സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നിരവധി വഴികള്‍ മുന്നിലുണ്ട്. അവനവന് യോജിച്ച മികച്ച പദ്ധതി തിരഞ്ഞെടുക്കുന്നതിലാണ് മിടുക്ക്.
ആഭരണമായി വാങ്ങോണോ, അതോ നാണയം മതിയോ, അല്ലെങ്കില്‍ സ്വര്‍ണക്കട്ടി വേണോ ഇതൊക്കെ നിക്ഷേപകന്റെ താല്‍പര്യത്തിനുവിടുന്നു. എന്നാല്‍ ഇതോടൊപ്പംതന്നെ സ്വര്‍ണം വാങ്ങാതെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള സാധ്യതകളുമുണ്ടെന്നകാര്യം മറക്കേണ്ട.
ആഭരണം, നാണയം തുടങ്ങിയവ വാങ്ങുന്നതിനെക്കുറിച്ച് വിശദമാക്കേണ്ട ആവശ്യമുണ്ടെന്നുതോന്നുന്നില്ല. അതിനുള്ള വഴികള്‍ അറിയാത്തവര്‍ ഇല്ലെന്നുതന്നെ പറയാം.
പലിശ നിക്ഷേപിച്ചും ലക്ഷങ്ങളുണ്ടാക്കാം
10 ലക്ഷം രൂപ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിച്ചെന്നിരിക്കട്ടെ ആറ് മാസംകഴിയുമ്പോള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ 13,750 രൂപ പലിശയായി എത്തും. ഇങ്ങനെ ആറ് മാസംകൂടുമ്പോള്‍ 13,750 രൂപവീതം എട്ട് വര്‍ഷം 2,44,210 രൂപയാണ് പലിശയായി മൊത്തം ലഭിക്കുക.
കൂടുതല്‍ നേടാം
ആദ്യത്തെ ആറ് മാസംകഴിയുമ്പോള്‍ ലഭിക്കുന്ന 13,750 രൂപ തുല്യ ആറ് ഗഡുക്കളായി വിഭജിച്ച് 2290 രൂപ വീതം മാസംതോറും ഒരു ബാലന്‍സ്ഡ് ഫണ്ടില്‍ നിക്ഷേപിക്കാം. ഇങ്ങനെ ആറ് മാസം 13,750 രൂപ നിക്ഷേപിച്ച് കഴിയുമ്പോള്‍ അടുത്ത ഗഡു പലിശ നിങ്ങളുടെ അക്കൗണ്ടിലെത്തിയിട്ടുണ്ടാകും. അതും മേല്‍പറഞ്ഞ ഫണ്ടില്‍ പഴയരീതിയില്‍തന്നെ നിക്ഷേപിക്കുക. ഇങ്ങനെ എട്ട് വര്‍ഷം നിക്ഷേപം തുടരുക.
എസ്‌ഐപി നിക്ഷേപത്തിന് 12 ശതമാനം നേട്ടം കണക്കാക്കിയാല്‍ പലിശ നിക്ഷേപിക്കുന്നതിലൂടെ മാത്രം 1.30 ലക്ഷം അധികമായി ലഭിക്കും. അതായത് മുതലിനൊപ്പം മൊത്തം ലഭിക്കുന്ന തുക 3.70 ലക്ഷം രൂപ.
ഇനി എസ്‌ഐപിക്ക് 15 ശതമാനം നേട്ടം ലഭിച്ചെന്നിരിക്കട്ടെ 4.25 ലക്ഷമാകും നിങ്ങള്‍ക്ക് ലഭിക്കുക.
മറ്റ് പദ്ധതികള്‍
ഗോള്‍ഡ് ഇടിഎഫ്
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയ്ക്ക് തുല്യമായ നിരക്കിലാണ് ഗോള്‍ഡ് ഇടിഎഫിന്റെ ട്രേഡിങ് നടക്കുന്നത്. ഡീമാറ്റ് അക്കൗണ്ടുള്ളവര്‍ക്കുമാത്രണേ ഇടിഎഫില്‍ നിക്ഷേപിക്കാനാകൂ.
കാലാകാലങ്ങളില്‍ സ്വര്‍ണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ഇടിഎഫിന്റെ വിലയിലും മാറ്റങ്ങളുണ്ടാകും. മകളുടെ വിവാഹത്തിന് സ്വര്‍ണം വാങ്ങുകയെന്ന ലക്ഷ്യത്തോടെ ഇടിഎഫില്‍നിക്ഷേപിക്കുന്നവര്‍ ലക്ഷ്യ സമയമെത്തുമ്പോള്‍ ഇടിഎഫ് പിന്‍വലിച്ച് പണമാക്കാം. ഇതുപയോഗിച്ച് ആവശ്യത്തിന് സ്വര്‍ണാഭരണം വാങ്ങുകയുമാകാം.
ഗോള്‍ഡ് ഫണ്ട്
ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ലാതെ ചെറിയ തുകപോലും(100 രൂപപോലും) നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നവയാണ് ഗോള്‍ഡ് ഫണ്ടുകള്‍. വിവിധ മ്യൂച്വല്‍ ഫണ്ട് കമ്പനികളാണ് ഗോള്‍ഡ് ഫണ്ടുകള്‍ പുറത്തിറക്കിയിട്ടുള്ളത്. എസ്‌ഐപിയായോ ഒറ്റത്തവണയായോ ഗോള്‍ഡ് ഫണ്ടുകളില്‍ നിക്ഷേപമാകാം.
ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഗോള്‍ഡ് ഫണ്ടുകള്‍. മ്യൂച്വല്‍ ഫണ്ടുകളിലേതുപോലെയായിരിക്കും ഓരോ യൂണിറ്റിനും(എന്‍എവി)വില നിശ്ചയിക്കുന്നത്.
ചെറിയ തുകയ്ക്കുപോലും നിക്ഷേപം നടത്താമെന്നതാണ് ഗോള്‍ഡ് ഫണ്ടുകളുടെ പ്രത്യേതക. എസ്‌ഐപി രീതിയിലും നിക്ഷേപമാകാം. ഫണ്ടുകളുടെ വെബ് സൈറ്റ്, കാംസ്, കാര്‍വി പോലുള്ള മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളുടെ രജിസ്ട്രാര്‍മാര്‍, മ്യൂച്വല്‍ ഫണ്ട് എഎംസി ഓഫീസുകള്‍, വിതരണക്കാര്‍ എന്നിവ വഴിയും നിക്ഷേപം നടത്താം.
10ലക്ഷം
നിക്ഷേപ തുക
8
വര്‍ഷം കാലാവധി
15%
പ്രതീക്ഷിക്കാവുന്ന നേട്ടം
(ഉറപ്പില്ല)
ലഭിക്കുന്ന തുക
30.59
ലക്ഷം
2.75%
പലിശ എസ്‌ഐപിയായി നിക്ഷേപിച്ചാല്‍
ലഭിക്കുന്ന തുക
3.70
ലക്ഷം
മൊത്തം നേട്ടം
34.29
ലക്ഷം
(16.5%)
അതേസമയം, ഫിസിക്കല്‍ രൂപത്തില്‍ വാങ്ങാതെത്തന്നെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന്റെ പരമാവധി നേട്ടം നേടാനും അവസരമുണ്ട്. അവയില്‍ ചിലത് പരിചയപ്പെടുത്തുന്നു. അതില്‍നിന്ന് മികച്ചത് തിരഞ്ഞെടുക്കാം.
സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് മറ്റൊരു മികച്ച നിക്ഷേപ മാര്‍ഗമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. വിപണി വിലയ്‌ക്കൊപ്പം നിശ്ചിത ശതമാനം പലിശകൂടി ലഭിക്കുന്ന ഏക സ്വര്‍ണ നിക്ഷേപ പദ്ധതികൂടിയാണിത്. അതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാം.
ഗോള്‍ഡ് ബോണ്ട്
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് നിലവില്‍ ഏറ്റവും ആകര്‍ഷകമായ പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്.
ഗോള്‍ഡ് ബോണ്ടുകള്‍ വിറ്റ് പണമാക്കുമ്പോള്‍ കാലാകാലങ്ങളിലുള്ള സ്വര്‍ണത്തിന്റെ വിലലഭിക്കും. അതോടൊപ്പം 2.75 ശതമാനം പലിശ വേറെയും സര്‍ക്കാര്‍ വാഗ്ദാനംചെയ്യുന്നു. മറ്റൊരു സ്വര്‍ണ നിക്ഷേപ പദ്ധതിക്കും ഈ നേട്ടമില്ല.
മകളുടെ വിവാഹലക്ഷ്യം മുന്‍നിര്‍ത്തി ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ആഭരണം വാങ്ങുന്നതിന്റെ പണിക്കൂലിയിലേയ്ക്ക് ചെറിയ തുകകൂടി ലഭിക്കുമെന്നത് ആശ്വാസകരമല്ലേ?
രാജ്യത്തെ സ്വര്‍ണ ഇറക്കുമതി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 2015 നവംബറിലാണ് കേന്ദ്രസര്‍ക്കാര്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് അവതരിപ്പിച്ചത്.
കേന്ദ്ര സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ഒരുബോണ്ടിന്റെ വില നിശ്ചയിക്കുന്നത്.
പണമോ ചെക്കോ നല്‍കി ബോണ്ട് വാങ്ങാം. അതുപോലെതന്നെ കാലാവധിയെത്തുമ്പോള്‍ ബോണ്ട് വിറ്റം പണം നേടുകയുംചെയ്യാം.
എന്തുകൊണ്ട് ഗോള്‍ഡ് ബോണ്ട്
സ്വര്‍ണം സൂക്ഷിക്കുമ്പോഴുള്ള അപകടസാധ്യത ഇല്ലെന്നതാണ് ഏറ്റവും വലിയ നേട്ടം. കാലാവധിയെത്തുംമുമ്പ് വിറ്റ് പണമാക്കാം. പണയംവയെക്കാം. പണിക്കൂലി നല്‍കേണ്ടതില്ല. അതോടൊപ്പം സ്വര്‍ണത്തിന്റെ പരിശുദ്ധിയിലും ആശങ്കപ്പെടേണ്ടതില്ല. ആര്‍ബിഐ നലകുന്ന സര്‍ട്ടിഫിക്കറ്റ് ആയോ അല്ലെങ്കില്‍ ഡീമാറ്റ് രൂപത്തിലോ നിക്ഷേപം സൂക്ഷിക്കാം.
നഷ്ടസാധ്യതയുണ്ടോ?
വിപണിയിലെ സ്വര്‍ണവിലയുമായി ബന്ധപ്പെടുത്തിയാണ് ഗോള്‍ഡ് ബോണ്ടിന്റെയും പ്രവര്‍ത്തനം. വില്‍ക്കുന്ന സമയത്ത് സ്വര്‍ണവില ഉയര്‍ന്നുനില്‍ക്കുകയാണെങ്കില്‍ നിക്ഷേപകന് നേട്ടവും താഴ്ന്നുനില്‍ക്കുകയാണെങ്കില്‍ നഷ്ടവുമുണ്ടാകും. എന്നാല്‍, പ്രതിവര്‍ഷം ലഭിക്കുന്ന 2.75 ശതമാനം പലിശയ്ക്ക് വിപണി വിലയുമായി ബന്ധമില്ലെന്നത് ശ്രദ്ധേയമാണ്.
ആര്‍ക്കൊക്കെ നിക്ഷേപിക്കാം
ഇന്ത്യന്‍ പൗരന്മാരായ വ്യക്തികള്‍, ട്രസ്റ്റുകള്‍, ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിക്ഷേപംനടത്താം. വ്യക്തികള്‍ക്ക് ഒറ്റക്കോ കൂട്ടായോ നിക്ഷേപം നടത്തുകയുമാകാം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് രക്ഷാകര്‍ത്താക്കള്‍വഴിയും നിക്ഷേപമാകാം.
എങ്ങനെ നിക്ഷേപിക്കും?
വിവിധ ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ശാഖകള്‍, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍, ഏജന്റുമാര്‍ എന്നിവര്‍ വഴി നിക്ഷേപം നടത്താം. ആര്‍ബിഐയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനിലൂടെയും അപേക്ഷിക്കാം. പണം, ചെക്ക്, ഡിഡി, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ എന്നിവ വഴി പണംകൈമാറാം.
കെവൈസി
അപേക്ഷയോടൊപ്പം കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഐഡന്റിറ്റി, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളാണ് നല്‍കേണ്ടിവരിക. ബാങ്ക് വഴിയാണ് നിക്ഷേപിക്കുന്നതെങ്കില്‍ നേരത്തെ അവ നല്‍കിയിട്ടുള്ളതിനാല്‍ വീണ്ടും കെവൈസിയുടെ ആവശ്യമില്ല.
എത്രതുക നിക്ഷേപിക്കാം
ഒരു ഗ്രാമിന്റെ ഡിനോമിനേഷനിലാണ് ബോണ്ട് പുറത്തിറക്കുക. അതിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. മിനിമം രണ്ട് ഗ്രാമിനുതുല്യമായ ബോണ്ടിലെങ്കിലും നിക്ഷേപിക്കണം. ഒരു സാമ്പത്തിക വര്‍ഷം വ്യക്തിക്ക് 500 ഗ്രാമില്‍കൂടുതല്‍ നിക്ഷേപിക്കാനാവില്ല.
അതേസമയം, കുടുംബത്തിലെ ഓരോ വ്യക്തികളുടെ പേരിലും 500 ഗ്രാം വീതം നിക്ഷേപിക്കാന്‍ അവസരമുണ്ട്. നോമിനേഷന്‍ സൗകര്യമുണ്ട്.
ബോണ്ടിന്റെ പലിശ
നേരത്തെ പ്രതിവര്‍ഷം 2.75 ശതമാനമായിരുന്നു പലിശ ലഭിക്കുക.പിന്നീട് അത് 2.5 ശതമാനമാക്കി കുറച്ചു. വര്‍ഷത്തില്‍ രണ്ടുതവണയായി ബാങ്ക് അക്കൗണ്ടിലേയ്ക്ക് പലിശയെത്തും. കാലാവധിയെത്തുമ്പോഴുള്ള സമയത്തെ പലിശകൂടിചേര്‍ത്താണ് മെച്വൂരിറ്റി തുക നല്‍കുക.
സര്‍ട്ടിഫിക്കറ്റ് എങ്ങനെ ലഭിക്കും
ഗോള്‍ഡ് ബോണ്ട് പുറത്തിറക്കിക്കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തുതുടങ്ങും. ബോണ്ട് വാങ്ങിയ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ഏജന്റുമാര്‍ എന്നിവരില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിക്കാം. അപേക്ഷ നല്‍കുമ്പോള്‍ ഇ-മെയില്‍ വിലാസം ചേര്‍ത്താല്‍ ആര്‍ബിഐ നേരിട്ട് ഇ-മെയില്‍വഴിയും സര്‍ട്ടിഫിക്കറ്റ് അയച്ചുതും.
ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാമോ?
വാണിജ്യബാങ്കുകളുടെ ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യം ഉപയോഗിച്ച് ബോണ്ടിന് അപേക്ഷ നല്‍കാം.
ബോണ്ടിന്റെ വില നിശ്ചയിക്കുന്ന്ത് എങ്ങനെ?
മുന്‍ ആഴ്ചയിലെ 24 കാരറ്റ് സ്വര്‍ണത്തിന്റെ ശരാശരി വില കണക്കാക്കിയാണ് ബോണ്ടിന്റെ വില നിര്‍ണയിക്കുന്നത്. ആര്‍ബിഐയുടെ നേതൃത്വത്തിലാണ് വില നിശ്ചയിക്കുക.
പണമാക്കല്‍
എട്ട് വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. എന്നിരുന്നാലും അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ പണംതിരിച്ചെടുക്കാന്‍ അനുവദിക്കും. അതിനുപുറമെ, ഡീമാറ്റ് അക്കൗണ്ട് വഴി ഏതുസമയത്തും ബോണ്ട് വില്‍ക്കുകയും വാങ്ങുകയും ചെയ്യാം. പണയംവെച്ച് വായ്പയുമെടുക്കാം. അപേക്ഷ നല്‍കുമ്പോള്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേയ്ക്ക് തുകയും അവശേഷിക്കുന്ന പലിശയും ക്രഡിറ്റ് ചെയ്യും. ബാങ്ക് അക്കൗണ്ടിലോ മറ്റോ മാറ്റമുണ്ടെങ്കില്‍ ആവിവരം മാറ്റിനല്‍കാന്‍ ബോണ്ട് വാങ്ങാന്‍ സഹായിച്ച ഏജന്‍സികളെ സമീപിക്കാം.
feedbacks to:
antonycdavis@gmail.com
നികുതി ബാധ്യത
മൂലധന നേട്ടത്തിന്മേല്‍ ആദായ നികുതി ബാധ്യതയുണ്ട്. അതേസമയം, ടിഡിഎസ് കിഴിവ് ചെയ്യില്ല.
പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായും ഗോള്‍ഡ് ബോണ്ട് നല്‍കാം.