ആർ ബി ഐ പ്രഖ്യാപനം: തക്ക സമയത്തെ ശരിയായ നടപടിയെന്ന് വിദഗ്ധർ


ബിസിനസ് മേഖലയെ സഹായിക്കുന്നതിനും അതുവഴി സാമ്പത്തിക മേഖലയെ പ്രചോദിപ്പിക്കുന്നതിനും തങ്ങൾ പ്രതിജ്ഞ ബദ്ധമാണെന്ന് രാജ്യത്തിനും വിപണികൾക്കും വീണ്ടും ഉറപ്പു നൽകിയിരിക്കയാണ് റിസർവ് ബാങ്ക്.

റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് പ്രഖ്യാപിച്ച നടപടികൾ സാമ്പത്തിക മേഖലയെ പ്രചോദിപ്പിക്കുന്നതാണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ വി കെ വിജയകുമാർ പറഞ്ഞു.

ബിസിനസ് മേഖലയെ സഹായിക്കുന്നതിനും അതുവഴി സാമ്പത്തിക മേഖലയെ പ്രചോദിപ്പിക്കുന്നതിനും തങ്ങൾ പ്രതിജ്ഞ ബദ്ധമാണെന്ന് രാജ്യത്തിനും വിപണികൾക്കും വീണ്ടും ഉറപ്പു നൽകിയിരിക്കയാണ് റിസർവ് ബാങ്ക്. അടിയന്തിര ആരോഗ്യ പ്രവർത്തനങ്ങൾക്കായി വായ്പ നൽകാൻ വാണിജ്യ ബാങ്കുകളെ സജ്ജമാക്കാൻ 50000 കോടി രൂപയുടെ റീപോ സൗകര്യം, ചെറുകിട ധനകാര്യ ബാങ്കുകൾക്ക് ത്രിവർഷ ടിഎൽടിആർഒ സൗകര്യം, ജി സാപിന്റെ അടുത്ത ഇൻസ്റ്റാൾമെന്റ് 35000 കോടി രൂപ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ചെറു ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പ മുൻഗണനാ മേഖലാ ഗണത്തിൽ പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ശരിയായ ദിശയിൽ തക്ക സമയത്തു തന്നെ പ്രഖ്യാപിക്കപ്പെട്ട നടപടികളാണ്.

മൊറട്ടോറിയം പ്രഖ്യാപനം ഇല്ലാതിരുന്നത് അനുകൂലമായാണ് വിപണികൾ കാണുക. മറ്റൊരു മൊറട്ടോറിയം ആവശ്യമാവുന്ന വിധത്തിൽ സ്ഥിതി വഷളായിട്ടില്ല എന്നതിന്റെ സൂചന കൂടിയാണതെന്ന് ഡോ. വിജയകുമാർ പറഞ്ഞു.

കടമെടുത്തവർക്ക് ചെറിയ ആശ്വാസം
പരിമിത സാഹചര്യത്തിലും മഹാമാരിയുടെ രണ്ടാം വരവിനെ നേരിടാൻ റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപിച്ച നടപടികൾ കടമെടുത്തവർക്ക് അൽപം ആശ്വാസം പകരുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക കാര്യവിദഗ്ധ ദീപ്തി മാത്യു പറഞ്ഞു.

വായ്പകൾക്ക് മൊറട്ടോറിയം ഇല്ലെങ്കിലും വായ്പകളുടെ പുനസംഘടന കടമെടുത്തവർക്ക് അൽപം ആശ്വാസം പകരും. വായ്പകൾക്ക് ആനുകൂലു്യം നൽകുന്നതിനായി ബാങ്കുകൾക്ക് കോവിഡ് ചെലവുകൾക്ക് തുല്യമായ തുക റിവേഴ്സ് റിപ്പോ നിരക്കിന്റെ 40 ബിപിഎസ് മുകളിൽ റിസർവ് ബാങ്കിൽ സൂക്ഷിക്കാവുന്നതാണ്.

ഇടത്തരം സാമ്പത്തിക സ്ഥാപനങ്ങൾക്കു നൽകപ്പെടുന്ന വായ്പ മുൻഗണനാ പട്ടികയിൽ പെടുത്തിയത് രാജ്യത്ത് വായ്പാ വളർച്ചയുണ്ടാക്കുന്നതിനു സഹായിക്കുമെന്നും ദീപ്തി മാത്യു അഭിപ്രായപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented