ന്യൂഡല്‍ഹി: എംപ്ലായീസ് പൊവിഡന്റ് ഫണ്ടിന്റെ നിലവിലെ പലിശ നിരക്ക് മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് കൂടുതലാണെന്ന ആക്ഷേപമുണ്ടെങ്കിലും നിലവിലെ പലിശ നിരക്ക് തന്നെ നിലനിര്‍ത്തിയേക്കും.
8.65 ശതമാനം പലിശയാണ് ഇപിഎഫിന് ഇപ്പോള്‍ നല്‍കുന്നത്. 6 കോടി വരിക്കാര്‍ക്ക് ഗുണകരമാകുന്ന തീരുമാനമാണിത്.
2018-19 വര്‍ഷത്തേയ്ക്കുള്ള പലിശ നിരക്കായ 8.65 ശതമാനം കഴിഞ്ഞ ഫെബ്രുവരിയിലാണ് നിശ്ചയിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തെ പലിശ 8.55 ശതമാനമായിരുന്നു.
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുകയും തുടര്‍ന്ന് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും ചെറു നിക്ഷേപ പദ്ധതികളുടെയും പലിശ നിരക്ക് താഴ്ത്തുകയും ചെയ്ത സാഹചര്യത്തില്‍ ഇപിഎഫിന്റെ പലിശയും കുറക്കുന്നകാര്യം പരിഗണിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.