investment

ണം കളയാന്‍ നമ്മള്‍ മലയാളികള്‍ മിടുക്കരാണ്. ഫോണിലൂടെ ചോദിച്ചാല്‍ എടിഎം പിന്‍ വരെ പറഞ്ഞുകൊടുക്കും. എന്നാല്‍ രണ്ട് കാശ് ഉണ്ടാക്കാനാണെങ്കില്‍ നമുക്ക് അറിയാവുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ വളരെ കുറവുമാണ്. ബാങ്കില്‍ നിക്ഷേപിച്ച് പരമാവധി സുരക്ഷ ആസ്വദിക്കും!

തട്ടിപ്പ് നിക്ഷേപ പദ്ധതികളില്‍പ്പെട്ട് പണം നഷ്ടപ്പെടുത്തുന്നവരെ ബോധവത്കരിക്കാന്‍ എളുപ്പമാണ്. നിയമപ്രകാരമുള്ള നിക്ഷേപ പദ്ധതികളില്‍, അതേക്കുറിച്ച് വിശദമായി അറിയാതെ നിക്ഷേപിച്ച് പണം കളയുന്നവരും കുറവല്ല.  

ഓഹരിയിലെ നിക്ഷേപം പലര്‍ക്കും ചൂതാട്ടമാണ്. ദീര്‍ഘകാല ലക്ഷ്യമല്ല അവരുടെ മുന്നിലുള്ളത്. ബാങ്കില്‍ നിക്ഷേപിച്ച് വര്‍ഷങ്ങളോളം കാത്തിരിക്കാന്‍ മടിയില്ലാത്ത നമ്മള്‍ ഓഹരിയില്‍ നിക്ഷേപിച്ച് നാളെ ലക്ഷങ്ങള്‍ നേട്ടമുണ്ടാക്കാമെന്ന് മനക്കണക്കെണ്ണും.

നിക്ഷേപ ലക്ഷ്യങ്ങള്‍ തകിടംമറിക്കുന്ന ചില സാഹചര്യങ്ങളും സാധ്യതകളും പരിശോധിക്കാം. അതേക്കുറിച്ചാവട്ടെ ഇത്തവണത്തെ പാഠം

ഒരുപിടി ചോദ്യങ്ങള്‍. അതിനുള്ള മറുപടി. കുടുക്കില്‍നിന്ന് ഊരാനുളള വഴികള്‍ എന്ന രീതിയില്‍ വായന തുടരുക.

1 കുട്ടികള്‍ക്കുവേണ്ടിയുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍?
കുടുംബത്തന് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ആശ്രിതര്‍ക്ക് ജീവിക്കാന്‍ മാര്‍ഗമുണ്ടാക്കുക. - അതാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രധാന ഉദ്ദേശം. മിക്കവാറും രക്ഷാകര്‍ത്താക്കള്‍ ഇന്‍ഷുറന്‍സിനെ നിക്ഷേപമായാണ് കാണുന്നത്. ഒരുകാര്യം മനസിലാക്കുക; ഇത്തരം സ്‌കീമുകളില്‍ പ്രീമിയം കൂടുതലും നേട്ടം കുറവുമായിരിക്കും.

രക്ഷപ്പെടാം
surpriseപരമ്പരാഗത ഇന്‍ഷുറന്‍സ് പദ്ധതികള്‍ സറണ്ടര്‍ ചെയ്യാം. ആതുക (കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം പോലുള്ള ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍) മികച്ച മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം.

പകരം
smileyകുഞ്ഞിനെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. 

2 താങ്ങാനാവാത്ത തുകമുടക്കി വീട് വാങ്ങുക
എളുപ്പത്തില്‍ പണമാക്കാന്‍ കഴിയാത്ത ഒന്നാണ് റിയല്‍ എസ്റ്റേറ്റിലെ നിക്ഷേപം. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറേവറ്റാന്‍ അത് യഥാസമയം സഹായിച്ചെന്ന് വരില്ല. സ്ഥലമാറ്റമുള്ള ജോലിയാണെങ്കില്‍ പ്രത്യേകിച്ചും. സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിക്കുന്നത്‌ എവിടെയാണെന്ന് തീരുമാനിക്കാതെ വീട് വെയ്ക്കാന്‍ തുനിയരുത്. അല്ലെങ്കില്‍ അതൊരു ബാധ്യതയായേക്കാം. മറ്റ് സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ള നിക്ഷേപത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്‌തേക്കാം.

രക്ഷപ്പെടാം
surpriseഭവനവായ്പ അടയ്ക്കാന്‍ മൊത്തംവരുമാനത്തിന്റെ 30 ശതമാനത്തിലധികം ചെലവാക്കരുത്. റിട്ടയര്‍മെന്റ് ജീവിതത്തിനുള്ള നിക്ഷേപം നടത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ വീട് വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക.  

പകരം
smileyറിട്ടയര്‍മെന്റ് കാല ജീവിതത്തിന് പ്രത്യേകം നിക്ഷേപം തുടങ്ങുക.

റിസോര്‍ട്ടുകളുടെ പ്ലാനുകള്‍
റിസോര്‍ട്ടുകളുടെ ദീര്‍ഘകാലത്തേയ്ക്കുള്ള വെക്കേഷന്‍ പ്ലാനുകളില്‍ ചേരാതിരിക്കുക. കമ്പനിക്ക് റിസോര്‍ട്ടുള്ള ഇടങ്ങളിലേയ്ക്ക് മാത്രമായി യാത്ര ചുരുക്കേണ്ടിവരും. താമസ സൗകര്യം ലഭിക്കാന്‍ ആറ് മാസം മുമ്പ് ബുക്ക് ചെയ്യേണ്ടിയുംവരും. തിരക്കുള്ള സമയങ്ങളില്‍ അതിന് കഴിയുകയുമില്ല. ഇതിനുപുറമെ, ഭക്ഷണം, മറ്റ് സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ എല്ലാം നല്‍കേണ്ടിവരും. താമസം മാത്രമാകും സൗജന്യം. 

രക്ഷപ്പെടാം
surpriseഒരിക്കല്‍ ചേര്‍ന്നാല്‍ പിന്നെ അവരുടെ സേവനങ്ങള്‍ തേടാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. താമസസൗകര്യവും മറ്റും പ്രയോജനപ്പെടുത്തിയാലും ഇല്ലെങ്കിലും ധനനഷ്ടം വന്നേക്കാം.

പോക്കറ്റിലെ പണത്തിനനുസരിച്ച് അവധി ദിനങ്ങള്‍ ആഘോഷകരമാക്കുക. റിസോര്‍ട്ടുകളുടെ പ്ലാനുകളില്‍ നിര്‍ദേശിക്കുന്ന തുകയുടെ ഇഎംഐ ബാധ്യതകൂടി ഏറ്റെടുക്കുന്നതില്‍നിന്ന് രക്ഷപ്പെടാം. 

പകരം
smileyകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും മറ്റുമുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് നിങ്ങള്‍ നിക്ഷേപം തുടങ്ങിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഉടനെ അത് തുടങ്ങുക. അതിനുശേഷമാകാം ഇടവേളകളിലെ ഉല്ലാസം. അതിന് ദീര്‍ഘകാല പ്ലാന്‍ ആവശ്യമില്ല.

4 അയല്‍ക്കാരനെ നോക്കി ജീവിക്കരുത്
അയല്‍ക്കാന്റെയോ ബന്ധുവിന്റെയോ ലൈഫ് സ്റ്റൈല്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കരുത്. തന്റെ വരുമാനത്തിനുസരിച്ചുള്ള ജീവിതരീതി ക്രമപ്പെടുത്തുക. അല്ലാത്തപക്ഷം, നിങ്ങളുടെ സാമ്പാദ്യത്തെയും ഭാവിയിലേയ്ക്കുള്ള നിക്ഷേപ ലക്ഷ്യപൂര്‍ത്തീകരണത്തെയും അത് ബാധിച്ചേക്കാം.

രക്ഷപ്പെടാം
surpriseപുതിയ കാറോ, ഐഫോണോ അയല്‍ക്കാരന്‍ വാങ്ങുമ്പോഴോ, വിനോദയാത്രകള്‍ നടത്തുമ്പോഴോ അത് അതേപടി അനുകരിക്കാതെ തന്റെ വരുമാനവും അദ്ദേഹത്തിന്റെ വരുമാനവും ആദ്യം താരതമ്യം ചെയ്യുക. നിക്ഷേപത്തിനായി മാറ്റിവെയ്ക്കുന്ന തുകയില്‍നിന്ന് വകമാറ്റരുത്.

പകരം
smileyവരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ് ചെയ്യുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്.

ഇപിഎഫ് പണം പിന്‍വലിക്കല്‍
ഇപിഎഫ് പോലുള്ള നിക്ഷേപ പദ്ധതികള്‍ പൂര്‍ണമായും റിട്ടയര്‍മെന്റ് ജീവിതത്തനുവേണ്ടി നീക്കിവെയ്ക്കുക. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഇപിഎഫില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ മൂലധനനേട്ടത്തിന്മേല്‍ ആദായ നികുതി നല്‍കേണ്ടിയുംവരും.

രക്ഷപ്പെടാം
surpriseജോലി മാറുമ്പോള്‍ പഴയ അക്കൗണ്ട് തന്നെ പുതിയ സ്ഥാപനത്തില്‍ നല്‍കുക. അത്യാവശ്യകാര്യങ്ങള്‍ക്കായി എപ്പോഴും എമര്‍ജന്‍സി ഫണ്ട് സ്വരൂപിച്ച് വെയ്ക്കുക. ഇപിഎഫിലെ നിക്ഷേപത്തെ തല്‍ക്കാലം മറന്നേക്കുക. അതങ്ങനെ വളരട്ടെ.

പകരം
smileyമൂന്ന് മുതല്‍ ആറ് മാസംവരെയുള്ള ശമ്പളം എമര്‍ജന്‍സി ഫണ്ടായി സേവിങ്‌സ് അക്കൗണ്ടിലോ സ്ഥിര നിക്ഷേപ പദ്ധതിയിലോ സൂക്ഷിക്കുക.

6 വിനോദത്തിനും പണം വകയിരുത്തുക
വരുമാനത്തിനനുസരിച്ച് കുടുംബ ബജറ്റ് തയ്യാറാക്കുമ്പോള്‍ വിനോദത്തിനുകൂടി ഒരിടം നല്‍കുക. അതിനുവേണ്ടിയും അല്പം പണം നീക്കിവെയ്ക്കാം.

രക്ഷപ്പെടാം
surpriseപുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനും ഷോപ്പിങ്ങിനും സിനിമ കാണുന്നതിനും നിശ്ചിത തുക എല്ലാമാസവും മാറ്റിവെയ്ക്കുക. അതിനുമപ്പുറം ആഘോഷമാകരുത്.

പകരം
smileyമാസം ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

7 തൊഴില്‍ നൈപുണ്യത്തിനുംവേണം ശ്രദ്ധ
തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുന്നതിന് ഇടയ്‌ക്കെപ്പോഴോ ഒരു കോഴ്‌സിനു ചേരാം. അത് ഒരുപക്ഷേ നിങ്ങള്‍ക്ക് മോട്ടിവേഷനായേക്കാം. സ്ഥാനക്കയറ്റം ലഭിക്കാനും ഉപകരിച്ചേക്കാം.

രക്ഷപ്പെടാം
surpriseഅറിവ് വര്‍ധിപ്പിക്കാന്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ കോഴ്‌സുകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താം. വരുമാനവര്‍ധന ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ പഠനത്തിനായി വായ്പയെടുക്കാന്‍ മടിക്കേണ്ടതില്ല.

പകരം
smileyകഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ടെങ്കില്‍മാത്രം മതി ഈ പരീക്ഷണം.

8 പാസ് വേഡുകളും എടിഎം പിന്‍ നമ്പറും സൂക്ഷിക്കുക
പാസ് വേഡുകളും എടിഎം പിന്‍ നമ്പറും മറ്റും സൂക്ഷിക്കേണ്ട ബാധ്യത ഓരോരുത്തര്‍ക്കുമുണ്ട്. അല്ലെങ്കില്‍ നിങ്ങളുടെ സമ്പാദ്യം കള്ളന്മാര്‍ കൊണ്ടുപോകും. ഓണ്‍ലൈന്‍ പണമിടപാടുകള്‍ സുരക്ഷിതമായിമാത്രം ചെയ്യുക.

രക്ഷപ്പെടാം
surpriseഫോണിലോ, ഇമെയിലിലോ ഇടപാടുകളുടെ വിവരങ്ങളും രഹസ്യകോഡുകളും  ആര്‍ക്കും കൈമാറാതിരിക്കുക. പ്രത്യേകിച്ച്, ബാങ്കിങ്, ഇന്‍ഷുറന്‍സ്, നികുതി എന്നിവയുമായി ബന്ധപ്പെട്ട ധനകാര്യ ഇടപാടുകള്‍. 

പകരം
smileyഎല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഒരൊറ്റ പാസ് വേഡ് ഉണ്ടാക്കിതാരിക്കുക. ഓരോ ബാങ്കിനും വെവേറെ പിന്‍ നമ്പറും പാസ് വേഡും ഉണ്ടാക്കുക. 

9 എഫ്ഡിയിലെ നിക്ഷേപം
കുറഞ്ഞ പലിശ, മൂലധന നേട്ടത്തിന് നികുതി ബാധ്യത, ആദായ നികുതി ഇളവുകളില്ല തുടങ്ങിയവ സ്ഥിര നിക്ഷേപ പദ്ധതികളെ ആകര്‍ഷകമല്ലാതാക്കുന്നു. അഞ്ച് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് മാത്രമാണ് 80സി പ്രകാരം ആദായ നികുതി ഇളവുള്ളത്. അതില്‍നിന്നുള്ള മൂലധനനേട്ടത്തിന് നികുതി നല്‍കുകയും വേണം.

രക്ഷപ്പെടാം
surpriseമികച്ച മ്യൂച്വല്‍ ഫണ്ടുകളിലും ഇഎല്‍എസ്എസ് സ്‌കീമുകളിലും ചേരാം.

പകരം
smileyനിങ്ങളുടെ പ്രായം 35 വയസിന് താഴെയാണെങ്കില്‍ ഓഹരിയിലോ ഓഹരി അധിഷ്ടിത പദ്ധതികളിലെയോ നിക്ഷേപത്തിന് പ്രാധാന്യം നല്‍കാം. സ്ഥിര നിക്ഷേപ പദ്ധതികളില്‍ 35 ശതമാനത്തില്‍ താഴെയും ഓഹരി അധിഷ്ടിത പദ്ധതികളില്‍ 65ശതമാനത്തിലേറെയും നിക്ഷേപിക്കാം.

feedbacks to:
antonycdavis@gmail.com

നിക്ഷേപ മേഖലയില്‍ സ്മാര്‍ട്ട് ആകാന്‍ 
yesവ്യക്തിഗത നിക്ഷേപ പദ്ധതികളിലുള്ള നിങ്ങളുടെ വിജ്ഞാനം വര്‍ധിപ്പിക്കുക.
yesവിശദമായി അറിയാതെ നിക്ഷേപ പദ്ധതികളില്‍ പണം മുടക്കരുത്. പിഴവ് പറ്റാതെ നിക്ഷേപം നടത്താന്‍ അത് സഹായിക്കും.