investment

ഹരിയിലും ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികളിലും നിക്ഷേപിക്കുംമുമ്പ് നിങ്ങളുടെ റിസ്‌ക് ടോളറന്‍സ് എത്രയുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അതിനെ അടിസ്ഥാനമാക്കിവേണം നിക്ഷേപം നടത്താന്‍. 

അഭിരുചി, മനോഭാവം, ഭൗതികസാഹചര്യം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് നഷ്ടം ഏറ്റെടുക്കാനുള്ള നിങ്ങളുടെ കഴിവിനെ പരിശോധിക്കേണ്ടത്. 

ഹ്രസ്വകാല സാമ്പത്തിക ബാധ്യതകള്‍ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ നഷ്ടം സഹിക്കാനുള്ള ശേഷിയെ അത് ബാധിച്ചേക്കാം. അതുമായി ബന്ധപ്പെട്ടായിരിക്കും നിക്ഷേപത്തിനുള്ള നിങ്ങളുടെ സാധ്യതനിലനില്‍ക്കുന്നത്.  ദീര്‍ഘകാല ലക്ഷ്യങ്ങളാണ് മുന്നിലുള്ളതെങ്കില്‍ നഷ്ടസാധ്യതയേറിയ നിക്ഷേപ പദ്ധതികളിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ നിങ്ങള്‍ മടിക്കില്ല. അതായത് താല്‍ക്കാലികമായി ഉണ്ടാകുന്ന നഷ്ടം നിങ്ങളെ ബാധിക്കില്ലെന്ന് ചുരുക്കം. ദീര്‍ഘകാലത്തേയ്ക്ക് കാത്തിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

പ്രായം: 
പ്രായം കൂടുന്നതിനനസിരിച്ച് നഷ്ടം സഹിക്കാനുള്ള ശേഷി കുറയും. പെന്‍ഷന്‍ പറ്റാറായ ആളാണ് നിങ്ങളെങ്കില്‍ നഷ്ടസാധ്യതയില്ലാത്ത നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുകയാണ് നല്ലതെന്ന് ചുരുക്കം. അതല്ല, 30 വയസിന് താഴെയാണ് പ്രായമെങ്കില്‍ ഭൂരിഭാഗം സമ്പാദ്യവും ഓഹരിയില്‍തന്നെയാകാം. ഉദാഹരണത്തിന് 30 വയസ്സാണെങ്കില്‍ 70 ശതമാനം ഓഹരിയിലോ ഓഹരി അധിഷ്ഠിത പദ്ധതികളിലോ 30 ശതമാനം സ്ഥിര നിക്ഷേപ പദ്ധതികളിലോ ആകാം നിക്ഷേപം. 40 വയസാണെങ്കില്‍ 40 ശതമാനം സ്ഥിര നിക്ഷേപ പദ്ധതികളിലാകാം നിക്ഷേപം. 50 വയസ്സാണെങ്കില്‍....

പരിചയം:
ഓഹരി അധിഷ്ഠിത പദ്ധതികളില്‍ നിക്ഷേപിച്ച് പരിചയമുള്ളയാളാണ് നിങ്ങളെങ്കില്‍ അനുഭവത്തില്‍നിന്ന് ചില പാഠങ്ങള്‍ പഠിച്ചിട്ടുണ്ടാകും. നഷ്ടസാധ്യതയെക്കുറിച്ച് വ്യക്തമായ ധാരണയും അതോടൊപ്പം ലഭിച്ചിട്ടുണ്ടാകും. അതിനുനസരിച്ചാകും നിങ്ങളുടെ നിക്ഷേപം. കഴിഞ്ഞകാലങ്ങളില്‍ മികച്ച നേട്ടം ഓഹരി നിക്ഷേപംവഴി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, കൂടുതല്‍ നഷ്ടംസഹിച്ചും ഓഹരി നിക്ഷേപത്തിന് നിങ്ങള്‍ മുതിരും. എന്തെന്നാല്‍ ഓഹരിയില്‍നിന്നുള്ള നേട്ടത്തിന്റെ രീതികളെക്കുറിച്ച് ഒരുധാരണ നിങ്ങള്‍ക്ക് അതിനകം ലഭിച്ചിട്ടുണ്ടാകും.  

