Photo: Gettyimages
വിദേശ വിനോദ യാത്ര നടത്തുന്നവരുടെയും ഉന്നത ബിരുദത്തിനായി വിദേശ വിദ്യാഭ്യാസം തേടിയിറങ്ങുന്നവരുടെയും എണ്ണത്തില്‍ ഈയിടെ വന്‍വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. മലയാളികള്‍ക്കിടയില്‍ വിദേശ യാത്രകള്‍ ട്രെന്‍ഡായിക്കഴിഞ്ഞു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണെങ്കില്‍ പ്രൊഫഷണല്‍ ബിരുദം നേടിയവര്‍പോലും യു.എസിലേയ്ക്കും യു.കെയിലേയ്ക്കുമൊക്കെ പോകുന്നു.
2019ല്‍ ഏഴു ലക്ഷത്തിലധികംപേര്‍ രാജ്യത്തുനിന്ന് വിദ്യതേടി വിദേശത്തേയ്ക്കു പറന്നതായാണ് കണക്ക്. കോവിഡിനുശേഷം വിദേശ സര്‍വകലാശാലകളിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പതിവിലേറെ വര്‍ധനവുണ്ടായിട്ടുണ്ട്.
മാറിയ സാഹചര്യത്തില്‍ കുട്ടികളുടെ വിദേശ വിദ്യാഭ്യാസത്തിനായി നേരത്തെതന്നെ കരുതേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഭീമമായ തുകയ്ക്കായി ബാങ്ക് വായ്പയെ ആശ്രയിക്കേണ്ടിവന്നേക്കാം. സ്ഥിര നിക്ഷേപം, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് എന്നീ പരമ്പരാഗത മാര്‍ഗങ്ങളേക്കാള്‍ പുതുസാധ്യതകള്‍ അതിനായി പ്രയോജനപ്പെടുത്താം.
യു.എസിലെ വിദ്യാഭ്യാസ ചെലവിലുണ്ടാകുന്ന വാര്‍ഷിക വര്‍ധന ശരാശരി 4.5ശതമാനമാണ്. ഇതിനുപുറമെയാണ് രൂപയുടെ മൂല്യമിടിയുന്നതുമൂലമുള്ള അധിക ചെലവ്. യു.എസ് ഡോളര്‍, യു.കെ പൗണ്ട്, യൂറോ തുടങ്ങിയ കറന്‍സികളുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം എക്കാലവും വലിയ ചാഞ്ചാട്ടത്തിന് വിധേയമാണ്.
എവിടെ നിക്ഷേപിക്കും?
രൂപയുടെ മൂല്യമിടിവ് നേട്ടമാക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം വിദേശ നിക്ഷേപമാണ്. കമ്പനികളുടെ മികവില്‍ ഓഹരി വില കുതിക്കുന്നതോടൊപ്പം വിനിമയ മൂല്യത്തിലെ വ്യതിയാനം നേട്ടമാക്കാനും ഈ സാധ്യത പ്രയോജനപ്പെടുത്താം.
എന്തുകൊണ്ട് വിദേശ നിക്ഷേപം?
വിദേശ കറന്‍സി ഇടപാടുകള്‍ പണ്ടൊക്കെ അതിസമ്പന്നര്‍ക്കോ പ്രവാസികള്‍ക്കോ പറഞ്ഞിട്ടുള്ളകാര്യമായിരുന്നു. രാജ്യത്തെ ഇടത്തരം കുടുംബങ്ങള്‍പോലും രൂപയുടെ മൂല്യമിടിവിനെ ആശങ്കയോടെ കാണുന്ന സ്ഥിതിയാണിപ്പോള്‍. കാരണം ഇങ്ങ് കേരളത്തില്‍പോലും കുട്ടികളെ വിദേശത്ത് പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷംകൂടുമ്പോള്‍ വിദേശത്തേയ്ക്കൊരു വിനോദയാത്ര തരപ്പെടുത്താന്‍ ആലോചിക്കുന്നു. വിദേശ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ അവസരം നോക്കിയിരിക്കുന്നു.
രൂപ ദുര്‍ബലമാകുമ്പോള്‍ വിദേശ കറന്‍സിയില്‍, പ്രത്യേകിച്ച് ഡോളറില്‍ ഇടപാട് നടത്തുന്നവര്‍ക്ക് കൂടുതല്‍ പണംചെലവഴിക്കേണ്ട സാഹചര്യമുണ്ടാകുന്നു. വര്‍ഷങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ബോധ്യമാകും. ഒരു ഡോളര്‍ വാങ്ങാന്‍ ഇപ്പോള്‍ 80 രൂപയോളം ചെലവാക്കേണ്ട സാഹചര്യമാണുള്ളത്.
എങ്ങനെ നിക്ഷേപിക്കും?
അഞ്ചുവര്‍ഷം മുമ്പുവരെ വിദേശ ഓഹരികളില്‍ നിക്ഷേപിക്കാന്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഓഹരി ബ്രോക്കര്‍മാരും മ്യൂച്വല്‍ ഫണ്ടുകളും നിക്ഷേപകന് വ്യത്യസ്ത വഴികള്‍ തുറുന്നുനല്കിയിട്ടുണ്ട്. ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ കഴിയാത്തവര്‍ക്ക് മ്യൂച്വല്‍ഫണ്ടിന്റെ വഴിതേടാം. ട്രേഡിങ് അക്കൗണ്ടുള്ളവര്‍ക്ക് ഇ.ടി.എഫ് വഴിയും അതില്ലാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടിലൂടെയും നിക്ഷേപം നടത്താം.
antonycdavis@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..