ന്യൂഡല്‍ഹി: നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ നിക്ഷേപമുണ്ടോ? പിപിഎഫ്, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം എന്നിവയിലും നിക്ഷേപമുണ്ടോ?  എങ്കില്‍ ഉടനെ പോസ്റ്റ് ഓഫീസില്‍ അധാര്‍ നമ്പര്‍ നല്‍കണം.

ഡിസംബര്‍ 31ആണ് അവസാന തിയതി. പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട നിക്ഷേപപദ്ധതികള്‍ക്കെല്ലാം ഇത് ബാധകമാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, എന്‍എസ് സി, കിസാന്‍ വികാസ് പത്ര എന്നിവയില്‍ പുതിയതായി നിക്ഷേപം നടത്തുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കണമെന്ന് ധനകാര്യമന്ത്രാലയം വിജ്ഞാപനമിറക്കിയിട്ടുണ്ട്.

ആധാര്‍ നമ്പര്‍ ലഭിച്ചിട്ടില്ലെങ്കില്‍ ആധാര്‍ എന്‍ റോള്‍ ചെയ്തതിന്റെ വിവരങ്ങള്‍ നല്‍കിയാലും മതി. 

ബാങ്കില്‍ നിക്ഷേപംനടത്തുമ്പോഴും മൊബൈല്‍ കണക്ഷന്‍ എടുക്കുമ്പോഴും മറ്റും ആധാര്‍ നമ്പര്‍ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധിച്ചിരുന്നു. കള്ളപ്പണവും ബിനാമി സ്വത്തുക്കളും പുറത്തുകൊണ്ടുവരുന്നതിനാണിത്.