savings

യവസരത്തില്‍ തോമസുകുട്ടിയെയാണ് ഓര്‍മവരുന്നത്. പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അദ്ദേഹം. റിട്ടയര്‍ചെയ്യുമ്പോള്‍ 40 ലക്ഷത്തോളം രൂപ ലഭിക്കും. നിക്ഷേപമായി 20 ലക്ഷം രൂപ കയ്യിലുമുണ്ട്. മികച്ച വരുമാനം സ്ഥിരമായി ലഭിക്കുന്ന പദ്ധതിയെക്കുറിച്ചാണ് അദ്ദേഹത്തിന് അറിയേണ്ടത്.

പെന്‍ഷന്‍ പറ്റിയശേഷം ജോലിക്കുപോകാന്‍ താല്‍പര്യമില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നാണ് ഉദ്ദേശിക്കുന്നത്.

അതല്ല നമ്മുടെ വിഷയം. ജീവിക്കണമെങ്കില്‍ പ്രതിമാസം 40,000 രൂപയെങ്കിലുംവേണം. അതെങ്ങനെ കണ്ടെത്തുമെന്നാണ് അറിയേണ്ടത്. 

പ്രത്യേകതകള്‍
യോഗ്യത
പെന്‍ഷന്‍ പറ്റിയ ആളായിരിക്കണം

പ്രായം
60 വയസ്സ്
55 വയസ്സില്‍ പെന്‍ഷന്‍ പറ്റിയവര്‍ക്കും പദ്ധതിയില്‍ ചേരാം.
പ്രതിരോധ വകുപ്പില്‍നിന്ന് പെന്‍ഷനായവര്‍ക്ക് പ്രായപരിധിയില്‍ ഇളവുകളുണ്ട്.

നിക്ഷേപം
മിനിം 1000 രൂപ
പരമാവധി 15 ലക്ഷം
1000 രൂപയുടെ ഗുണിതങ്ങളായാണ് നിക്ഷേപം സ്വീകരിക്കുക.

പലിശ
8.5ശതമാനം(ഒക്ടോബര്‍-ഡിസംബര്‍ 2016 കാലയളിവിലേത്). പാദവാര്‍ഷിക കൂട്ടുപലിശ നിരക്കിലാണ് പലിശ കണക്കാക്കുക. 
മാര്‍ച്ച് 31, ജൂണ്‍ 30, സപ്തംബര്‍ 30, ഡിസംബര്‍ 31 എന്നിങ്ങനെയാണ് പലിശ വിതരണംചെയ്യുക. 

കാലയളവ്
അഞ്ച് വര്‍ഷം. മൂന്ന് വര്‍ഷത്തേയ്ക്കുകൂടി നീട്ടാന്‍ അനുവദിക്കും.

വ്യക്തികള്‍ക്കോ, പങ്കാളിക്കൊപ്പം കൂട്ടായോ അക്കൗണ്ട് തുടങ്ങാം.
നോമിനേഷന്‍ സൗകര്യവുമുണ്ട്. 

നിക്ഷേപത്തിന്മേല്‍ വായ്പയെടുക്കാനാവില്ല. 

തോമസുകുട്ടി ചെയ്തത് 
അദ്ദേഹത്തിന്റെയും ഭാര്യയുടെയും കൂടി പേരില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചു. 16,000 രൂപയോളം പ്രതിമാസം പലിശ അതിലൂടെ ലഭിക്കും. 9 ലക്ഷത്തോളം രൂപ പോസ്റ്റ് ഓഫീസ് മന്ത്‌ലി പ്ലാനിലും ഇരുവരുടെയുംകൂടി 
പേരില്‍ നിക്ഷേപിച്ചു. 21 ലക്ഷം രൂപ ഡെറ്റ് ഫണ്ടില്‍നിക്ഷേപിച്ച് സിസ്റ്റമാറ്റിക് പ്ലാന്‍ പ്രകാരം നിശ്ചിത തുക പിന്‍വലിക്കുന്നതോടൊപ്പം ബാലന്‍സ്ഡ് ഫണ്ടിലേയ്ക്ക് മാറ്റുകയും ചെയ്തു. 

ഒരുവര്‍ഷത്തിനുശേഷം പിന്‍വലിക്കുകയാണെങ്കില്‍ ബാലന്‍സ്ഡ് ഫണ്ടിലെ നേട്ടത്തിന് ആദായ നികുതി നല്‍കേണ്ടതില്ല. അഞ്ച് വര്‍ഷംവരെ നിക്ഷേപം നിലനിര്‍ത്തിയശേഷമാണ് പിന്‍വലിക്കുന്നതെങ്കില്‍ ബാലന്‍സ്ഡ് ഫണ്ടില്‍നിന്ന് മികച്ച നേട്ടം പ്രതീക്ഷിക്കാം. 

