പണം നഷ്ടമാകുമോയെന്ന ഭയമാണ് പലരേയും ബാങ്കില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നത്. നിക്ഷേപിച്ചതുകയെങ്കിലും തിരികെ ലഭിക്കണമെന്ന ആഗ്രഹം, സുരക്ഷിതവും ഉറപ്പുള്ളതുമായനേട്ടം തുടങ്ങിയവയാണ് ഇവരുടെ മനസിലുള്ളത്.
നഷ്ടസാധ്യത കുറവുള്ള, ഏറ്റവും ഉയര്‍ന്ന ആദായമുണ്ടാക്കുന്ന നിക്ഷേപമാര്‍ഗം ഏതാണെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ബാങ്ക് നിക്ഷേപം, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, ഓഹരി, റിയല്‍ എസ്റ്റേറ്റ്....എന്നിങ്ങനെ നിരവധി നിക്ഷേപ പദ്ധതികള്‍ നമുക്ക് മുന്നിലുണ്ട്.
നേട്ടത്തിന്റെ കണക്കെടുക്കുകയാണെങ്കില്‍ ബാങ്ക് എഫ്ഡി, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ തുടങ്ങിയവ വളരെ പിന്നിലാണ്. അതുകൊണ്ടുതന്നെ പണപ്പെരുപ്പത്തെ അതിജീവിച്ച് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അവ പ്രാപ്തമല്ലാതാകുന്നു.
നിക്ഷേപ ലക്ഷ്യം
കാറ്, വീട്, കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയര്‍മെന്റ് etc...
നേട്ടം
പണപ്പെരുപ്പത്തെ മറികടക്കുന്നത്
കാലയളവ്
ദീര്‍ഘകാലം(മൂന്ന് മുതല്‍ 20വര്‍ഷംവരെ)
സ്ഥിര നിക്ഷേപ പദ്ധതികള്‍ ആകര്‍ഷകമല്ലാത്തത് എന്തുകൊണ്ട്?
പണപ്പെരുപ്പ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിരനിക്ഷേപ പദ്ധതികളിലെ നേട്ടം അപര്യാപ്തമാണ്. എട്ട് ശതമാനം പലിശയാണ് ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് കരുതുക. 10 ശതമാനം ടിഡിഎസ് പിടിച്ചുകഴിയുമ്പോള്‍ നിക്ഷേപകന് ലഭിക്കുന്ന നേട്ടം ഏഴ് ശതമാനമായി ചുരുങ്ങുന്നു. രാജ്യത്തെ പണപ്പെരുപ്പനിരക്ക് ഏഴ് ശതമാനമാണെന്നുകരുതുക. അങ്ങനെയങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടം പൂജ്യം ശതമാനമാകും!
പണപ്പെരുപ്പം സമ്പാദ്യത്തെ വിഴുങ്ങുന്നതെന്ന് എങ്ങനെയെന്ന് നോക്കാം.
1000 രൂപ വിലയുള്ള ഒരുവസ്തുവിന്റെ കാര്യമെടുക്കാം. ഏഴ് ശതമാനമാണ് പണപ്പെരുപ്പമെങ്കില്‍ അഞ്ച് വര്‍ഷത്തിനുശേഷം ഇതേ വസ്തു വിപണിയില്‍നിന്ന് വാങ്ങണമെങ്കില്‍ നിങ്ങള്‍ 1470 രൂപ മുടക്കേണ്ടിവരും.
ഇനി ഇത് നിങ്ങളുടെ നിക്ഷേപവുമായി താരതമ്യം ചെയ്യാം. 1000 രൂപയ്ക്ക് ഇന്ന് വാങ്ങുന്ന ഒരു വസ്തു അഞ്ച് വര്‍ഷം കഴിഞ്ഞ വാങ്ങാന്‍ തീരുമാനിച്ച് നിങ്ങള്‍ ആതുക ബാങ്കില്‍ നിക്ഷേപിക്കുന്നു. അഞ്ച് വര്‍ഷത്തിനുശേഷം ആവസ്തു വാങ്ങുന്നതിനായി ഷോപ്പിലെത്തുന്നു. നിക്ഷേപത്തിന് ലഭിച്ച പലിശ ടിഡിഎസ് കിഴിച്ച് നിങ്ങളുടെ കൈവശമുള്ളത് 1470 രൂപയാണ്.
അഞ്ച് വര്‍ഷംമുമ്പുള്ള വില ഓര്‍മയില്‍ സൂക്ഷിച്ചാണ് ഷോപ്പിലെത്തുന്നത്. പക്ഷേ, നല്‍കേണ്ടിവരിക ബാങ്കില്‍നിന്ന് പിന്‍വലിച്ച മുഴുവന്‍തുകയും. അതായത് ബാങ്കില്‍ നിക്ഷേപിച്ചതുകൊണ്ട് ഗുണമുണ്ടായില്ലെന്ന് ചുരുക്കം.
ഇങ്ങനെ നിക്ഷേപിച്ചാല്‍ ഭാവിയില്‍ നിങ്ങളുടെ ദീര്‍ഘകാല നിക്ഷേപലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ തികയാതെ വന്നേക്കാം.
അതേസമയം, കൂടുതല്‍ നേട്ടം നല്‍കുന്ന നിക്ഷേപ പദ്ധതികള്‍ക്ക് നഷ്ടസാധ്യത കൂടുതലാണ്. ഉറപ്പുള്ള നേട്ടം വാഗ്ദാനം ചെയ്യുന്നവയ്ക്ക് ആദായം കുറവുമാണ്. ഇവിടെയാണ് നിക്ഷേപകന്റെ റിസ്‌ക് ഏറ്റെടുക്കാനുള്ള കഴിവ് ചോദ്യംചെയ്യപ്പെടുന്നത്.
ബാങ്ക് സ്ഥിര നിക്ഷേപം, സര്‍ക്കാര്‍-കമ്പനി ബോണ്ടുകള്‍, മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍, ഇന്‍ഷുറന്‍സ്, പോസ്റ്റ് ഓഫീസ് നിക്ഷേപം, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, ഓഹരി, മ്യൂച്വല്‍ ഫണ്ട് തുടങ്ങി നിരവധി സാധ്യതകളാണ് മുന്നിലുള്ളത്.
നഷ്ടസാധ്യതയുള്ളതും നഷ്ടസാധ്യത തീരെയില്ലാത്തതും എളുപ്പം വിറ്റ് പണമാക്കാന്‍ കഴിയുന്നതും അതിന് കഴിയാത്തവയുമായ നിക്ഷേപ പദ്ധതികളാണ് ഇവയില്‍ പലതും.
കാറ്, വീട്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിദേശ വിനോദയാത്ര, കുട്ടികളുടെ വിവാഹം, റിട്ടയര്‍മെന്റ് തുടങ്ങിയ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനുതകുന്ന ഏറ്റവും യോജിച്ചതും നഷ്ടസാധ്യത കുറഞ്ഞതുമായ നിക്ഷേപ മാര്‍ഗങ്ങള്‍ തിരിഞ്ഞെടുക്കുകയാണ് വേണ്ടത്. എല്ലാമുട്ടയും ഒരുകുട്ടയില്‍ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക.
പദ്ധതി തിരഞ്ഞെടുത്താല്‍ ഒറ്റത്തവണയല്ലാതെ തുടര്‍ച്ചയായി നിക്ഷേപം നടത്തുക, നിശ്ചിത കാലയളവുകളില്‍ നിക്ഷേപ വളര്‍ച്ച വിലയിരുത്തുക, ആവശ്യമെങ്കില്‍ മാറ്റംവരുത്തുക...
feedbacks to:
antonycdavis@gmail.com
പാഠം ഏഴ്:
സാമ്പത്തിക ലക്ഷ്യങ്ങള്‍
നിര്‍ണയിക്കുക