bull

ലയാളികളായ ഒരുപാടുപേര്‍ക്ക് ഓഹരിയില്‍ പരീക്ഷണം നടത്തണമെന്നുണ്ട്. ഒരു തുടക്കം കിട്ടാത്തതിന്റെ പ്രശ്‌നമാണ് പലര്‍ക്കും. അതോടൊപ്പം കഷ്ടപ്പെട്ട് കൂട്ടിവെച്ച പണം നഷ്ടപ്പെടുമോയെന്ന ആശങ്കയും കൂടെയുണ്ട്. 

പണം നഷ്ടപ്പെടുത്താതെ എങ്ങനെ ഓഹരിയില്‍ നിക്ഷേപിക്കാമെന്ന് ചോദിച്ച് നിരവധി ഇ-മെയിലുകളാണ് ലഭിക്കുന്നത്. ആദ്യം ആശങ്ക ഒഴിവാക്കുകയാണ് വേണ്ടത്. എന്നിട്ടുമതി ഓഹരി നിക്ഷേപം.

ഏതെങ്കിലും ഓഹരി ബ്രോക്കറുടെ അടുത്ത് ഡീമാറ്റ് അക്കൗണ്ട് തുടങ്ങിയാല്‍ മികച്ച കമ്പനികളുടെ ഓഹരികള്‍ തിരഞ്ഞെടുത്ത് വാങ്ങാന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍, അതിനുമുമ്പ് അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതേക്കുറിച്ചാകട്ടെ ആദ്യം. 

ഇതാ നോക്കൂ..

സ്വര്‍ണ നാണയങ്ങളും മുദ്രകളും നിര്‍മിച്ച് വില്ക്കുന്നതിന് 2013ല്‍ ആര്‍ബിഐ നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ പ്രമുഖ ജ്വല്ലറി ശൃംഖലയായ ടൈറ്റാന്റെ ഓഹരി വില 12 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ബിസിനസിനെ അത് ബാധിക്കുമെന്നതിലാണ് പലരും ടൈറ്റന്‍ ഓഹരി ഒഴിവാക്കിയത്. ആവര്‍ഷം ഓഹരി വില ഉയര്‍ന്നില്ലെന്നുമാത്രമല്ല നഷ്ടം 15 ശതമാനമാകുകകുയും ചെയ്തു. 

എന്നാല്‍ കാലം കഥമാറ്റിയെഴുതി. 2014ല്‍ 25 ശതമാനത്തിലേറെ നേട്ടത്തോടെയാണ് ടൈറ്റന്റെ ഓഹരി വില ക്ലോസ് ചെയ്തത്. 2014 നവംബറില്‍ സര്‍ക്കാര്‍ നിയന്ത്രണം നീക്കിയതോടെയാണ് പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ കമ്പനിക്കായത്. 

ഓഹരിയില്‍ നിക്ഷേപിക്കുമ്പോള്‍ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുണ്ട്. ഇത് മനസിലാക്കി ഏത് രീതിയില്‍ മികച്ച നേട്ടമുണ്ടാക്കാമെന്ന് പരിശോധിക്കാം.

മ്യൂച്വല്‍ ഫണ്ടിന്റെ വഴി
ചെറിയ തുകമാത്രമേ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂവെങ്കില്‍ നേരിട്ട് ഓഹരിയില്‍ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. 

പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപയില്‍ താഴെയാണ് നിക്ഷേപിക്കുന്നതെങ്കില്‍ മ്യുച്വല്‍ ഫണ്ടിന്റെ വഴി തിരഞ്ഞെടുക്കാം. ചെലവ്, മികച്ച ഓഹരികള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട് എന്നിവ കണക്കിലെടുത്താല്‍ മ്യൂച്വല്‍ ഫണ്ടിന്റെ വഴി തിരഞ്ഞെടുക്കുന്നതാണ് ചെറു നിക്ഷേപകര്‍ക്ക് നല്ലത്. 

മികച്ച ഓഹരികള്‍ കണ്ടെത്തുക, അവയില്‍ നിക്ഷേപിക്കുക, ഓഹരിയുടെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുക തുടങ്ങിയവയ്ക്ക് സമയമില്ലാത്തവരും ഫണ്ടില്‍ നിക്ഷേപിക്കുകയാണ് നല്ലത്.

ഓഹരി നിക്ഷേപംകൊണ്ടുള്ള നേട്ടം
ചെലവ് കുറവ്: മ്യൂച്വല്‍ ഫണ്ടുകളുടെ നടത്തിപ്പിനും മറ്റുമായി ഒന്നു മുതല്‍ 2.5 ശതമാനംവരെയാണ് ചെലവിനത്തില്‍ ഈടാക്കുന്നത്. ഓഹരിയില്‍ സ്ഥിരമായി നിക്ഷേപിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഓഹരി വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള തുച്ഛമായ ബ്രോക്കര്‍ ഫീസും വാര്‍ഷിക മെയിന്റനന്‍സ് ചെലവും നല്‍കിയാല്‍ മതി. കൂടുതല്‍ തുകയ്ക്ക് ഓഹരിയില്‍ നിക്ഷേപം നടത്തുമ്പോള്‍ ഫണ്ടിനെ അപേക്ഷിച്ച് ചെലവ് കുറവാണ്.

ഫണ്ട് മാനേജര്‍മാര്‍ക്കുള്ള റെഗുലേറ്ററി നിയന്ത്രണങ്ങളൊന്നുമില്ലാതെ വ്യക്തിഗത നിക്ഷേപകര്‍ക്ക് എത്ര ചെറിയ തുകയ്ക്കുപോലും ഓഹരി വില്‍ക്കുകയും വാങ്ങുകയുമാകാം.  

ഓഹരികളുടെ തിരഞ്ഞെടുപ്പ്
ഓഹരിയില്‍ നിക്ഷേപിക്കുന്നതിന് വ്യത്യസ്ത രീതികള്‍ പലരും പരീക്ഷിക്കാറുണ്ട്. അവയില്‍ ശ്രദ്ധേയമായ ചില രീതികള്‍ സൂചിപ്പിക്കട്ടെ.

പീറ്റര്‍ ലിഞ്ചിന്റെ രീതി
ഉത്പന്നത്തെയോ കമ്പനി നല്‍കുന്ന സേവനത്തെയോ വിലയിരുത്തുക. ഉത്പന്നത്തിലോ സേവനത്തിലോ നിങ്ങള്‍ തൃപ്തരാണെങ്കില്‍ ആ കമ്പനികളുടെ ഓഹരികള്‍ വാങ്ങാം. അതായത് നിങ്ങള്‍ സ്ഥിരം താല്‍പര്യത്തോടെ ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളില്‍ നിക്ഷേപിക്കാം. നിങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്ന കമ്പനികളിലും നിക്ഷേപം ആകാം. ഇതാണ് പീറ്റര്‍ ലിഞ്ച് മുന്നോട്ടുവെയ്ക്കുന്ന നിക്ഷേപ സൂത്രവാക്യം.

വളരെ എളുപ്പത്തില്‍ ഓഹരി തിരഞ്ഞെടുക്കാവുന്ന മാര്‍ഗമെന്നനിലയില്‍ ശ്രദ്ധയമാണ് ഈ രീതി. നിങ്ങള്‍ക്കിഷ്ടപ്പെട്ട കാറാകാം, കുക്കീസ് ആകാം, സോപ്പാകാം, സോപ്പുപൊടിയാകാം, പെയിന്റാകാം, നൂഡില്‍സാകാം, ചെരുപ്പോ ഷൂവോ ആകാം മടികൂടാതെ ഇവ നിര്‍മിക്കുന്ന കമ്പനികളില്‍ നിക്ഷേപിക്കാം. നിങ്ങളില്‍ വിശ്വാസം ജനിപ്പിക്കാന്‍ ശേഷിയുള്ള കമ്പനിയാണെങ്കില്‍ അത് മികച്ചതുതന്നെയാകുമല്ലോ!

