lesson banner 3

ലയാളികളുടെ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് സ്വര്‍ണം. മകളുടെ വിവാഹത്തിന് സ്വര്‍ണംവാങ്ങി സൂക്ഷിക്കാത്ത അമ്മമാര്‍ നമ്മുടെയിടയില്‍ കുറവാണ്. കയ്യില്‍ ഒരുതുകവന്നാല്‍ ആദ്യം ജ്വല്ലറികളിലേയ്‌ക്കോടുന്ന വീട്ടമ്മമാരെ ഇപ്പോഴുംകാണാം. 

ചിലര്‍ ആഭരണങ്ങളായും മറ്റുചിലര്‍ നാണയമായും കരുതിവെയ്ക്കുന്നു. പെട്ടെന്ന് എന്തെങ്കിലും ആവശ്യംവന്നാല്‍ പണയംവെച്ച് പണംസ്വരൂപിക്കുകയും ചെയ്യാമല്ലോയെന്നാണ് ചിന്ത. 

സങ്കീര്‍ണമായ നടപടിക്രമങ്ങളില്ലാതെ പണംകൊടുത്ത് ചെറിയ പട്ടണങ്ങളിലെ ജ്വല്ലറികളില്‍നിന്നുപോലും നേരിട്ട് ആഭരണമോ നാണയമോ ആയി വാങ്ങാമെന്നതും വീട്ടമ്മമാരെ സ്വര്‍ണത്തിലേയ്ക്ക് ആകര്‍ഷിക്കുന്നു. 

സ്വര്‍ണ
വിലയിലെ ഏറ്റക്കുറച്ചില്‍:

24,160
2012 സപ്തംബര്‍ 14 

18,720
2015 ആഗസ്ത് 6

21,920
2016 ജൂണ്‍ 10

നിക്ഷേപത്തിന്‌
വ്യത്യസ്ത മാര്‍ഗങ്ങള്‍


ആഭരണം
നാണയം
സ്വര്‍ണക്കട്ടി
ഗോള്‍ഡ് ബോണ്ട്
ഇടിഫ്

ഗോള്‍ഡ് ഫണ്ട്‌​

എത്ര നിക്ഷേപമാകാം?

മൊത്തം നിക്ഷേപത്തിന്റെ
10ശതമാനം

ഇങ്ങനെ സമാഹരിച്ച 20,000 ടണ്‍ സ്വര്‍ണം രാജ്യത്തെ കുടുംബങ്ങളിലും മറ്റുമായി സൂക്ഷിപ്പുണ്ടെന്നാണ് ഈയിടെ സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.

എന്നാല്‍, അടുത്തകാലത്തുണ്ടായ വിലത്തകര്‍ച്ച സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതില്‍നിന്ന് പലരേയും അകറ്റിത്തുടങ്ങിയെന്നുവേണം പറയാന്‍. സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപമാണെന്ന പലരുടെയും ചിന്തയ്ക്കാണ് കോട്ടംതട്ടിയത്. 

സ്വര്‍ണത്തില്‍ നിക്ഷേപം വേണോ?
നഷ്ടസാധ്യതയുള്ള നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപം വേണോ? പലരും ഇപ്പോള്‍ ഇങ്ങനെയാണ് ചിന്തിക്കുന്നത്. നിക്ഷേപം ആവാം എന്നകാര്യത്തില്‍ സംശയമൊന്നുമില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിവാഹലക്ഷ്യത്തിന് നിക്ഷേപം നടത്തുന്നവര്‍ക്ക്. 

എത്ര നിക്ഷേപിക്കണം?
കിട്ടുന്നതെല്ലാം സ്വര്‍ണത്തില്‍നിക്ഷേപിക്കുന്ന രീതി ഉപേക്ഷിച്ചേ മതിയാകൂ. വ്യത്യസ്ത നിക്ഷേപ പദ്ധതികളില്‍(പോര്‍ട്ട്‌ഫോളിയോ  വൈവിധ്യവത്കരണം) പണമിടുന്നതിന്റെ ഭാഗമായി സ്വര്‍ണത്തെയും പരിഗണിക്കാമെന്നുമാത്രം.