അറിവ്:
നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള വ്യക്തമായ അറിവ് നിങ്ങളെ കൂടുതല്‍ ബോധവാനാക്കും. ഈ അവബോധം നിക്ഷേപിക്കണോ വേണ്ടയോ എന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ സഹായിക്കും. 

ഭൗതികസാഹചര്യങ്ങള്‍ പരിശോധിക്കാം

വരുമാനം:
ജോലിയില്‍നിന്നോ ബിസിനസില്‍നിന്നോ മികച്ച വരുമാനം നേടുന്നയാളാണോ നിങ്ങള്‍? എങ്കില്‍ ഒരു പരിധിവരെ നഷ്ടം സഹിക്കാന്‍ തയ്യാറായേക്കാം. കുറച്ചൊക്കെ നഷ്ടമുണ്ടായാലും നിങ്ങളുടെ സാമ്പത്തികാരോഗ്യത്തെ അത് ബാധിക്കില്ല.

ചെലവുകള്‍: 
വരുമാനം ഉയര്‍ന്നതാണെങ്കില്‍ ചെലവും അതുപോലെയായിരിക്കും. അങ്ങനെവരുമ്പോള്‍ നഷ്ടം സഹിക്കാനുള്ള ശേഷിയും കുറയും. ചെലവുകുറച്ച് സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്തി നിക്ഷേപത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക.

സാമ്പത്തിക ലക്ഷ്യങ്ങള്‍:
ഹ്രസ്വകാല സാമ്പത്തിക ബാധ്യതകള്‍ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ നഷ്ടം സഹിക്കാനുള്ള ശേഷിയെ അത് ബാധിച്ചേക്കാം. അതുമായി ബന്ധപ്പെട്ടായിരിക്കും നിക്ഷേപത്തിനുള്ള നിങ്ങളുടെ സാധ്യതനിലനില്‍ക്കുന്നത്.  ദീര്‍ഘകാല ലക്ഷ്യങ്ങളാണ് മുന്നിലുള്ളതെങ്കില്‍ നഷ്ടസാധ്യതയേറിയ നിക്ഷേപ പദ്ധതികളിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ നിങ്ങള്‍ മടിക്കില്ല. അതായത് താല്‍ക്കാലികമായി ഉണ്ടാകുന്ന നഷ്ടം നിങ്ങളെ ബാധിക്കില്ലെന്ന് ചുരുക്കം. ദീര്‍ഘകാലത്തേയ്ക്ക് കാത്തിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

ആവശ്യത്തിന് പണം:
അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പണം നിങ്ങളുടെ അക്കൗണ്ടിലുണ്ടെങ്കില്‍ നഷ്ടം ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടാകില്ല. പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കാതിരിക്കാന്‍ അത് ഉപകരിക്കും.  

ഇന്‍ഷുറന്‍സ് പരിരക്ഷ:
ആവശ്യത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കില്‍ നഷ്ടം ഏറ്റെടുക്കാന്‍ നിങ്ങള്‍ മടിക്കില്ല. ഉദാഹരണത്തിന്, പെട്ടെന്നുള്ള ആസ്പത്രി ചെലവ് വഹിക്കാനുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, വ്യാപാരവുമായി ബന്ധപ്പെട്ട ഫയര്‍ ഇന്‍ഷുറന്‍സ് തുടങ്ങിയവ. 

ആരോഗ്യ ഇന്‍ഷുറന്‍സ് പോലുള്ളവ ആവശ്യത്തിന് ഇല്ലെങ്കില്‍ പെട്ടെന്നുണ്ടായേക്കാവുന്ന ആസ്പത്രി ചെലവുകള്‍ നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെയും അതിലൂടെ ചിട്ടയായുള്ള നിക്ഷേപ പദ്ധതികളെയും ബാധിച്ചേക്കാം. 

feedbacks to:
antonycdavis@gmail.com

ഇനി തീരുമാനിക്കൂ, നിങ്ങള്‍ക്ക് നഷ്ടം ഏറ്റെടുക്കാന്‍ശേഷിയുണ്ടോ? ഇല്ലെങ്കില്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളെക്കുറിച്ച് തല്‍ക്കാലം തലപുകയ്‌ക്കേണ്ട. ഡെറ്റ് ഫണ്ടുകളിലൂടെ നിക്ഷേപം തുടങ്ങാം. അതേക്കുറിച്ചാകട്ടെ അടുത്ത പാഠത്തില്‍.