മുംബൈ: വീട് വാങ്ങുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. മെട്രോ നഗരങ്ങളില്‍ പുതിയതായി പണിയുന്ന വില്ലകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും 4 മുതല്‍ 20 ശതമാനംവരെ വിലകുറച്ചു. 

മുംബൈ, ഡല്‍ഹി, ബെംഗളുരു എന്നിവിടങ്ങളിലാണ് വില കുറച്ച് ഭവന പദ്ധതികള്‍ ആകര്‍ഷകമാക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ആഗോള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ കുഷ്മാന്‍ ആന്റ് വേക്ക്ഫീല്‍ഡിന്റേതാണ് വിലയിരുത്തല്‍.

മെട്രോ നഗരങ്ങളില്‍ ഫ്‌ളാറ്റുകള്‍ക്കും വില്ലകള്‍ക്കും വില കുറച്ചതോടെ മറ്റ് നഗരങ്ങളിലും വിലയില്‍ കുറവുണ്ടാകുമെന്നാണ് ഈ മേഖലയില്‍നിന്നുള്ളവര്‍ പറയുന്നു. 

ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് വിലയില്‍ 20 ശതമാനത്തോളം കുറവുണ്ടായത്. 2013നെ അപേക്ഷിച്ച് ബെംഗളുരുവില്‍ രണ്ട് മുതല്‍ ഏഴ് ശതമാനംവരെ വിലകുറഞ്ഞതായി കുഷ്മാന്‍ ആന്റ് വേക്ക്ഫീല്‍ഡ് പറയുന്നു.