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍(പാഠം ഒന്നുമുതല്‍)വായിക്കാം.