lesson 23

കോഴിക്കോട് സ്വദേശിയായ ജോസഫിന് ഇരിങ്ങാലക്കുടയിലെ കല്ലേറ്റുംകരയില്‍ ഒരേക്കര്‍ സ്ഥലമുണ്ട്. ഭാവിയില്‍ പ്രയോജനപ്പെടുത്താമെന്ന് കരുതി വര്‍ഷങ്ങള്‍ക്കുമുമ്പ് ചുളുവിലയ്ക്ക് വാങ്ങിയതാണ്. 

രണ്ടാമതൊരു വീട്
കോഴിക്കോട്ടെതന്നെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് വിനീത്. മൂന്നുവര്‍ഷം മുമ്പാണ് എറണാകുളം സ്വദേശിയായ അദ്ദേഹം കോഴിക്കോട്ടെത്തിയത്. വന്നയുടനെ കോര്‍പ്പറേഷന്‍ ഏരിയയില്‍തന്നെ ആറ് സെന്റ് പ്ലോട്ട് അദ്ദേഹം വാങ്ങി. സൃഹൃത്തുവഴി പരിചയപ്പെട്ട എന്‍ജിനിയറുടെ സഹായത്തോടെ രണ്ടുവര്‍ഷത്തിനുള്ളില്‍ വീടുംവെച്ചു. 

വാടക വരുമാനം
എറണാകുളത്തേയ്ക്കുതന്നെ തിരിച്ചുപോയ വനീത് കോഴിക്കോട്ടെ വീട് വാടകയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചു. വാടക വരുമാനം ബോങ്ക് ലോണ്‍ അടയ്ക്കാന്‍ ഉപയോഗിക്കാമെന്നാണ് അദ്ദേഹം കണക്കുകൂട്ടിയത്. പ്ലോട്ട് വാങ്ങി വീടുവെയ്ക്കാന്‍ മൊത്തം ചെലവായത് 70 ലക്ഷം രൂപയാണ്. 25 ലക്ഷം രൂപയാണ് ഭവനവായ്പയെടുത്തത്.

പ്രതിമാസം 20,000 രൂപയെങ്കിലും വാടകയിനത്തില്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. 2000 ചതുരശ്ര അടിയിലേറെ വിസ്തീര്‍ണമുള്ള മികച്ച വാസ്തുവിദ്യയില്‍നിര്‍മിച്ച വീടിന് 20,000 രൂപ കൂടുതലൊന്നുമില്ല. എന്നിരുന്നാലും ആറ് മാസത്തോളം വീട് പൂട്ടിയിടേണ്ടിവന്നു. 

പിന്നെ, വാടക 15,000 രൂപയാക്കി കുറച്ചപ്പോഴാണ് നല്ലൊരു വാടകക്കാരനെ ലഭിച്ചത്. ഓരോ മൂന്ന് വര്‍ഷംകൂടുമ്പോഴും ഒരുലക്ഷം രൂപയോളം അറ്റകുറ്റപ്പണിക്ക് ചെലവാക്കേണ്ടി വരുമെന്നും അദ്ദേഹത്തിനിറിയാം.  ഭാവിയില്‍ നല്ലവിലയ്ക്ക് വില്ക്കാമെന്ന് മാത്രമാണ് അദ്ദേഹത്തന്റെ ഇപ്പോഴത്തെ പ്രതീക്ഷ.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍:
കാലാവധി
പത്ത് വര്‍ഷംമെങ്കിലും കൈവശംവെയ്‌ക്കേണ്ടിവരുമെന്ന് മുന്‍കൂട്ടി കണ്ടുവേണം നിക്ഷേപം നടത്താന്‍. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍തന്നെ മൂന്ന് മാസംമുതല്‍ ഒരുവര്‍ഷംവരെ കാലതാമസം എടുത്തേക്കാം.

ആര്‍ക്കാണ് യോജിച്ചത്
സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവര്‍ക്ക് യോജിച്ച നിക്ഷേപ പദ്ധതിയാണിത്. പെട്ടെന്ന് ആവശ്യമില്ലാത്ത പണം നിക്ഷേപിക്കാം. 

മറ്റ് ചെലവുകള്‍
സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ്, ആധാരം എഴുത്തുകാര്‍ക്കും വക്കീലിനുമുള്ള ഫീസ് തുടങ്ങിയവയ്ക്കുപുറമെ, ബ്രോക്കര്‍ വഴിയാണ് ഇടപാടെങ്കില്‍ അവര്‍ക്കുള്ള കമ്മീഷനും നല്‍കേണ്ടിവരും. 

വല്ലപ്പോഴുമൊക്കെ അവിടെപോയി വേലിയൊക്കെ കെട്ടി കോഴിക്കോട്ടേയ്ക്ക് തിരിച്ചുവരികയാണ് പതിവ്. വര്‍ഷമേറെ കഴിഞ്ഞപ്പോള്‍ മകളുടെ വിവാഹത്തിനുവേണ്ടി അതുവിറ്റ് പണംകണ്ടെത്താമെന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം. വില്പന നടക്കാന്‍ രണ്ടുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം മുന്‍കൂട്ടി കണ്ടു. സെന്റിന് ഒരു ലക്ഷം രൂപയാണ് മതിപ്പുവിലയായി അദ്ദേഹം നിശ്ചയിച്ചത്.

എന്നാല്‍ വില്ക്കാന്‍ വെച്ചിട്ട് വര്‍ഷം നാലുകഴിഞ്ഞു. വാങ്ങാന്‍ പലരും വന്നു. പ്രതീക്ഷിച്ചതിന്റെ പകുതിപോലും വില ആരും ഓഫര്‍ ചെയ്തില്ല. പലരും ഉപദേശിച്ചു. പ്ലോട്ടുകളായി തിരിച്ച് വില്പന നടത്താന്‍. അതിനുള്ള എഫര്‍ട്ടെടുക്കാന്‍ അദ്ദേഹം തയ്യാറുമല്ല. പത്ത് സെന്റിന്റെ പത്ത് പ്ലോട്ടുകളാക്കിയാല്‍ വഴിയിടണം, മറ്റ് നൂലാമാലകള്‍ വെറ. 

ഏതായലും മകളുടെ വിവാഹം നടത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍തന്നെ ജോസഫ് തീരുമാനിച്ചു. ഇത് ജോസഫിന്റെ മാത്രം അനുഭവമല്ല. ഭൂമിയില്‍ നിക്ഷേപം നടത്തിയ പലരുടെയും അവസ്ഥയാണ്. 

സ്വര്‍ണം കഴിഞ്ഞാല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട നിക്ഷപമാണ് റിയല്‍ എസ്റ്റേറ്റ്. മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ വഴി കൂട്ടിവെച്ച പണം ഭൂമിയോ രണ്ടാമതൊരു വീടോ വാങ്ങാന്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. 

ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് പലരും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തുന്നത്. മക്കളുടെ വിവാഹം, ഉന്നത വിദ്യാഭ്യാസം, പെന്‍ഷന്‍ കാലത്ത് ജീവിക്കാനുള്ള വരുമാനം എന്നിവയൊക്കെയാകാം നിക്ഷേപ ലക്ഷ്യങ്ങള്‍. 

താമസത്തിനോ നിക്ഷപേത്തിനോ?
സ്വന്തമായി താമസിക്കുന്നതിന് ഭൂമിവാങ്ങുന്നവര്‍ അതിനെ നിക്ഷേപ സാധ്യതകളുമായി കൂട്ടിയിണക്കേണ്ടതില്ല. അല്പംകൂടുതല്‍ വില നല്‍കിയാലും മികച്ച ലോക്കേഷനും താമസ സൗകര്യങ്ങളും പരിഗണിച്ച് വീട് വാങ്ങുകയോ, ഭൂമിവാങ്ങി വീട് വെയ്ക്കുകയോ ചെയ്യാം. അതുപോലെതന്നെ ഭവനവായ്പയും പ്രയോജനപ്പെടുത്താം. അതിലൂടെ നികുതി ആനുകൂല്യങ്ങളും നേടാം.

എന്നാല്‍ നിക്ഷേപമായി പരിഗണിച്ച് ഭൂമിയോ വീടോ വാങ്ങുമ്പോള്‍ ഇതിന്റെ റീസെയില്‍ വാല്യുവിന് പ്രാധാന്യം നല്‍കണം. എല്ലാ വാഹനങ്ങളും പോകുന്ന റോഡ് സൗകര്യം, വെള്ളം, ഭംഗിയുള്ള പ്ലോട്ട്, ആസ്പത്രി, സൂപ്പര്‍മാര്‍ക്കറ്റ്, ബസ് സ്റ്റോപ്പ് തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവ പരിഗണിക്കണം. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ള സ്ഥലമാണോയെന്ന് പ്രത്യേകം അന്വേഷിക്കുകയും വേണം.

മികച്ച നേട്ടം ലഭിക്കുമോ?
പത്തോ ഇരുപതോ വര്‍ഷംമുമ്പ് ഭൂമിയില്‍ നിക്ഷേപിച്ചവര്‍ക്ക് മികച്ച നേട്ടമാണ് ലഭിച്ചത്. അതേസമയം, അഞ്ച് വര്‍ഷം മുമ്പ് നിക്ഷേപിച്ചവര്‍ക്കാകട്ടെ, കാര്യമായ നേട്ടം ലഭിച്ചതുമില്ല. 

ആവശ്യംവന്നാല്‍ പെട്ടെന്ന് വില്‍ക്കാന്‍ കഴിയില്ലെന്നതാണ് റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ പരിമിതി. സ്വര്‍ണം, ഓഹരി, മ്യൂച്വല്‍ ഫണ്ട്, ബാങ്ക് നിക്ഷേപം എന്നിവയൊക്കെ ഏത് സമയത്തും പണംലഭിക്കാന്‍ സഹായകരമായ നിക്ഷേപമാര്‍ഗങ്ങളാണ്. 

feedbacks to:
antonycdavis@gmail.com

സുരക്ഷിതത്വം, ലാഭം എന്നിവയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപം. നല്ല വിലകിട്ടുമ്പോള്‍മാത്രം വിറ്റാല്‍മതിയെന്ന നിലപാട് സ്വീകരിക്കുന്ന നിക്ഷേപകര്‍ക്ക് മികച്ചലാഭം റിയല്‍ എസ്റ്റേറ്റില്‍നിന്ന് ലഭിക്കും.