ഓഹരി നല്‍കിയത് 25%: നിക്ഷേപ ആസ്തികളിലെ ആദായം പരിശോധിക്കാം


By Money Desk

2 min read
Read later
Print
Share

ഓഹരി, സ്വര്‍ണം, എഫ്.ഡി തുടങ്ങിയവയാണ് പ്രധാന നിക്ഷേപ ആസ്തികള്‍. വ്യത്യസ്ത കാലയളവുകളില്‍ ഇവ നല്‍കിയ ആദായം നോക്കാം.

.

വൈവിധ്യവത്കരണമെന്നാല്‍ നിക്ഷേപത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത ആസ്തികളുടെ മികച്ച രീതിയിലുള്ള മിശ്രിതമാണ്. റിസ്‌ക് എടുക്കാനുള്ള ശേഷി, വയസ്സ്, സാമ്പത്തിക ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള കാലയളവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് നിക്ഷേ പദ്ധതികള്‍ തിരഞ്ഞെടുക്കേണ്ടത്.

ഓഹരി, സ്ഥിര നിക്ഷേപം, സ്വര്‍ണം തുടങ്ങിയവയാണ് പ്രധാന നിക്ഷേപ ആസ്തികള്‍. വ്യത്യസ്ത കാലാവധികളില്‍ ഈ ആസ്തികള്‍ എത്രയാണ് ആദായം നല്‍കിയതെന്നുനോക്കാം.

ഓഹരി
ദീര്‍ഘ കാലയളവില്‍ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നല്‍കാന്‍ കഴിവുള്ള മികച്ച പദ്ധതികളിലൊന്നായി ഓഹരി നിക്ഷേപം അറിയപ്പെടുന്നു. കോവിഡിനെതുടര്‍ന്ന് പണലഭ്യത കൂടിയതും പ്രതിസന്ധി അതിജീവിക്കാന്‍ പ്രഖ്യാപിച്ച ഉത്തേജന നടപടികളും ഓഹരി നേട്ടമാക്കി. എക്കാലത്തെയും ഉയര്‍ന്ന ഉയരം കുറിക്കുകയും ചെയ്തു.

2022 അവസാനത്തോടെ റഷ്യ-യുക്രൈന്‍ യുദ്ധവും വിലക്കയറ്റവും വിപണിയെ ബാധിച്ചു. അടുത്ത കാലയളവിലൊന്നും ഉണ്ടാകാത്ത തരത്തില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പണപ്പെരുപ്പത്തെ ചെറുക്കാന്‍ നിരക്കുകള്‍ കുത്തനെ കൂട്ടി. ആഗോളതലത്തിലുണ്ടായ അനിശ്ചിതത്വം വിപണിയെ ബാധിച്ചു. മാസങ്ങളായി വിപണി തിരുത്തലിന്റെ വഴിയിലാണ്. എങ്കില്‍പോലും ദീര്‍ഘകാലയളവില്‍ മികച്ച ആദായം നല്‍കാന്‍ ഓഹരിക്കാകുമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. വിപണിയിലെ തകര്‍ച്ചമൂലം താഴ്ന്ന നിലവാരത്തില്‍ മികച്ച ഓഹരികള്‍ ഇപ്പോള്‍ ലഭ്യമാണ്. മ്യൂച്വല്‍ ഫണ്ട് വഴിയും നിക്ഷേപം നടത്താം. ഘട്ടംഘട്ടമായുള്ള നിക്ഷേപം ഭാവിയില്‍ മികച്ച ആദായം ലഭിക്കാന്‍ ഇടയാക്കും.

സ്വര്‍ണം
ഒരുവര്‍ഷത്തെ ആദായം പരിശോധിക്കുകയാണെങ്കില്‍ സ്വര്‍ണത്തിന്റെ അടുത്തെത്താന്‍ മറ്റ് നിക്ഷേപ പദ്ധതികള്‍ക്കൊന്നും കഴിഞ്ഞിട്ടില്ലെന്നുകാണാം. ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 44,000 രൂപ നിലവാരത്തിലെത്തിയിരിക്കുന്നു. മറ്റ് നിക്ഷേപ ആസ്തികള്‍ നഷ്ടം നേരിടുമ്പോള്‍ സ്വര്‍ണം അതിന്റെ മികവുകാണിക്കും. അതുകൊണ്ടുതന്നെ മൊത്തം നിക്ഷേപത്തില്‍ 10-15 ശതമാനംവരെ സ്വര്‍ണത്തിലാകാം. പ്രതിസന്ധിയുടെ കാലത്ത് സ്വര്‍ണം കുതിക്കുമെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്.

സ്ഥിര നിക്ഷേപം
നിശ്ചിത ആദായം ഉറപ്പായും വാഗ്ദാനം ചെയ്യുന്നവയാണ് ബാങ്ക് എഫ്.ഡികള്‍. പലിശ കുറവാണെങ്കിലും നിശ്ചിത ശതമാനം തുക ബാങ്ക് നിക്ഷേപത്തിലും വകയിരുത്തണം. ഹ്രസ്വകാലയളവിലെ നിക്ഷേപ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യം എഫ്ഡി തന്നെ. അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്. കുറഞ്ഞ പലിശയുടെ കാലം കഴിഞ്ഞെന്ന് മനസിലാക്കുക. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഒമ്പത് ശതമാനംവരെ വാര്‍ഷിക പലിശ ഇപ്പോള്‍ നല്‍കുന്നുണ്ട്.

Content Highlights: Return on Equity 25%: Let's look at the return on investment assets

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Investment
Premium

2 min

10,000 രൂപ വീതം നിക്ഷേപിച്ചാല്‍ മാസം 1.76 ലക്ഷം രൂപ പെന്‍ഷന്‍ നേടാം

May 30, 2023


Investment
Premium

2 min

മാസം 70,000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ എത്ര രൂപ നിക്ഷേപിക്കണം;  യോജിച്ച പദ്ധതിയേത്? 

Feb 25, 2023


itr
Explainer

2 min

സമയപരിധി കഴിഞ്ഞു: റിട്ടേണ്‍ നല്‍കാത്തവര്‍ ഇനി എന്തുചെയ്യും? 

Aug 1, 2022

Most Commented