റിവ്യു പരിഗണിക്കുക
കമ്പനികളെക്കുറിച്ച് മികച്ച പ്രസിദ്ധീകരണങ്ങളില്‍ വരുന്ന റിവ്യുകള്‍ പരിശോധിക്കുക. അതോടൊപ്പം കമ്പനിയുടെ പ്രവര്‍ത്തന ഫലങ്ങളും വിലയിരുത്തുക. അപ്പോള്‍തന്നെ ഭാവിയില്‍ ഓഹരി മികച്ച നേട്ടം നല്‍കുമോയെന്ന് മനസിലാക്കാം. അല്പം സമയം ഇതിനുവേണ്ടി ചെലവഴിക്കണമെന്നുമാത്രം. 

എത്രകാലം കൈവശംവെയ്ക്കണം? 
മികച്ച ഓഹരി തിരഞ്ഞെടുത്ത് വാങ്ങിയതുകൊണ്ട് നിങ്ങളുടെ പണി കഴിഞ്ഞില്ലെന്ന് മനസിലാക്കുക. ഓഹരിയുടെ കയറ്റയിറക്കങ്ങളില്‍ എന്ത് നിലപാടെടുക്കണമെന്ന് ആദ്യം ഉറച്ച തീരുമാനമെടുക്കണം. 

മുന്നിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലോ മൊബൈല്‍ ആപ്പിലോ തെളിഞ്ഞുകാണുന്ന പച്ചയും ചുവപ്പും മാറിമാറിവരുന്ന ഓഹരികളുടെ പേരുകളില്‍ നിക്ഷേപിക്കുകയല്ല നിങ്ങള്‍ ചെയ്യുന്നത്. പ്രസ്തുത കമ്പനിയുടെ ബിസിനസില്‍ പങ്കാളിയാകുക കൂടിയാണ്. 

ഓഹരി വിപണിയില്‍ ഉയര്‍ച്ച താഴ്ചകള്‍ നിത്യസംഭവമാണ്. ചെറിയൊരുകാറ്റുവീശിയാല്‍ മതി ഓഹരി വിലകള്‍ കൂപ്പുകുത്താന്‍! ഇതാ നോക്കൂ..

സ്വര്‍ണ നാണയങ്ങളും മുദ്രകളും നിര്‍മിച്ച് വില്ക്കുന്നതിന് 2013ല്‍ ആര്‍ബിഐ നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ പ്രമുഖ ജ്വല്ലറി ശൃംഖലയായ ടൈറ്റാന്റെ ഓഹരി വില 12 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ബിസിനസിനെ അത് ബാധിക്കുമെന്നതിലാണ് പലരും ടൈറ്റന്‍ ഓഹരി ഒഴിവാക്കിയത്. ആവര്‍ഷം ഓഹരി വില ഉയര്‍ന്നില്ലെന്നുമാത്രമല്ല നഷ്ടം 15 ശതമാനമാകുകകുയും ചെയ്തു. 

എന്നാല്‍ കാലം കഥമാറ്റിയെഴുതി. 2014ല്‍ 25 ശതമാനത്തിലേറെ നേട്ടത്തോടെയാണ് ടൈറ്റന്റെ ഓഹരി വില ക്ലോസ് ചെയ്തത്. 2014 നവംബറില്‍ സര്‍ക്കാര്‍ നിയന്ത്രണം നീക്കിയതോടെയാണ് പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ കമ്പനിക്കായത്. 

നിങ്ങളുടെ സ്വന്തം ബിസിനസിനാണ് ഇത് സംഭവിച്ചെങ്കില്‍ എന്തുചെയ്യുമായിരുന്നു? ബിസിനസ് വേണ്ടെന്നുവെച്ച് സ്ഥലംവിടുമോ? നിങ്ങളുടെ മനസില്‍ ദീര്‍ഘകാല ലക്ഷ്യമാണുള്ളതെങ്കില്‍  ഓഹരി വിലയില്‍ ഒരു താഴ്ചയുണ്ടാകുമ്പോഴേയ്ക്കും വിറ്റൊഴിയാന്‍ നിങ്ങള്‍ തയ്യാറാവില്ല. 

feedbacks to:
antonycdavis@gmail.com

എങ്ങനെ ഓഹരി വാങ്ങുമെന്ന് അറിയേണ്ടേ?  
വാങ്ങിയാല്‍മാത്രം പോര വില്‍ക്കുകയും വേണ്ടേ?
ഇവ അറിയാന്‍ അടുത്ത പാഠത്തിനായി കാത്തിരിക്കുക.