മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ ഉപഭോക്താക്കളെ സഹായിക്കാനായി റിയാല്‍റ്റി വെബ്‌സൈറ്റ് തുടങ്ങി. 

കോര്‍പ്പറേറ്റ് തലത്തില്‍ കിട്ടാക്കടം വര്‍ധിക്കുന്നതിനാല്‍ താരതമ്യേന സുരക്ഷിതമായ ഭവന വായ്പ കൂടുതല്‍ നല്‍കുന്നതിന്റെ ഭാഗമായികൂടിയാണ് വെബ് സൈറ്റ് തുടങ്ങിയത്. 

www.sbirealty.in എന്ന സൈറ്റില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 30 നഗരങ്ങളിലെ ഭവന പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ നഗരങ്ങളെക്കൂടി ഭാവിയില്‍ സൈറ്റില്‍ ഉള്‍പ്പെടുത്തും.

3000ത്തോളം എസ്ബിഐ അംഗീകാരമുള്ള ഭവനങ്ങള്‍ തിരഞ്ഞെടുക്കാന്‍ വെബ്‌സൈറ്റ് സഹായിക്കും.