മുംബൈ: റിസര്‍വ് ബാങ്ക് ഇത്തവണ നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരും.
ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കില്‍ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആര്‍ബിഐ സ്വീകരിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് നിരക്കുകളില്‍ തല്‍ക്കാലം മാറ്റംവരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിച്ചത്. മെയിലാണ് 40 ബേസിസ് പോയന്റ് കുറച്ച് റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്.
ആഗോള സാമ്പത്തിക മേഖല ദുര്‍ബലമായി തുടരുകയാണ്. എന്നാല്‍ ധനവിപണിയിലെ മാറ്റം ശുഭസൂചകമാണെന്നും യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
രാജ്യത്തെ യഥാര്‍ഥ ജിഡിപി വളര്‍ച്ച നെഗറ്റീവിലാണെങ്കിലും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ അനുകൂല സൂചനകളാണ് വിപണിയില്‍നിന്ന് നല്‍കുന്നതെന്ന് അദ്ദേഹം പ്രത്യശ പ്രകടിപ്പിച്ചു.
പണപ്പെരുപ്പ നിരക്കുകള്‍ കൂടുന്നതാണ് റിസര്‍വ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക് ഡൗണ്‍മൂലം വിതരണശൃംഖലയില്‍ തടസ്സമുണ്ടായതിനാല്‍ ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7.2ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണിലാകട്ടെ 6.1ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായിതന്നെ തുടരുമെന്നാണ് വിലയിരുത്തല്‍.
മൂന്നുദിവസം നീണ്ടുനിന്ന വായ്പാവലോകന യോഗം വ്യാഴാഴ്ചയാണ് അവസാനിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍നിന്ന്:
- പണലഭ്യത വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും വായ്പകൂടുതലായി വിപണിയിലെത്തുന്നതിനും ഡിജിറ്റല്‍ പണമിടപാട് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ പ്രഖ്യാപിക്കും.
- സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗനണ മേഖലയില്‍ ഉള്‍പ്പെടുത്തിയുള്ള വായ്പ അനുവദിക്കും.
- ഇടത്തരം സൂക്ഷ്മ ചെറുകിട(എംഎസ്എംഇ)മേഖലിയലെ വായ്പകള്‍ പുനഃക്രമീകരിക്കാന്‍ അവസരം നല്‍കും.
- നാഷണല്‍ ഹൗസിങ് ബാങ്കായ നബാഡിന് പണലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക നടപടിയുണ്ടാകും.
- ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ പ്രതിസന്ധിക്കുശേഷം മ്യൂച്വല്‍ ഫണ്ടുകള്‍ സ്ഥിരതയാര്‍ജിച്ചു.
- വിതരണശൃംഖലയിലെ തടസ്സംമൂലം പണപ്പെരുപ്പഭീഷണി നിലനില്‍ക്കുന്നു.
- സാമ്പത്തിക മേഖലയില്‍ ഉണര്‍വ് പ്രകടമാണ്. എന്നിരുന്നാലും കോവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നത് പലയിടങ്ങളിലും അടച്ചിടല്‍ തുടരാന്‍ നിര്‍ബന്ധിതമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..