സര്‍ക്കാര്‍ പദ്ധതി: പ്രതിമാസം 12,500 രൂപ നിക്ഷേപിച്ചാല്‍ 2.27 കോടി രൂപ


Money Desk

സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ നിക്ഷേപത്തിന് റിസ്‌ക് ഇല്ല. ഉറപ്പുള്ള ആദായവും ലഭിക്കും.

gettyimages

സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍കുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഉറപ്പുള്ള നേട്ടം നിക്ഷേപകന് പദ്ധതി വാഗ്ദാനം ചെയ്യുന്നു. സര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ ബാങ്ക് നിക്ഷേപത്തേക്കാള്‍ സുരക്ഷയുമുണ്ട്. നിക്ഷേപവും അതിലെ ആദായവും ഉറപ്പായും ലഭിക്കും. ഒരുകാരണവശാലും നഷ്ടമാകില്ലെന്ന് ചരുക്കം.

പലിശ
ലഘു സമ്പാദ്യ പദ്ധതികളിലെ ജനപ്രിയ നിക്ഷേപ സ്‌കീമായ പിപിഎഫിന് നിലവില്‍ നല്‍കുന്ന വാര്‍ഷിക പലിശ 7.10ശതമാനമാണ്. മൂന്നു വര്‍ഷത്തിലൊരിക്കലാണ് പലിശ നിരക്ക് പരിഷ്‌കരിക്കുക. ഇതുപ്രകാരം മാസം 12,500 രൂപ 35 വര്‍ഷം നിക്ഷേപിച്ചാല്‍ 2.27 കോടി രൂപ സമാഹരിക്കാനാകും. വരുംപാദങ്ങളില്‍ പലിശ കൂടാനാണ് സാധ്യത.നിക്ഷേപ കാലയളവ്
പിപിഎഫിന്റെ നിക്ഷേപ കാലയളവ് 15 വര്‍ഷമാണ്. എങ്കിലും അഞ്ചുവര്‍ഷം വീതം കാലയളവ് നീട്ടാന്‍ അനുവദിക്കും. 15 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു വര്‍ഷംകൂടി നീട്ടുന്നതിന് ഫോം 16 എച്ച് പൂരിപ്പിച്ച് നല്‍കണം. അഞ്ചു വര്‍ഷംകൂടി പൂര്‍ത്തിയായാല്‍ വീണ്ടും നീട്ടണമെങ്കില്‍ 20-ാംവര്‍ഷത്തില്‍ അതേ ഫോംതന്നെ വീണ്ടും നല്‍കേണ്ടതുണ്ട്. അതായത് 35 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അക്കൗണ്ട് തുറന്നതിന്റെ 15,20,25,30 വര്‍ഷങ്ങള്‍ പൂര്‍ത്തിയായാല്‍ നിശ്ചിത ഫോം പൂരിപ്പിച്ച് നല്‍കണം.

നികുതിയിളവ്
ഓരോവര്‍ഷവും 1.50 ലക്ഷം രൂപവരെയുളള നിക്ഷേപത്തിന് സാമ്പത്തിക വര്‍ഷം 80സി പ്രകാരം നികുതിയിളവ് ലഭിക്കും. അതുപോലതെന്നെ കാലാധിയെത്തിയശേഷം നിക്ഷേപം തിരിച്ചെടുക്കുമ്പോള്‍ ഒരു രൂപപോലും ആദായ നികുതി നല്‍കേണ്ടതുമില്ല. 80സി പ്രകാരം ലാഭിക്കുന്ന നികുതികൂടി ഓരോ വര്‍ഷവും നിക്ഷേപിച്ചാല്‍ മൊത്തം ലഭിക്കുന്ന നേട്ടം ഇനിയും കൂട്ടാം.

രാജ്യത്തെ പണപ്പെരുപ്പ നിരക്കുമായി താരതമ്യംചെയ്യുമ്പോള്‍ പിപിഎഫിലെ നിക്ഷേപം ആകര്‍ഷകമല്ലെന്ന് പറയേണ്ടിവരും. നിലവിലെ വിലക്കയറ്റം ശരാശരി ഏഴ് ശതമാനമാണ്. പിപിഎഫിലെ ആദായകമാട്ടെ 7.10ശതമാനവും. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ അതുകൊണ്ടുതന്നെ പിപിഎഫിലെ നിക്ഷേപംകൊണ്ടുമാത്രം കഴിയാതെവരും. എങ്കിലും മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പോലുള്ള നിക്ഷേപങ്ങള്‍ക്കൊപ്പം പിപിഎഫിലെ നിക്ഷേപവും പരിഗണിക്കാം.

നിക്ഷേപം, വ്യക്തിഗത സമ്പാദ്യം എന്നിവ സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ Join Whatsaapp group

ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്‌

Content Highlights: Rs 12,500 monthly savings can become ₹2.27 crore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022

Most Commented