.
ദീര്‍ഘകാലയളവില്‍ മികച്ച ആദായം നേടാന്‍ യോജിച്ച നിക്ഷേപ പദ്ധതികളിലൊന്നാണ് നാഷണല്‍ പെന്ഷന് സിസ്റ്റം(എന്‍പിഎസ്). സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാത്രമല്ല, എല്ലാവര്ക്കും എന്‍പിഎസില്‍ ചേരാനാകും.
വിപണിയുമായി ബന്ധപ്പെട്ടതായതിനാല്‍ സ്ഥിര നിക്ഷേപ പദ്ധതികളിലേതുപോലെ ആദായം കണക്കുകൂട്ടാനാവില്ല. അതുകൊണ്ടുതന്നെ എന്‍പിഎസിലെ നിക്ഷേപത്തില്‍നിന്ന് ഭാവിയില്‍ എത്രനേട്ടം ലഭിക്കുമെന്ന് കൃത്യമായി കണക്കാക്കാനും കഴിയില്ല.
എന്നിരുന്നാലും ഫണ്ട് മാനേജര്‍മാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാലാകാലങ്ങളില്‍ അവര്‍ കൈകാര്യംചെയ്യുന്ന ഫണ്ടുകള്‍ എത്ര ആദായം നല്‍കിയെന്ന് അറിയാനാകും. ഇതുപ്രകാരം ഭാവിയില്‍ ലഭിച്ചേക്കാവുന്ന തുകയെക്കുറിച്ചും ധാരണയിലെത്താം.
എട്ട് പെന്ഷന് ഫണ്ട് മാനേജര്‍മാരാണ് എന്‍പിഎസില്‍ നിക്ഷേപകരുടെ പണം കൈകാര്യംചെയ്യുന്നത്. ഇക്വിറ്റി, കോര്‍പറേറ്റ് ബോണ്ട്, സര്‍ക്കാര്‍ ബോണ്ട് എന്നിങ്ങനെ വിവിധ കാറ്റഗറികളില്‍ നിക്ഷേപംനടത്താന്‍ എന്‍പിഎസില്‍ അവസരമുണ്ട്. വിവിധ നിക്ഷേപ പദ്ധതികളില്‍ പെന്ഷന് ഫണ്ട് മാനേജര്‍മാര്‍ നല്കിയ ആദായം പരിശോധിക്കാം.
NPS Tier 1 Account | ||||||||||||
FUND MANAGER | Equity | Govt.Bond | Corporate Debt | |||||||||
1Yr (%) | 3Yr (%) | 5Yr (%) | 1Yr (%) | 3Yr (%) | 5Yr (%) | 1Yr (%) | 3Yr (%) | 5Yr (%) | ||||
Adity Birla Sun Life | 12.94 | 16.80 | - | 5.10 | 9.47 | - | 6.90 | 10.16 | - | |||
HDFC Pension | 14.02 | 18.33 | 14.85 | 4.70 | 9.63 | 8.50 | 7.38 | 10.50 | 8.81 | |||
ICICI Prudential | 17.41 | 17.41 | 13.75 | 4.91 | 9.31 | 8.28 | 6.92 | 9.82 | 8.43 | |||
Kotak Pension | 15.02 | 18. 36 | 14.16 | 5.31 | 9.52 | 8.40 | 6.77 | 8.91 | 7.69 | |||
LIC Pension | 16.05 | 16.93 | 12.78 | 5.13 | 9.89 | 9.20 | 6.67 | 10.25 | 8.37 | |||
SBI Pension | 13.39 | 16.28 | 13.37 | 5.05 | 9.43 | 8.44 | 6.73 | 10.00 | 8.53 | |||
UTI Retirement Solutions | 14.13 | 16.64 | 13.58 | 4.70 | 9.16 | 8.00 | 6.12 | 9.43 | 7.98 | |||
*Return as on 21-Feb-2022 |
പരമാവധി നിക്ഷേപം ഓഹരിയിലായാല് ദീര്‍ഘകാലയളവില്‍ മികച്ച ആദായം പ്രതീക്ഷിക്കാം. 50വയസ്സോ അതിനുതാഴെയോ ആണ് പ്രായമെങ്കില്‍ മൊത്തം നിക്ഷേപത്തിന്റെ 75ശതമാനംവരെ ഓഹരിയില്‍ നിക്ഷേപിക്കാന്‍ അനുവദിക്കും. പത്തുവര്‍ഷമെങ്കിലും ഈ അനുപാതത്തില്‍ നിക്ഷേപിച്ചാല്‍ 12ശതമാനമെങ്കിലും ആദായം പ്രതീക്ഷിക്കാം. പരമാവധി ചെലവുകുറയ്ക്കാന്‍ ഓണ്‍ലൈനായി അക്കൗണ്ട് തുറന്ന് നിക്ഷേപം ആരംഭിക്കാം.
antony@mpp.co.in
Content Highlights: NPS, Returns of NPS Scheme
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..