വീണ്ടും പലിശ ബാധ്യത: പ്രതിമാസ തിരിച്ചടവ് തുക എത്രകൂടും?


ഡോ.ആന്റണി

30 ലക്ഷം ഭവന വായ്പയെടുത്തവര്‍ക്ക് ഇഎംഐയില്‍ 1000 രൂപയുടെ വര്‍ധന പ്രതീക്ഷിക്കാം.

രേഖാചിത്രം: വിജേഷ് വിശ്വം

വായ്പയെടുത്തവര്‍ക്ക് ആഘാതമായി റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് ഉയര്‍ത്തി. അഞ്ചു മാസത്തിനിടെ നാലു തവണയായി നിരക്ക് ഉയര്‍ത്തിയതോടെ പലിശ നിരക്കില്‍ 1.9ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. അടിക്കടിയുള്ള വര്‍ധന വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവ് തുകയില്‍ കാര്യമായ വര്‍ധനവുണ്ടാക്കും.

നേരത്തെ നിരക്ക് ഉയര്‍ത്തിയപ്പോഴെല്ലാം ബാഹ്യ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള പലിശനിരക്കില്‍ ബാങ്കുകള്‍ ഘട്ടംഘട്ടമായി വര്‍ധനവരുത്തിയിരുന്നു. റിപ്പോ, എംസിഎല്‍ആര്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിലാകും പെട്ടെന്ന് വര്‍ധന ബാധകമാകുക. അതുകൊണ്ടുതന്നെ ഭവന-വാഹന വായ്പയെടുത്തവരെയാകും ആദ്യം ബാധിക്കുക. ഫ്‌ളോട്ടിങ് നിരക്കിലുള്ള വിദ്യാഭ്യാസ വായ്പ ഉള്‍പ്പടെയുള്ളവയുടെയും ഇഎംഐ ഉയരും.തിരിച്ചടവ് എത്ര വര്‍ധിക്കും?
ആര്‍ബിഐയുട നിരക്ക് വര്‍ധനയ്ക്ക് ആനുപാതികമായാണ് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പലിശ നിരക്ക് പരിഷ്‌കരിക്കുന്നത്. നിലവിലെ അര ശതമാനം നിരക്ക് വര്‍ധന പ്രതിമാസ തിരിച്ചടവ് തുകയില്‍ എപ്രകാരം പ്രതിഫലിക്കുമെന്ന് നോക്കാം.

20 വര്‍ഷക്കാലയളവില്‍ 8 ശതമാനം പലിശ നിരക്കില്‍ വായ്പയെടുത്തവര്‍ക്ക് പ്രതിമാസ തിരിച്ചടവ് തുകയില്‍ 942 രൂപയുടെ വര്‍ധനവുണ്ടാകും. അതായത് 25,093 രൂപയില്‍നിന്ന് 26,035 രൂപയായി ഇഎംഐ ഉയരും. പലിശ 8.5 ശതമാനമായി ഉയരുന്നതോടെയാണ് ഇത്രയും തുകയുടെ വ്യത്യാസമുണ്ടാകുന്നത്. ഓരോ ലക്ഷം രൂപയുടെ വായ്പയ്ക്കും പ്രതിമാസ തിരിച്ചടവ് തുകയില്‍ 32 രൂപ പലശയിനത്തില്‍ അധികമായി നല്‍കേണ്ടിവരും.

ഏഴ് വര്‍ഷ കാലയളവുള്ള എട്ട് ലക്ഷം രൂപയുടെ വാഹന വായ്പയുടെ പലിശ 10 ശതമാനത്തില്‍നിന്ന് 10.5ശതമാനമാകുമ്പോള്‍ തിരിച്ചടവ് തുക 13,281 രൂപയില്‍നിന്ന് 13,489 രൂപയാകും. പ്രതിമാസം 208 രൂപയുടെ വര്‍ധന. അഞ്ച് വര്‍ഷ കാലയളവിലെ അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത വായപയുടെ പലിശ 15ശതമാനത്തില്‍നിന്ന് 15.5ശതമാനമായി ഉയരുമ്പോള്‍ പ്രതിമാസ തിരിച്ചടവ് തുക 11,895 രൂപയില്‍നിന്ന് 12,027 രൂപയുമാകും.

പലിശ ഇനിയും കൂടുമോ?
പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതുവരെ റിപ്പോ നിരക്ക് വര്‍ധന ഉള്‍പ്പടെയുള്ള നടപടികളുമായി ആര്‍ബിഐ മുന്നോട്ടുപോകും. പണപ്പെരുപ്പം 2-6 ശതമാനമെന്ന ക്ഷമതാ പരിധിക്കുള്ളില്‍ നിര്‍ത്തുകയെന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. അതിന് ഉപയോഗിക്കാവുന്ന ഫലപ്രദമായ മാര്‍ഗമാണ് നിരക്ക് കൂട്ടല്‍. ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകളെല്ലാം കര്‍ശന പണനയം സ്വീകരിക്കുന്നതിന്റെ ഭാഗമായി കുത്തനെ നിരക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണ്.

Also Read

റിപ്പോ ഉയർത്തി, വായ്പാ പലിശയുംകൂടി: നിക്ഷേപ ...

റിപ്പോ 0.50%കൂട്ടി: പ്രതീക്ഷിക്കുന്ന വളർച്ച ...

റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിക്കുകയും അസംസ്‌കൃത എണ്ണ പോലുള്ള ഉത്പന്ന വിലകളില്‍ കുറവുണ്ടാകുകയും ചെയ്താല്‍ ഭാവിയില്‍ പണപ്പെരുപ്പം നിയന്ത്രണത്തില്‍ കൊടുണ്ടുവരാന്‍ കഴിഞ്ഞേക്കാം. എങ്കിലും വര്‍ധിപ്പിച്ച നിരക്കുകളില്‍ പെട്ടൊന്നുരു കുറയ്ക്കല്‍ ഉണ്ടായേക്കില്ല. നിരക്ക് വര്‍ധനയുടെ വിപണിയില്‍ പ്രതിഫലിക്കാന്‍ ഒന്നോ രോണ്ടോ പാദങ്ങള്‍ കാത്തിരിക്കേണ്ടിവരും.

കാലാവധി നീട്ടാം
പ്രതിമാസ തിരിച്ചടവ് തുകയിലെ വര്‍ധന താങ്ങാന്‍ കഴിയില്ലെങ്കില്‍ വായ്പയുടെ കാലാധവി നീട്ടാന്‍ ബാങ്കിനോട് ആവശ്യപ്പെടാം. മൊത്തം ബാങ്കിന് നല്‍കുന്ന പലിശയില്‍ കാര്യമായ വര്‍ധനവുണ്ടാക്കാന്‍ ഇതിടയാക്കുമെന്നകാര്യം ഓര്‍ക്കുക. ഉദാഹരണം നോക്കാം. 30 ലക്ഷം രൂപയുടെ ഭവനവായ്പയെടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചടവ് 240 മാസമെന്നത് 266 മാസമായി കൂടും. ഇതുപ്രകാരം വായ്പയിനത്തില്‍ ഉപഭോക്താവിന് ചെലവാകുന്ന മുതലും പലിശയും ഉള്‍പ്പടെയുളള തുക 66,73,304(66.73 ലക്ഷം രൂപ)യാകും. കൂടിയ നിരക്കില്‍ ഇഎംഐ അടയ്ക്കുകയാണെങ്കില്‍ 62,48,327 രൂപ(62.48 ലക്ഷം) രൂപയാണ് നല്‍കേണ്ടിവരിക. അതായത് 4,24,977 രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുകയെന്ന് ചുരുക്കം.

Content Highlights: Rate hike again: how much your emi increases


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented