ജീവിതത്തില്‍ ഇതെത്രാമത്തെ ഓണക്കാലമാണ്. ഓരോ ഓണക്കാലവും ജീവിതത്തില്‍ എന്തെങ്കിലും വ്യത്യാസം വരുത്തുന്നുണ്ടോ. ഓണനാളില്‍ മാത്രം മനസ്സില്‍ നിറയുന്ന സമൃദ്ധി, ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കാന്‍ എന്തെങ്കിലും ഈ ഓണനാള്‍ മുതലേ ചെയ്തുകൂടേ.
 
tableജീവിതത്തിലെ ഓരോ ലക്ഷ്യവും കൈവരിക്കുമ്പോള്‍ അതാണ് യഥാര്‍ത്ഥ ഓണനാളുകള്‍. മക്കള്‍ക്ക് മികച്ച ഉന്നത വിദ്യാഭ്യാസം നല്‍കാനായാല്‍ അതാണ് ഓണം. അവരെ നല്ല രീതിയില്‍ വിവാഹം ചെയ്ത് അയയ്ക്കാനായാല്‍ അക്കാലമാണ് ഓണക്കാലം. 

സ്വന്തമായി ഒരു വീട്, കാര്‍ ഇങ്ങനെ ജീവിതലക്ഷ്യങ്ങള്‍ അനവധിയാണ്. ഇത്തരം ലക്ഷ്യങ്ങളൊന്നും ആഗ്രഹിച്ചപോലെ കൈവരിക്കാനാകാതെ എല്ലാ വര്‍ഷവും ഓണമുണ്ട് സംതൃപ്തി അടയുന്നതില്‍ കാര്യമുണ്ടോ.  ഇത്തരം ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ പലര്‍ക്കും അത്യധ്വാനം തന്നെ വേണ്ടിവരും. 

ഭൂരിഭാഗം പേര്‍ക്കും അതിനു കഴിയാറില്ല. എന്നാല്‍, അല്‍പ്പം ശ്രദ്ധയോടെ ചില ലളിതമായ ചുവടുവയ്പുകള്‍ നടത്തിയാല്‍ അവനവന്റെ വരുമാനത്തിന്റെ പരിധിയില്‍ നിന്ന് എപ്പോഴും ഉണ്ടാക്കാം 'ഓണക്കാലം'. 

ഇതിനായി ജീവിതലക്ഷ്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുക. ഒരു ശരാശരി മലയാളിയുടെ ജീവിത ലക്ഷ്യങ്ങളെ പൊതുവായി ഇനി പറയുന്ന രീതിയില്‍ സംഗ്രഹിക്കാം:

1. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം. 
2. പെണ്‍കുട്ടികളുടെ വിവാഹം.
3. സ്വന്തമായി ഒരു വീട്.
4. സ്വന്തമായി ഒരു കാര്‍.
5. ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ പെന്‍ഷന്‍.


ഇത്രയുമാണ് നിങ്ങളുടെ ജീവിതലക്ഷ്യമെങ്കില്‍ അവ ഓരോന്നും നിറവേറ്റേണ്ട വര്‍ഷം ഏതെന്ന് രേഖപ്പെടുത്തുക. ഓരോ മക്കള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശിപ്പിക്കേണ്ട വര്‍ഷം എഴുതിവയ്ക്കുക. വിവാഹം ചെയ്യിക്കാന്‍ ഉദ്ദേശിക്കുന്ന വര്‍ഷം, വീട് വയ്ക്കാന്‍ ലക്ഷ്യമിടുന്ന വര്‍ഷം, കാര്‍ വാങ്ങാനുദ്ദേശിക്കുന്നത് എന്ന്, റിട്ടയര്‍ ചെയ്യുന്ന വര്‍ഷം തുടങ്ങിയവ എഴുതിവയ്ക്കുക. 
ഓരോന്നിനും നേരെ ലക്ഷ്യം നിറവേറ്റാനായി ഏകദേശം എത്ര പണം വേണ്ടിവരുമെന്നും എഴുതുക. അത് സ്വരൂപിക്കാനായി പ്രതിമാസം എത്ര രൂപ വീതം മാറ്റിവയ്ക്കാനാകും എന്ന് കണക്കുകൂട്ടുക. 

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യം ഉദാഹരണമായി വിവരിക്കുന്നത് ശ്രദ്ധിക്കുക.
മുകളില്‍ നല്‍കിയിരിക്കുന്ന രീതിയില്‍ ഓരോ ജിവിത ലക്ഷ്യങ്ങള്‍ക്കുമായി പ്ലാന്‍ ഉണ്ടാക്കുക. വിവിധ ജീവിത ലക്ഷ്യങ്ങള്‍ക്കായി മുകളില്‍ പറഞ്ഞ രീതിയില്‍ നിക്ഷേപം നടത്താം. പക്ഷേ, നിക്ഷേപ കാലയളവ് ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും ഉണ്ടെങ്കിലേ ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കാവൂ. അതേപോലെ, നിക്ഷേപ കാലയളവ് ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും ഉണ്ടെങ്കിലേ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാവൂ. ബാക്കിയുള്ള മാര്‍ഗങ്ങളിലെല്ലാം പൊതുവായി നിക്ഷേപം നടത്താം. 

ജീവിതലക്ഷ്യങ്ങള്‍ കൈവരിക്കാന്‍  കുടുംബത്തോടൊപ്പം ഇരുന്ന് ചര്‍ച്ച ചെയ്ത് ഒരു പ്ലാന്‍ ഉണ്ടാക്കൂ. അതിനായി കൂട്ടായി പ്രയത്‌നിക്കൂ. പിന്നെ എന്നും നന്നായി ഓണമുണ്ണാം. 
ഇ-മെയില്‍: jayakumarkk8@gmail.com