ഡെറ്റ് ഫണ്ട് നിക്ഷേപം

ഡെറ്റ് ഫണ്ടില്‍ ഒറ്റത്തവണയായി 21 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്. ഒരുവര്‍ഷം കഴിയുമ്പോള്‍ അതില്‍നിന്ന് 20,000 രൂപ വീതം പ്രതിമാസം(തുടര്‍ച്ചയായി 20 വര്‍ഷം) പിന്‍വലിക്കുന്നു. 10 ശതമാനമാണ് പ്രതീക്ഷിക്കുന്ന ആദായം. പ്രതിമാസം 40,000 രൂപ ലഭിക്കാന്‍ 15,000 രൂപയാണ് ആവശ്യം വരിക. ബാക്കിയുള്ള 5,000 രൂപ ഒരു ബാലന്‍സ്ഡ് ഫണ്ടില്‍ എസ്‌ഐപിയായി നിക്ഷേപിക്കുന്നു. 

ബാലന്‍സ്ഡ് ഫണ്ടിലെ എസ്‌ഐപിക്ക് 12 ശതമാനം വാര്‍ഷികാദായം ലഭിച്ചാല്‍ പത്ത് വര്‍ഷം കഴിയുമ്പോള്‍ 11.61 ലക്ഷം രൂപ ലഭിക്കും. ആറ് ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. 5.61 ലക്ഷം രൂപയാണ് നേട്ടം. 

മുതിര്‍ന്ന പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിനെക്കുറിച്ച് ഈ സാഹചര്യത്തിലാണ് ഓര്‍മവന്നത്. അദ്ദേഹത്തിന് യോജിച്ച നിക്ഷേപ പദ്ധതി അതുതന്നെ.

അടുത്തകാലത്ത് പലിശ നിരക്കുകളില്‍ കുറവ് വന്നെങ്കിലും നിലവില്‍ മികച്ച പലിശ ലഭിക്കുന്ന പദ്ധതിതന്നെയാണിത്.

വയസ്സ് 60 ആയാല്‍ ഓഹരി പോലെ നഷ്ടസാധ്യതയുള്ള നിക്ഷേപ പദ്ധതികളില്‍നിന്ന് പിന്മാറുകയാണ് നല്ലത്. ഉറപ്പുള്ളതും നിശ്ചിത വരുമാനം ലഭിക്കുന്നതുമായ പദ്ധതികള്‍ ജീവിതതത്തിന് സുരക്ഷിതത്വം നല്‍കും. 

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉറപ്പുള്ള വരുമാനം ലഭിക്കുന്നതിനുവേണ്ടി 2004ലാണ് കേന്ദ്ര സര്‍ക്കാര്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന് തുടക്കമിട്ടത്. പെന്‍ഷന്‍ പറ്റിയാല്‍ നിശ്ചിത ഇടവേളകളില്‍ ഉറപ്പുള്ള വരുമാനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ 8.5ശതമാനമാണ് പദ്ധതിയുടെ പലിശ. മൂന്ന് മാസത്തിലൊരിക്കല്‍ പലിശ ലഭിക്കും.

പലിശ നിശ്ചയിക്കല്‍
നേരത്തെ വര്‍ഷത്തിലൊരിക്കലായിരുന്നു സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം ഉള്‍പ്പടെയുള്ള ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മൂന്ന് മാസംകൂടുമ്പോള്‍ പലിശ നിരക്കുകള്‍ പരിഷ്‌കരിക്കും. സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായ നിരക്കുകളുമായി ബന്ധപ്പെടുത്തിയാാണ് പലിശ പരിഷ്‌കരിക്കുന്നത്.

നിക്ഷേപം പിന്‍വലിക്കല്‍
അഞ്ച് വര്‍ഷകാലയളവിലേയ്ക്കാണ് പദ്ധതിയില്‍ നിക്ഷേപം നടത്തേണ്ടത്. എന്നാല്‍ ഉപാധികള്‍ക്ക് വിധേയമായി കാലാവധി എത്തുംമുമ്പ് പണം പിന്‍വലിക്കാം. പലിശയില്‍ പിഴ ഈടാക്കുമെന്നുമാത്രം.

