റിട്ടയര്‍മെന്റ് കാലജീവിതത്തിനായി എന്തിനാണ് കോടികള്‍ നിക്ഷേപിക്കുന്നത്? ഇ-മെയിലിലും കമന്റുവഴിയും ധാരാളം സംശയങ്ങളാണ് വായനക്കാരില്‍നിന്ന് ഇതുസംബന്ധിച്ച് ലഭിച്ചത്. 

60 വയസ്സിലോ 55 വയസ്സിലോ വിരമിക്കുന്ന ഒരാള്‍ക്ക് എന്തിനാണ് രണ്ടുകോടി രൂപയും അഞ്ചുകോടി രൂപയുമെന്ന് പലരും സംശയം പ്രകടിപ്പിക്കുകയും അതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

കേരളത്തിലെ ഒരു ശരാശരി വരുമാനക്കാരന്റെ പോര്‍ട്ട്‌ഫോളിയോ അല്ല കഴിഞ്ഞ പാഠത്തില്‍ വിശകലനം ചെയ്തത്. എന്നാല്‍ അതില്‍നിന്ന് അധികം വ്യത്യസ്തമല്ല കേരളത്തില്‍ താമസിക്കുന്നവരുടെ കാര്യവും. 50,000 രൂപ പ്രതിമാസ ജീവിത ചെലവുള്ള 40 വയസ്സുള്ള ഒരാള്‍ക്ക് എത്ര രൂപ റിട്ടയര്‍മെന്റ് നിക്ഷേപം ആവശ്യമുണ്ടെന്ന് നോക്കാം. 

ഇയാള്‍ 60 വയസ്സില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ആദ്യത്തെ വര്‍ഷം ജീവിക്കാന്‍ വേണ്ടിവരിക 23,21,811 രൂപയാണ്. അതായത് പ്രതിമാസം 1.93 ലക്ഷം രൂപ ജീവിത ചെലവിലേയ്ക്ക് കാണേണ്ടിവരും.

ഇരുപത് വര്‍ഷം കഴിയുമ്പോഴത്തെ തുകയാണിതെന്ന് ഓര്‍ക്കണം. ഏഴുശതമാനം ശരാശരി വിലക്കയറ്റ(പണപ്പെരുപ്പ)നിരക്കുകൂടി കണക്കിലെടുത്താണ് ഈ തുക കണക്കാക്കിയിരിക്കുന്നത്. 

ഇത് പ്രകാരം 60 വയസ്സിനുശേഷം 25 വര്‍ഷംകൂടി ജീവിക്കുമെന്ന് കണക്കുകൂട്ടിയാല്‍ പെന്‍ഷന്‍ പറ്റുമ്പോള്‍ 3.92 കോടി രൂപ കയ്യില്‍ ഉണ്ടാകേണ്ടിവരും. 

അങ്ങനെ വരുമ്പോള്‍ നിലവില്‍ ഇതിനായി നിങ്ങള്‍ എത്ര നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് നോക്കാം. മ്യൂച്വല്‍ ഫണ്ടില്‍ 10 ലക്ഷം, ഇപിഎഫിലും പിപിഎഫിലുംകൂടി 30 ലക്ഷം, ബാങ്കില്‍ എഫ്ഡിയായി 10 ലക്ഷം. അപ്പോള്‍ മൊത്തം 50 ലക്ഷം രൂപ ഇപ്പോഴുണ്ടെന്നുകരുതുക. ബാക്കി വേണ്ടത് 3.41 കോടി രൂപയാണ്. 

അതെങ്ങനെ കണ്ടെത്തും? 
നിങ്ങളുടെ നിക്ഷേപത്തിന് 12 ശതമാനം വാര്‍ഷിക ആദായം ലഭിക്കുമെന്ന് കരുതുക. അങ്ങനെയെങ്കില്‍ ഒറ്റത്തവണയായി 35 ലക്ഷം രൂപ നിങ്ങള്‍ നിക്ഷേപിക്കേണ്ടിവരും. അതല്ല പ്രതിമാസം എസ്‌ഐപിയായി നിക്ഷേപിക്കുകയാണെങ്കില്‍ വേണ്ടത് 34,538 രൂപയാണ്. 

10 ശതമാനമാണ് വാര്‍ഷിക ആദായം ലഭിക്കുന്നതെങ്കില്‍ ഒറ്റത്തവണയായി 50.78 ലക്ഷം രൂപ നിക്ഷേപിക്കണം. പ്രതിമാസ എസ്‌ഐപിയായി 44,994 രൂപയും നിക്ഷേപിക്കേണ്ടിവരും.

അതല്ല എട്ട് ശതമാനമാണ് ആദായം പ്രതീക്ഷിക്കുന്നതെങ്കില്‍ 73.30 ലക്ഷം രൂപയാണ് ഒറ്റത്തവണയായി നിക്ഷേപിക്കേണ്ടത്. പ്രതിമാസ തുകയായാണെങ്കില്‍ 58,007 രൂപയും കണ്ടെത്തേണ്ടിവരും. 

എവിടെ നിക്ഷേപിക്കും?
റിസ്ക് എടുക്കാനുള്ള ശേഷിയനുസരിച്ച് വിവിധ നിക്ഷേപ പദ്ധതികൾ വിലയിരുത്താം. 8 ശതമാനം വാര്‍ഷിക ആദായം പ്രതീക്ഷിക്കുന്നവര്‍ കണ്‍സര്‍വേറ്റീവ് ഗ്രോത്ത് ആന്റ് ഇന്‍കം ഫണ്ടുകളില്‍ നിക്ഷേപിക്കാം. 10 ശതമാനമാണ് നേട്ടം പ്രതീക്ഷിക്കുന്നതെങ്കില്‍ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളും 12 ശതമാനമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളും നിക്ഷേപത്തിനായി പരിഗണിക്കാം.

മികച്ച ഫണ്ടുകള്‍

Conservative growth & income funds
(പ്രതീക്ഷിക്കുന്ന ആദായം 8 ശതമാനം)

Fund Return(%)
5year 5year(Direct Plan) 10 year 10 year SIP Return
Aditya Birla Sun Life Regular Savings 8.25 9.36 9.52 9.53
HDFC Equity Savings 7.65 8.87 9.11 8.68
ICICI Prudential Regular Savings 9.40 10.23 9.83 10.11

ഡെറ്റ് ഉപകരണങ്ങളിലാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍ പ്രധാനമായും നിക്ഷേപം നടത്തുന്നത്. 25 മുതല്‍ 30 ശതമാനംവരെ ഓഹരിയിലും നിക്ഷേപിക്കുന്നു. അധികം റിസ്‌ക് എടുക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് യോജിച്ചതാണ് ഈ ഫണ്ടുകള്‍. 30 ശതമാനംവരെ നിക്ഷേപം ഓഹരിയിലുള്ളതിനാൽ പണപ്പെരുപ്പത്തെ നേരിടാന്‍ ഈ ഫണ്ടുകള്‍ക്ക് കഴിയും. ഡയറക്ട് പ്ലാനില്‍ നിക്ഷേപിച്ചാല്‍ ഒരു ശതമാനത്തിലധികം നേട്ടം പ്രതീക്ഷിക്കാം. 2013 ജനുവരിയിലാണ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകള്‍ ആരംഭിച്ചത്. അതിനാലാണ് ഡയറക്ട് പ്ലാനുകളിലെ 10 വര്‍ഷത്തെ നേട്ടം നല്‍കാന്‍ കഴിയാത്തത്. എസ്‌ഐപി കാലാവധി: 2009 ഡിസംബര്‍ 1 മുതല്‍ 2019 നവംബര്‍ 1വരെ(10 വര്‍ഷം). റിട്ടേണ്‍ കണക്കാക്കിയിട്ടുള്ള തിയതി 2019 നവംബര്‍ 4.

Aggressive Hybrid funds
(പ്രതീക്ഷിക്കുന്ന ആദായം 10 ശതമാനം)
Fund Return(%)
5year 5year(Direct Plan) 10 year 10 year SIP Return
HDFC Hybrid Equity fund 9.34 10.46 14.39 8.61
ICICI Prudential Equity & Debt Fund 9.66 10.95 14.08 13.29
SBI Equity Hybrid fund 10.69 11.80 12.53 13.27

ഓഹരിയിലാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍ പ്രധാനമായും നിക്ഷേപം നടത്തുന്നത്. 25 ശതമാനം മുതല്‍ 30 ശതമാനംവരെ ഡെറ്റിലും നിക്ഷേപിക്കുന്നു. അതിനാല്‍തന്നെ ഓഹരി അധിഷ്ഠിത ഫണ്ടുകളേക്കാള്‍ നഷ്ടസാധ്യത കുറവാണ്. അതോടൊപ്പം മികച്ച നേട്ടവും നല്‍കുന്നു.ഡയറക്ട് പ്ലാനില്‍ നിക്ഷേപിച്ചാല്‍ ഒരു ശതമാനത്തിലധികം നേട്ടം പ്രതീക്ഷിക്കാം. 2013 ജനുവരിയിലാണ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകള്‍ ആരംഭിച്ചത്. അതിനാലാണ് ഡയറക്ട് പ്ലാനുകളിലെ 10 വര്‍ഷത്തെ നേട്ടം നല്‍കാന്‍ കഴിയാത്തത്. എസ്‌ഐപി കാലാവധി: 2009 ഡിസംബര്‍ 1 മുതല്‍ 2019 നവംബര്‍ 1വരെ(10 വര്‍ഷം). റിട്ടേണ്‍ കണക്കാക്കിയിട്ടുള്ള തിയതി 2019 നവംബര്‍ 4.

Equity Growth funds
(പ്രതീക്ഷിക്കുന്ന ആദായം 12 ശതമാനം)
Fund Return(%)
5year 5year(Direct Plan) 10 year 10 year SIP Return
DSP Mid cap fund 11.79 12.70 16.10 15.12
Franklin India Focused Equity Fund 9.70 11.01 14.78 14.71
ICICI Prudential Bluechip Fund 9.04 10.05 13.33 12.53

ലാര്‍ജ് ക്യാപ്, മള്‍ട്ടി ക്യാപ്, മിഡ് ക്യാപ് എന്നിങ്ങനെ മൂന്ന് ഓഹരി അധിഷ്ഠിത ഫണ്ടുകളാണ് മുകളില്‍ നിര്‍ദേശിച്ചത്. മിഡ്ക്യാപ് ഫണ്ടിലെ നിക്ഷേപത്തിന് നഷ്ടസാധ്യതകൂടുതലാണ്. നേട്ടത്തിന്റെകാര്യത്തിലും ഈ വിഭാഗം മുന്നിലാണ്. ലാര്‍ജ് ക്യാപ് ഓഹരികളിലാണ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്. മള്‍ട്ടിക്യാപ് ഫണ്ടുകളാകട്ടെ മികച്ച വളര്‍ച്ചാ സാധ്യതയുള്ള ഓഹരികളിലും നിക്ഷേപിക്കുന്നു. ഡയറക്ട് പ്ലാനില്‍ നിക്ഷേപിച്ചാല്‍ ഒരു ശതമാനത്തിലധികം നേട്ടം പ്രതീക്ഷിക്കാം. 2013 ജനുവരിയിലാണ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകള്‍ ആരംഭിച്ചത്. അതിനാലാണ് ഡയറക്ട് പ്ലാനുകളിലെ 10 വര്‍ഷത്തെ നേട്ടം നല്‍കാന്‍ കഴിയാത്തത്. എസ്‌ഐപി കാലാവധി: 2009 ഡിസംബര്‍ 1 മുതല്‍ 2019 നവംബര്‍ 1വരെ(10 വര്‍ഷം). റിട്ടേണ്‍ കണക്കാക്കിയിട്ടുള്ള തിയതി 2019 നവംബര്‍ 4.

feedbacks to:
antonycdavis@gmail.com 

പത്തുവര്‍ഷത്തില്‍ക്കൂടുതല്‍ ട്രാക്ക് റെക്കോഡുള്ള ഫണ്ടുകളാണ് നിക്ഷേപത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.