എല്ലാമാസവും ഒന്നാം തിയതി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തുന്ന പണം 20ാം തിയതി ആകുമ്പോഴേയ്ക്കും ആവിയായി പോയിട്ടുണ്ടാകും. കടംവാങ്ങിയുംമറ്റും വലിയ അപകടമൊന്നുമില്ലാതെ അവശേഷിക്കുന്ന ദിവസങ്ങളും തള്ളിനീക്കും. വീണ്ടും ഒന്നാം തിയതിയെത്തും. നേരത്തെ പറഞ്ഞതുതന്നെ ആവര്‍ത്തിക്കും.
ഇവരില്‍ ഒരാളാണോ നിങ്ങളും? മാസാവസാനം കടംവാങ്ങുന്നത് ഒരുശീലമാണോ? 35 വയസ്സുള്ള ഒരുയുവാവിന്റെ വരവും ചെലവും വിലയിരുത്തി സാമ്പത്തിക ആസൂത്രണത്തിന് തുടക്കമിടാം (ഗ്രാഫ് കാണുക).
ലഭിക്കുന്ന വരുമാനത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള ചെലവുകളാണ് ഈ യുവാവിനുള്ളത്. അതോടൊപ്പം നിക്ഷേപത്തിനുള്ള തുകയും മാസംതോറും കണ്ടെത്തുന്നു. എല്ലാമാസവും കാര്‍ ലോണ്‍ തുക മുടക്കംകൂടാതെ അടയ്ക്കുന്നു. നിങ്ങളുടെ നോട്ടത്തില്‍, നല്ലരീതിയിലാണോ ഇയാള്‍ തന്റെ വരുമാനം കൈകാര്യം ചെയ്യുന്നത്? അതേയെന്നായിരിക്കാം മറുപടി. വിശകലനം ചെയ്യാം.
ചെയ്യേണ്ടത്:
ചെലവുകള്‍ വരുമാനത്തിന്റെ
50 ശതമാനത്തില്‍
താഴെ നിര്‍ത്തുക.
ഭാവിയിലെ ആവശ്യങ്ങള്‍ക്കായി
30 ശതമാനമെങ്കിലും
നിക്ഷേപിക്കുക.
താല്‍ക്കാലിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്
വായ്പ
എടുക്കാതിരിക്കുക.
ആവശ്യമെങ്കില്‍
ഭവന വായ്പ
മാത്രം എടുക്കുക.
പ്രതിമാസ തിരിച്ചടവ്
30-40
ശതമാനത്തില്‍ കൂടരുത്.
ടേം ഇന്‍ഷുറന്‍സും
ഹെല്‍ത്ത് ഇന്‍ഷുറന്‍സും എടുക്കുക.
ആറ് മാസത്തെ
ആവശ്യത്തിനുള്ള തുക സൂക്ഷിക്കുക.
കടബാധ്യത
തീര്‍ക്കാന്‍ ആദ്യം ശ്രമിക്കുക.
വരവ് ചെലവ് കണക്കിലേയ്ക്കുനോക്കാം. തന്റെ വരുമാനത്തിന്റെ 60 ശതമാനവും ചെലവുകള്‍ക്കായി വിനിയോഗിക്കുന്നു. അതിനുപുറമെ വായ്പ അടവിലേയ്ക്ക് 25 ശതമാനം തുകയും നീക്കിവെച്ചിരിക്കുന്നു. 15 ശതമാനം തുകമാത്രമാണ് മാസംതോറും നിക്ഷേപിക്കുന്നത്.
സാമ്പത്തിക ആസുത്രകരൊന്നും ഈരീതിയില്‍ മുന്നോട്ടുപോകാന്‍ ഉപദേശിക്കില്ല.
ചെലവുകള്‍ കുറയ്ക്കാനാണ് ആദ്യം നിര്‍ദേശിക്കുക. പ്രത്യേകിച്ച് അത്യാവശ്യമില്ലാത്ത ചെലവുകള്‍. ദൈന്യംദിന കാര്യങ്ങള്‍ക്കായി വായ്പയെടുക്കുന്നത് ഉടനെ നിര്‍ത്തണമെന്നാകും അടുത്ത ഉപദേശം. വായ്പകള്‍ കൂടുന്നത് പലിശയിനത്തില്‍ വന്‍തുക നഷ്ടപ്പെടാനിടയാക്കും. അത് ഭാവിയിലെ ആവശ്യങ്ങള്‍ക്ക് നീക്കിവെയ്ക്കാനുള്ള പണംകാര്‍ന്നുതിന്നും.
നിക്ഷേപം 15 ശതമാനത്തിലൊതുങ്ങിയാല്‍ ഭാവിയിലെ ആവശ്യങ്ങള്‍ക്ക് പണം തികയാതെവരുമെന്നും അവര്‍ ഓര്‍മിപ്പിക്കും. ലഭിച്ച വരുമാനത്തില്‍ എല്ലാ ചെലവുകളും നിക്ഷേപവും ഉള്‍ക്കൊള്ളണം. ഇവയെല്ലാം വിലയിരുത്തിക്കൊണ്ടുള്ള സാമ്പത്തിക ആസൂത്രണമാണ് ആവശ്യം.
അത്യാവശ്യം അനാവശ്യം എന്നിങ്ങനെ രണ്ട് ചെലവുകളാണുള്ളതന്നെ് ആദ്യം മനസിലാക്കുക. ചെലവുകള്‍ വിലയിരുത്തി അനാവശ്യമായവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം.
അടുത്തതായി വായ്പകളിലേയ്ക്ക് കടക്കുക. വായ്പകള്‍ മുഴുവന്‍ ആദ്യം അടച്ചുതീര്‍ക്കുക. പ്രത്യേകിച്ച് ക്രഡിറ്റ്കാര്‍ഡ് ബാലന്‍സ്. വ്യക്തിഗത വായ്പകള്‍ക്കും ക്രഡിറ്റ് കാര്‍ഡ് തിരിച്ചടവിനും വന്‍തുകയാണ് പലിശ നല്‍കേണ്ടിവരുന്നതെന്നകാര്യം മറക്കേണ്ട.
feedbacks to
antony@mpp.co.in
പാഠം രണ്ട്
സാമ്പത്തിക വിജയത്തിനൊരു ഫോര്‍മുല
വായിക്കാം