പ്രതീകാത്മകചിത്രം.
നിക്ഷേപക താല്‍പര്യം വര്‍ധിച്ചതോടെ മ്യൂച്വല്‍ ഫണ്ടുകള്‍ക്കുള്ളതുപോലെ റിസ്‌ക് വിലയിരുത്താനുള്ള സൂചകം എന്‍പിഎസിലും കൊണ്ടുവരുന്നു.
ജൂലായ് 15 മുതല്‍ ഓരോ പദ്ധതിയുടെയും റിസ്‌ക് പ്രൊഫൈല്‍ വെബ്‌സൈറ്റില്‍ വിശദമാക്കാനാണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(പിഎഫ്ആര്‍ഡിഎ)യുടെ തീരുമാനം.
എന്‍പിഎസിലെ വിവിധ സ്‌കീമുകളുടെ റിസ്‌ക് വിലയിരുത്താനും അനുയോജ്യമായ അനുപാതത്തില്‍ നിക്ഷേപം നടത്താനും സഹായിക്കുകയാണ് ലക്ഷ്യം.
ആറ് തലത്തിലായിരിക്കും റിസ്‌ക് വിലയിരുത്താന്‍ അവസരമുണ്ടാകുക.
1.Low Risk
2.Low to Moderate Risk
3.Moderate Risk
4.Moderately High Risk
4.High Risk, and
6.Very High Ri-sk
എങ്ങനെ വിലയിരുത്താം
സാമ്പത്തിക വര്‍ഷത്തെ ഓരോ പാദം പിന്നിടുമ്പോഴും 15 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഫണ്ടുകളുടെ 'പോര്‍ട്ട്‌ഫോളിയോ ഡിസ്‌ക്ലോഷര്‍' വിഭാഗത്തിനുകീഴില്‍ റിസ്‌ക് പ്രൊഫൈലിങ് വെളിപ്പെടുത്തും.
ഏതൊക്കെ വിഭാഗങ്ങള്‍
ടിയര്‍ ഒന്ന്, രണ്ട് എന്നീ വിഭാഗങ്ങളിലായി ഇക്വിറ്റി(ഇ), കോര്‍പ്പറേറ്റ് ഡെറ്റ്(സി), സര്‍ക്കാര്‍ കടപ്പത്രം(ജി), സ്‌കീം എ(മറ്റ് നിക്ഷേപ പദ്ധതികള്‍) എന്നിങ്ങനെയുള്ള നിക്ഷേപ പദ്ധതികളുടെ നഷ്ടസാധ്യത പരിഗണിച്ചുകൊണ്ടായിരിക്കും റിസ്‌ക് പ്രൊഫൈലിങ് നടത്തുക.
ഡെറ്റ് പദ്ധതികള്‍
കടപ്പത്ര പദ്ധതികളില്‍ ക്രഡിറ്റ് റേറ്റിങ് അടിസ്ഥാനമാക്കിയായിരിക്കും നഷ്ടസാധ്യത പ്രദര്‍ശിപ്പിക്കുക. പൂജ്യം മുതല്‍ 12 വരെയുള്ള അക്കങ്ങളാകും അതിനായി ഉപയോഗിക്കുക. പൂജ്യം ഏറ്റവും ഉയര്‍ന്ന ക്രെഡിറ്റ് നിലവാരത്തെ സൂചിപ്പിക്കുന്നു. ഏറ്റവും കുറഞ്ഞ നിലവാരം 12 ആയിരിക്കും.
മൂന്നു മാസത്തിലൊരിക്കലായിരിക്കും എന്‍പിഎസ് ട്രസ്റ്റ് 'റിസ്‌ക് പ്രൊഫൈലിങ്' വിലയിരുത്തുക. ഓരോ വര്‍ഷവും മാര്‍ച്ച് 31വരെയുള്ള പ്ലാനുകളുടെ നഷ്ടസാധ്യതയും അതോടൊപ്പം എത്രതവണ റിസ്‌ക് ലെവല്‍ മാറിയിട്ടുണ്ടെന്നകാര്യവും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Also Read
ഇക്വിറ്റി, കോര്‍പറേറ്റ് കടപ്പത്രം, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, മറ്റ് നിക്ഷേപ പദ്ധതികള്‍ എന്നീ വിഭാഗങ്ങളില്‍ നിലവിലുള്ള എല്ലാ സ്‌കീമുകള്‍ക്കും ജൂലായ് 15 മുതല്‍ റിസ്‌ക് വിലയിരുത്തല്‍ പ്രാബല്യത്തില്‍വരും.
Content Highlights: Risk assessment in NPS from 15th July
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..