റിപ്പോ ഉയര്‍ത്തി, വായ്പാ പലിശയുംകൂടി: നിക്ഷേപ ആദായത്തില്‍ വര്‍ധന പരിമിതം


Money Desk

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിക്കുന്നതിന് മാനദണ്ഡമായി കണക്കാക്കുന്ന സര്‍ക്കാര്‍ കടപ്പത്ര ആദായം കൂടിയിട്ടും ആനുപാതികമായ വര്‍ധനയല്ല പ്രഖ്യാപിച്ചത്.

Photo:Reuters

വിലക്കയറ്റം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് നിരക്ക് കൂട്ടുമ്പോള്‍ വായ്പാ പലിശ ഉയരുന്നതിന് ആനുപാതികമായി നിക്ഷേപകരുടെ ആദായത്തില്‍ വര്‍ധനവില്ല.

അതുകൊണ്ടുതന്നെ സ്ഥിര വരുമാനം ആശ്രയിച്ചുകഴിയുന്ന സാധാരണക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നിലവില്‍ ലഭിച്ചികൊണ്ടിരിക്കുന്നത് 'നെഗറ്റീവ് റിട്ടേണ്‍' ആണ്.പണപ്പെരുപ്പം ഏഴുശതമാനത്തിന് മുകളില്‍ തുടരുമ്പോഴും നിക്ഷേപ പലിശ നിരക്കുകള്‍ അതിനും താഴെയാണിപ്പോഴും. റിപ്പോ നിരക്ക് 5.9ശതമാനമായി ഉയര്‍ന്നിട്ടും നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ നാമമാത്രമായ വര്‍ധനവാണ് മുന്നോട്ടുവെച്ചത്. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയിലും പരിമിതമായ വര്‍ധനവാണ് പ്രഖ്യാപിച്ചത്.

മെയ് മാസത്തില്‍ അസാധാരണ നടപടിയായി 0.40ശതമാനവും പിന്നീട് മൂന്നു തവണ തുടര്‍ച്ചയായി 0.50ശതമാനംവീതവും റിപ്പോ നിരക്ക് കൂട്ടിയിട്ടും നിക്ഷേപ പലിശയില്‍ അരശതമാനം പലിശ പോലും ഉയര്‍ന്നില്ല.

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിക്കുന്നതിന് മാനദണ്ഡമായി കണക്കാക്കുന്ന സര്‍ക്കാര്‍ കടപ്പത്ര ആദായം കൂടിയിട്ടും ആനുപാതികമായ വര്‍ധനയല്ല പ്രഖ്യാപിച്ചത്. പത്തുവര്‍ഷത്തെ സര്‍ക്കാര്‍ കടപ്പത്ര ആദായം 7.34ശതമാനമാണിപ്പോള്‍.

ലഘു സമ്പാദ്യ പദ്ധതി
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന്റയും രണ്ടു വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന്റെയും പലിശ 20 ബേസിസ് പോയന്റും മൂന്നുവര്‍ഷ ടൈം ഡോപ്പസിറ്റിന്റെ പലിശ 30 ബേസിസ് പോയന്റും പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ 10 ബേസിസ് പോയന്റുമാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. കിസാന്‍ വികസാ പത്രയുടെ കാലാവധി 124 മാസത്തില്‍നിന്ന് 123 മാസമായി കുറച്ച് പലിശയില്‍ 10 ബേസിസ് പോയന്റിന്റെ വര്‍ധനവരുത്തി. 27 മാസത്തിനുശേഷം ഇതാദ്യമായാണ് പലിശ നിരക്കുകള്‍ പരിഷ്‌കരിക്കുന്നത്.

ജനകീയ നിക്ഷേപ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പലിശ മാറ്റമില്ലാതെ നിലനിര്‍ത്തി. പുതുക്കിയ നിരക്കുകള്‍ക്ക് ഡിസംബര്‍ 31വരെയാണ് പ്രാബല്യം.

ആര്‍ബിഐയുടെ നിരക്ക് വര്‍ധനയ്ക്ക് ആനുപാതികമായി വായ്പ പലിശയാണ് അതിവേഗം വര്‍ധിക്കുന്നത്. നിരക്ക് വര്‍ധനയുടെ ആനുകൂല്യം നിക്ഷേപകര്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ കാലതാമസമുണ്ടാക്കാറുണ്ട്. ചില സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ താരതമ്യേന കൂടുതല്‍ പലിശ നല്‍കുമ്പോള്‍ വന്‍കിട ബാങ്കുകള്‍ അതിന് മടിക്കുകയാണ്. മതിയായ പണലഭ്യതയുള്ളതുകൊണ്ടാണ് നിക്ഷേപസമാഹരണത്തിന് ബാങ്കുകള്‍ക്ക് താല്പര്യമില്ലാത്ത്.

എന്നിരുന്നാലും ആര്‍ബിഐയുടെ നിരക്ക് വര്‍ധനവിന് ആനുപാതികമായി നിക്ഷേപ പലിശ ഉയര്‍ത്തുന്നതില്‍നിന്ന് ബാങ്കുകള്‍ക്ക് മാറിനില്‍ക്കാനാവില്ല.

Content Highlights: Repo hiked, lending interest too: Increase in investment returns limited


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented