ന്യൂഡൽഹി:  നോട്ട് നിരോധനം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ  പാർപ്പിട നിർമാണ - സ്ഥലം വിൽപ്പനയിൽ ഈ വർഷം 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് റേറ്റിങ് ഏജൻസിയായ ഫിച്ച് റിപ്പോർട്ട്.

പാർപ്പിട നിർമാണ മേഖല സുസ്ഥിര പാതയിലെന്നായിരുന്നു ഫിച്ചിന്റെ നേരത്തെയുള്ള വിലയിരുത്തൽ.
 
നോട്ട് നിരോധനത്തെ തുടർന്ന് നെഗറ്റീവ് വളർച്ചയാകും ഇൗ രംഗത്ത് ഉണ്ടാകുകയെന്നാണ് ഏഷ്യ - പസഫിക് മേഖലയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഫിച്ച് തയാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.