തിരുവനന്തപുരം: കല്യാണ്‍ ഡെവലപ്പേഴ്‌സിന്റെ തിരുവനന്തപുരത്തെ മൂന്നാമത്തെ പാര്‍പ്പിട പദ്ധതിയായ കല്യാണ്‍ അവന്തിക്ക് എന്‍എച്ച് ബൈപാസില്‍ തുടക്കം കുറിച്ചു. 

യുഎസ്ടി ഗ്ലോബല്‍, ഇന്‍ഫോസിസ്, ടെക്‌നോപാര്‍ക്ക് കാമ്പസുകളോട് വളരെ അടുത്താണ് പുതിയ പദ്ധതി.

17 നിലകളിലായി രണ്ട്, മൂന്ന് ബിഎച്ച്‌കെ അപ്പാര്‍ട്ടുമെന്റുകളാണ് കല്യാണ്‍ അവന്തിയിലുള്ളത്. ആകെ 74 അപ്പാര്‍ട്ടുമെന്റുകള്‍. സ്വിമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ലബ്, മള്‍ട്ടിപര്‍പ്പസ് ഹാള്‍, വീഡിയോ ഡോര്‍ഫോണ്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. 

പേട്ടയില്‍ കല്യാണ്‍ സെന്‍ട്രം, പേരൂര്‍ക്കടയില്‍ കല്യാണ്‍ സഫയര്‍ എന്നിങ്ങനെ കല്യാണ്‍ ഡെവലപ്പേഴ്‌സിന്റെ രണ്ട് പദ്ധതികള്‍ നിലവില്‍ പൂര്‍ത്തിയായിവരികയാണ്. 

തൃശ്ശൂര്‍, കോട്ടയം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി നിലവില്‍ പൂര്‍ത്തിയായതും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതുമായ 15 ലക്ഷം ചതുരശ്രയടി നിര്‍മാണ പദ്ധതികളാണ് കമ്പനിക്കുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalyandevelopers.com സന്ദര്‍ശിക്കുക.