മൊത്തം നിക്ഷേപത്തില്‍ പത്ത് ശതമാനത്തിലേറെ സ്വര്‍ണത്തില്‍ നിക്ഷേപിക്കേണ്ടതില്ലെന്നും മനസിലാക്കുക. അതായത് ഒരാള്‍ക്ക് പത്ത് ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെങ്കില്‍ സ്വര്‍ണത്തില്‍ ഒരു ലക്ഷത്തില്‍കൂടുതല്‍ കരുതിവെയ്‌ക്കേണ്ടതില്ല. കുട്ടികളുടെ വിവാഹം മുന്നില്‍ കാണുന്ന രക്ഷാകര്‍ത്താക്കളാണ് പ്രധാനമായും ഇക്കാര്യം ശ്രദ്ധിക്കേണ്ടത്.

നിക്ഷേപിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍
നാണയം, ആഭരണം, സ്വര്‍ണക്കട്ടി, ഗോള്‍ഡ് ബോണ്ട്, ഇടിഫ് എന്നിങ്ങനെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. ഫിസിക്കല്‍ രൂപത്തിലല്ലാതെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഗോള്‍ഡ് ബോണ്ടും ഇടിഎഫുംമറ്റും നിക്ഷേപകന് നല്‍കുന്നത്.

നഷ്ടസാധ്യത
സ്വര്‍ണത്തിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് മൂല്യം കുറയുകയോ കൂടുകയോ ചെയ്‌തേക്കാം. കഴിഞ്ഞകാലത്തെ വിലനിലവാരം പരിശോധിക്കാം. പവന് 24,160 രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് 2012 സപ്തംബര്‍ 14നാണ്. ഗ്രാമിന്റെ വില 3020 രൂപയുമായി ഉയര്‍ന്നു. 

രണ്ട് വര്‍ഷത്തോളം വില ഉയര്‍ന്ന നിലവാരത്തില്‍തന്നെ തുടര്‍ന്നശേഷം 2013 ഏപ്രിലില്‍ പവന്റെ വില 20,000ന് താഴേയ്ക്കുപതിച്ചു. 2013 ഒക്ടോബര്‍ ആയപ്പോഴേയ്ക്കും വില 23,280 രൂപയില്‍തൊട്ടു. 2014 മെയ് വരെ 20,000 രൂപയ്ക്കുമുകളില്‍ തുടര്‍ന്നെങ്കിലും 2015 ജൂണോടെ 19,000 രൂപനിലവാരത്തിലേയ്ക്ക് വീണ്ടുമെത്തി. 

2015 ആഗസ്ത് ആറിന് 18,720 രൂപയിലേയ്ക്ക് വില പടിപടിയായി കൂപ്പുകുത്തുകയും ചെയ്തു. 

2012 സപ്തംബറില്‍ മകളുടെ വിവാഹത്തിന് 24.16 ലക്ഷം മുടക്കി വാങ്ങിയ 100 പവന്‍ സ്വര്‍ണത്തിന്റെ മൂല്യം ഇപ്പോള്‍ 21.92(2016 ജൂണ്‍ 11ലെ വിലപ്രകാരം) ലക്ഷമായി കുറഞ്ഞതായി കാണാം. നഷ്ടം 2.24 ലക്ഷം. പണിക്കൂലി ഉള്‍പ്പെടെയുള്ളവ കണക്കാക്കാതെയാണ് മൂല്യം നിശ്ചിച്ചിട്ടുള്ളത്. 

Price of 1 Pavan Gold from 2006 to 2016
Year Date Price of 1 Pavan
2006 31-March-06 6255
2007 31-March-07 6890
2008 31-March-08 8892
2009 31-March-09 11077
2010 31-March-10 12280
2011 31-March-11 15560
2012 31-March-12 20880
2013 31-March-13 22240
2014 31-March-14 21480
2015 31-March-15 19760
2016 31-March-16 21360
Calculated on 31st March each year.

സ്വീകരിക്കേണ്ട നിക്ഷേപ തന്ത്രം
ദീര്‍ഘകാല ലക്ഷ്യത്തിനുവേണ്ടിമാത്രം സ്വര്‍ണത്തില്‍ പണം മുടക്കുക. സ്വര്‍ണ വില ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമായതിനാല്‍(മുകളില്‍ നല്‍കിയ ചാര്‍ട്ട് പരിശോധിക്കുക). പോര്‍ട്ട് ഫോളിയോ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി പലതവണയായി സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുക. നഷ്ടം കുറച്ച് പരമാവധനേട്ടമുണ്ടാക്കാന്‍ പലതവണയായുള്ള നിക്ഷേപം ഉപകരിക്കും.

feedbacks to:
antonycdavis@gmail.com