ഒരുവര്‍ഷത്തിനുശേഷമാണ് ഉപാധികളോടെ നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ ഒരുശതമാനം മുതല്‍ ഒന്നര ശതമാനംവരെ പലിശ കിഴിവ് ചെയ്യും.

lesson 25 tableഎങ്ങനെ അക്കൗണ്ട് തുടങ്ങാം
ഹെഡ് പോസ്റ്റ് ഓഫീസുകള്‍, ജനറല്‍ പോസ്റ്റ് ഓഫീസുകള്‍ എന്നിവയ്ക്കുപുറമെ, ബാങ്കുകളുടെ തിരഞ്ഞെടുത്ത ശാഖകള്‍ എന്നിവിടങ്ങളില്‍ അക്കൗണ്ട് തുടങ്ങുന്നതിന് സൗകര്യമുണ്ട്. 

നികുതി
പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 80സിപ്രകാരം നികുതി ആനുകൂല്യം ലഭിക്കും. എന്നാല്‍ പദ്ധതിയില്‍നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി നല്‍കേണ്ടതുണ്ട്. പ്രതിവര്‍ഷം 10,000 രൂപയില്‍ കൂടുതല്‍ പലിശലഭിക്കുന്നുണ്ടെങ്കില്‍ ടിഡിഎസ് കിഴിവ് ചെയ്യും. 

അതേസമയം, ആദായ നികുതിക്ക് ബാധകമായ വരുമാന പരിധിക്ക് താഴെയാണെങ്കില്‍ ഫോം 15 എച്ച് അല്ലെങ്കില്‍ ഫോം 15 ജി നല്‍കി ടിഡിഎസില്‍നിന്ന് ഒഴിവാകാം.

ഏത് ബാങ്കില്‍ നിക്ഷേപിക്കണമെന്ന് ആദ്യം തീരുമാനിക്കുക. അവിടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ ഫോം പൂരിപ്പിച്ച് നല്‍കി അക്കൗണ്ട് എടുക്കുക. ഐഡന്റിറ്റി, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും വേണ്ടിവരും.

പണപ്പെരുപ്പം
താരതമ്യേന ബാങ്ക് നിക്ഷേപത്തേക്കാളും കൂടുതല്‍ പലിശ ലഭിക്കുമെങ്കിലും പണപ്പെരുപ്പ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ നേട്ടം പരിമിതമാണ്. പണപ്പെരുപ്പ നിരക്കിനേക്കാള്‍ പലിശ നിരക്ക് കൂടുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ നേട്ടം ലഭിക്കുക. അതായത് ഏഴ് ശതമാനമാണ് നിലവിലെ പണപ്പെരുപ്പ നിരക്കെങ്കില്‍ നിലവിലെ പലിശ പ്രകാരം ലഭിക്കുന്ന നേട്ടം 1.5ശതമാനം മാത്രമാണ്. ഇവിടെ ശ്രദ്ധിക്കേണ്ടകാര്യം, ശരാശരി വില വര്‍ധനവാണ് പണപ്പെരുപ്പ നിരക്കുകള്‍ നിശ്ചയിക്കുന്നതിന് വിലയിരുത്തുന്നത്. എന്നാല്‍ ആസ്പത്രി ചെലവുകള്‍ ഉള്‍പ്പടെയുള്ളവ കണക്കാക്കിയാല്‍ ഈ നിരക്കുകളേക്കാള്‍ എത്രയോ മുകളിലാണ് ചെലവുകളെന്ന് കാണാം.

ശ്രദ്ധിക്കാന്‍

  1. ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേയ്ക്ക് നിക്ഷേപം മാറ്റാന്‍ കഴിയും
  2. സേവിങ്‌സ് അക്കൗണ്ടിലേയ്ക്ക് ഇസിഎസ് വഴി പലിശ ട്രാന്‍സ്ഫര്‍ ചെയ്യാം.
  3. നേരത്തെ നിക്ഷേപം പിന്‍വലിച്ചാല്‍ പിഴ പലിശ ഈടാക്കും.
  4. ഒരാള്‍ക്ക് പരമാവധി നിക്ഷേപം 15 ലക്ഷമാണെങ്കിലും പങ്കാളിക്കുംകൂടിയായാല്‍ 30 ലക്ഷംവരെ നിക്ഷേപിക്കാം. 
  5. ​രണ്ടുപേരുടെ പേരില്‍ നിക്ഷേപിച്ചാല്‍ അത്യാവശ്യംവന്നാല്‍ മുഴുവന്‍ തുകയും പിന്‍വലിക്കുന്നത് ഒഴിവാക്കാം.

feedbacks to:
antonycdavis@gmail.com

മൂലധന സുരക്ഷ
സര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ നിക്ഷേപതുക നഷ്ടപ്പെടുമെന്ന ആശങ്കവേണ്ട. നിശ്ചിത വരുമാനം ഉറപ്പായും ലഭിക്കും.