ന്യൂഡല്‍ഹി: സ്വകാര്യ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലുകള്‍ക്ക് പുറമേ വസ്തു വില്പനയ്ക്ക് സര്‍ക്കാരും സ്വന്തമായി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ഒരുക്കുന്നു.

50,000 ഭവനങ്ങളാണ് തുടക്കത്തില്‍ പോര്‍ട്ടല്‍ വഴി വില്പനയ്ക്ക് വെയ്ക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി വിലയുറപ്പിക്കാം.

ലേലംചെയ്യുന്നതിന് ബാങ്കുകള്‍ക്ക് ഡെബ്റ്റ് റിക്കറവി ട്രൈബ്യൂണല്‍ അനുമതി നല്‍കിയ വസ്തുവകകളായിരിക്കും പോര്‍ട്ടല്‍ വഴി വില്പന്ക്ക് വെയ്ക്കുക. വായ്പ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തുന്നവരുടെ വസ്തുവകകളായിരിക്കും ഇവ.

വസ്തുവിന്റെ ചിത്രം, വിസ്തീര്‍ണം തുടങ്ങിയവ സൈറ്റില്‍ നല്‍കും. ഇതുപ്രകാരം നിശ്ചിത തുക ഓണ്‍ലൈന്‍വഴി കെട്ടിവെച്ച് ആര്‍ക്കും നേരിട്ട് ലേലത്തില്‍ പങ്കെടുക്കാം.

പദ്ധതി വിജയകരമായാല്‍ വാണിജ്യ സ്ഥലങ്ങളും ഓണ്‍ലൈന്‍ വഴി വില്പന നടത്താന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.