നുവരി-മാര്‍ച്ച് പാദത്തിലേയ്ക്കുള്ള ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് 0.20 ശതമാനം കുറവ് വരുത്തിയത്. 

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി അക്കൗണ്ട്, കിസാന്‍ വികാസ് പത്ര, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയുടെ പലിശ നിരക്കിലാണ് ഇതോടെ കുറവ് വരിക. എന്നാല്‍, സേവിങ്‌സ് അക്കൗണ്ടിലെ പലിശ നാല് ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്.

സര്‍ക്കാരിന്റെ വിജ്ഞാപന പ്രകാരം, സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നുള്ള ആദായത്തിനനുസരിച്ചാണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ പരിഷ്‌കരിക്കുന്നത്. ബാങ്കുകളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മുതലാണ് പാദവാര്‍ഷികമായി ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഇപ്രകാരം പുതുക്കാന്‍ തുടങ്ങിയത്.

സര്‍ക്കാര്‍ പലിശ കുറച്ചതോടെ ബാങ്കുകളും ആ വഴിക്കുതന്നെ നീങ്ങുമെന്നാണ് കരുതുന്നത്. 

പുതിയ പലിശ അറിയാം
പിപിഎഫ്, എന്‍എസ് സി എന്നിവയുടെ പലിശ 7.6 ശതമാനവും കിസാന്‍ വികാസ് പത്രയുടെത് 7.3 ശതമാനവുമായി കുറയും.

പെണ്‍കുട്ടികള്‍ക്കുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധിയുടെ പലിശ നിലവിലുള്ള 8.3 ശതമാനത്തില്‍നിന്ന് 8.1 ശതമാനമായാണ് കുറയുക.

ഒന്ന് മുതല്‍ അഞ്ച് വര്‍ഷംവരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശ 6.6-7.4 ശതമാനമാകും. 

അഞ്ച് വര്‍ഷ കാലാവധിയുള്ള റിക്കറിങ് ഡെപ്പോസിറ്റിന്റേതാകട്ടെ 6.9 ശതമാനവുമാണ് പലിശ. 

table

*പലിശ നിരക്കില്‍ മാറ്റംവരുത്താത്തതാണ് പച്ചനിറത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.