Photo: Gettyimages
ഭാവിയില്‍ സമ്പത്ത് നേടാന്‍ വലിയ തുക നിക്ഷേപിക്കണമെന്നില്ല. ചെറിയ തുക ഘട്ടംഘട്ടമായി നിക്ഷേപിച്ചും മികച്ച സമ്പത്ത് നേടാന്‍ അവസരമുണ്ട്. ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന റിക്കറിങ് ഡെപ്പോസിറ്റാണ് അതിന് പരിഹാരം, പ്രത്യേകിച്ച് ശമ്പള വരുമാനക്കാര്‍ക്ക്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപിച്ച തുക പലിശ സഹിതം തിരികെ നല്‍കും. വിനോദയാത്ര, കുട്ടികളുടെ വാര്‍ഷിക ട്യൂഷന്‍ ഫീസ് തുടങ്ങിയ ഹ്രസ്വകാല സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണ് ആവര്‍ത്തന നിക്ഷേപം.
കുറഞ്ഞത് ആറു മാസം മുതല്‍ പരമാവധി 10 വര്‍ഷംവരെയുള്ള കാലയളവില്‍ ആര്‍.ഡി തുടങ്ങാന്‍ കഴിയും. 100 രൂപയാണ് കുറഞ്ഞ നിക്ഷേപം. പരമാവധി എത്രതുക വേണമെങ്കിലും നിക്ഷേപിക്കാം.
ഡെപ്പോസിറ്റ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷനില്‍ ഇന്‍ഷുര്‍ ചെയ്തിട്ടുള്ളതിനാല്‍ പരമാവധി അഞ്ചു ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് പരിരക്ഷ ലഭിക്കും.
പലിശ നിരക്ക്:
എസ്.ബി.ഐ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപത്തിന് ബാധകമായ പലിശതന്നെയാണ് ആര്‍.ഡിക്കും നല്‍കുന്നത്. വിവിധ കാലയളവില്‍ സാധാരണ പൗരന്മാര്‍ക്ക് 6.80ശതമാനം മുതല്‍ ഏഴ് ശതമാനംവരെയും മുതിര്‍ന്നവര്‍ക്ക് 7.30 മുതല്‍ 7.50ശതമാനം വരെയും പലിശ ലഭിക്കും. 2023 ഫെബ്രുവരി 15 മുതലാണ് പുതുക്കിയ നിരക്കുകള്‍ ബാധകമായത്.
ഒരു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലയളവുകളിലാണ് എസ്ബിഐയില്‍ റിക്കറിങ് ഡെപ്പോസിറ്റ് തുടങ്ങാന്‍ കഴിയുക. കുറഞ്ഞ തുക 100 രൂപയാണ്.
ഐ സി ഐ സി ഐ
സാധാരണക്കാര്‍ക്ക് 4.75ശതമാനം മുതല്‍ 7.10ശതമാനംവരെയാണ് ഐസിഐസിഐ ബാങ്ക് പലിശ നല്‍കുന്നത്. മുതിര്‍ന്നവര്‍ക്ക് 5.25ശതമാനം മുതല്‍ 7.50ശതമാനംവരെ പലിശ ലഭിക്കും. ചുരുങ്ങിയത് ആറുമാസത്തേയ്ക്ക് നിക്ഷേപം തുടങ്ങാം. പരമാവധി 10 വര്‍ഷംവരെയാണ് നിക്ഷേപ കാലയളവ് തിരഞ്ഞെടുക്കാന്‍ കഴിയുക. പുതുക്കിയ പലിശ നിരക്ക് കഴിഞ്ഞ ഫെബ്രുവരി 23 മുതലാണ് പ്രാബല്യത്തില്‍വന്നത്.
പി.എന്‍.ബി
സാധാരണക്കാര്‍ക്ക് 5.5ശതമാനം മുതല്‍ 7.25ശതമാനം വരെയും മുതിര്‍ന്നവര്‍ക്ക് 6 ശതമാനം മുതല്‍ 7.50ശതമാനം വരെയുമാണ് പലിശ നല്‍കുന്നത്. ആറ് മാസം മുതല്‍ പത്ത് വര്‍ഷംവരെയുള്ള കാലയളവ് തിരഞ്ഞെടുക്കാം. ഫെബ്രുവരി 20 മുതലാണ് പുതിയ നിക്കുകള്‍ ബാധാകമായത്.
യെസ് ബാങ്ക്
ആറ് മാസം മുതല്‍ 10 വര്‍ഷംവരെയുള്ള റിക്കറിങ് ഡെപ്പോസിറ്റിന് 6 മുതല്‍ 7.50ശതമാനംവരെയാണ് പലിശ നല്‍കുന്നത്. മുതിര്‍ന്നവര്‍ക്ക് 6.50ശതമാനം മുതല്‍ 8 ശതമാനംവരെയും ലഭിക്കും. ആറ് മാസം മുതല്‍ പത്ത് വര്‍ഷംവരെ കാലാവധിയുള്ള ആര്‍ഡി തുടങ്ങാന്‍ അവസരമുണ്ട്. ഫെബ്രുവരി 21 മുതലാണ് നിരക്കുകള്‍ പ്രാബല്യത്തിലായത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
സാധാരണക്കാര്‍ക്ക് 6 ശതമാനം മുതല്‍ 7.20ശതമാനംവരെയാണ് പലിശ. മുതിര്‍ന്നവര്‍ക്ക് 6.50ശതമാനം മുതല്‍ 7.70ശതമാനം വരെ ലഭിക്കും. മാര്‍ച്ച് 20 മുതലാണ് പുതിക്കിയ നിരക്കുകള്‍ നിലവില്‍വന്നത്.
പോസ്റ്റ് ഓഫീസ്
ബാങ്കുകള്‍ക്ക് പുറമെ പോസ്റ്റ് ഓഫീസ് വഴിയും റിക്കറിങ് ഡെപ്പോസിറ്റ് തുടങ്ങാം. അഞ്ചുവര്‍ഷമാണ് കാലയളവ്. 5.8ശതമാനം പലിശ ലഭിക്കും. മൂന്നു മാസം കൂടുമ്പോള്‍ ലഘു സമ്പാദ്യ പദ്ധതികളോടൊപ്പമാണ് പലിശ നിരക്ക് പരിഷ്‌കരിക്കുക.
പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാല്‍ മാസംതോറും 10,000 രൂപ വീതം അഞ്ച് വര്‍ഷക്കാലയളവില്‍ ഏഴ് ശതമാനം പലിശ നിരക്കില്‍ നിക്ഷേപിച്ചാല്‍ കാലാവധിയെത്തുമ്പോള്‍ 7,19,325 രൂപ ലഭിക്കും. നേട്ടം 1,19,325 രൂപ. ആറ് ലക്ഷം രൂപയാണ് മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക. |
Content Highlights: RD interest rates in Banks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..