എവിടെ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാം?


Money Desk

ഓഹരി നിക്ഷേപത്തില്‍നിന്ന് ഒരുവര്‍ഷക്കാലയളവില്‍ 9.6 ശതമാനവും മൂന്നുവര്‍ഷക്കാലയളവില്‍ 11.4 ശതമാനവും അഞ്ചുവര്‍ഷക്കാലയളവില്‍ 12.3  ശതമാനവും പത്തുവര്‍ഷക്കാലയളവില്‍ 12.9 ശതമാനവും ആദായം ലഭിച്ചതായി കാണാം. മറ്റ് പദ്ധതികളിലെ നേട്ടവും പരിശോധിക്കാം. 

Infographic

Photo:Gettyimages

രോരുത്തരുടെയും പോര്‍ട്ട്‌ഫോളിയോയില്‍ വിവിധ നിക്ഷേപ ആസ്തികളുണ്ടാകും. ഓഹരി, സ്വര്‍ണം, മ്യൂച്വല്‍ ഫണ്ട്, ബാങ്ക് നിക്ഷേപം, റിയല്‍ എസ്റ്റേറ്റ് എന്നിവയാണതില്‍ പ്രധാനം. സ്ഥിര നിക്ഷേപം, ഓഹരി, സ്വര്‍ണം എന്നീ മൂന്ന് ആസ്തികളിലെങ്കിലും നിക്ഷേപം ക്രമീകരിക്കേണ്ടതുണ്ട്.

ഓരോ ആസ്തിയും കാലാകാലങ്ങളില്‍ വ്യത്യസ്ത നിരക്കിലുള്ള ആദായമാണ് നല്‍കുക. ഏറെക്കുറെ സ്ഥിരതയുള്ള ആദായം ബാങ്ക് എഫ്ഡിയില്‍നിന്നാണ് ലഭിക്കുക. ഡെറ്റ് പദ്ധതികളും അതിന് സമാനമായ ആദായം നല്‍കും. അതേസമയം, വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായം നല്‍കാന്‍ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് കഴിവില്ല. ദീര്‍ഘകാലയളവിലെ ലക്ഷ്യങ്ങള്‍ക്കുമാത്രം ഓഹരിയില്‍ ഘട്ടംഘട്ടമായി നിക്ഷേപിക്കുക. സ്വര്‍ണത്തിലും നിശ്ചിത ശതമാനം നിക്ഷേപമാകാം. ഹ്രസ്വകാലയളവിലെ ആവശ്യങ്ങള്‍ക്കുള്ള പണം ലിക്വിഡ്, ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ടുകള്‍, ബാങ്ക് എഫ്ഡി എന്നിവയില്‍ നിക്ഷേപിക്കാം.

ഒന്ന്, മൂന്ന്, അഞ്ച്, പത്ത് വര്‍ഷക്കാലയളവുകളില്‍ വിവിധ നിക്ഷേപ പദ്ധതികള്‍ നല്‍കിയ ആദായം പരിശോധിക്കാം.

Also Read

കാശുകാരനാവാൻ പഴയ രീതികൾ മതിയോ? മാറിയ രീതികൾ ...

ഓഹരി നിക്ഷേപത്തില്‍നിന്ന് ഒരുവര്‍ഷക്കാലയളവില്‍ 9.6 ശതമാനവും മൂന്നുവര്‍ഷക്കാലയളവില്‍ 11.4 ശതമാനവും അഞ്ചുവര്‍ഷക്കാലയളവില്‍ 12.3 ശതമാനവും പത്തുവര്‍ഷക്കാലയളവില്‍ 12.9 ശതമാനവും ആദായം ലഭിച്ചതായി കാണാം. മറ്റ് പദ്ധതികളിലെ നേട്ടവും പരിശോധിക്കാം.

വാര്‍ഷികാദായ(സിഎജിആര്‍)പ്രകാരമാണ് നേട്ടം കണക്കാക്കിയിട്ടുള്ളത്. ഓഹരിയിലെ നേട്ടം കണക്കാക്കാന്‍ സെന്‍സെക്‌സാണ് പരിഗണിച്ചിട്ടുള്ളത്. സ്വര്‍ണത്തിലെ നേട്ടം ആഭ്യന്തര വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്ഥിര നിക്ഷേപ പലിശ എസ്ബിഐയുടെ ഡെപ്പോസിറ്റ് നിരക്കും.

Content Highlights: Return on your investment

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented