പൊതുമേഖല ബാങ്കുകളിലും പലിശ കൂട്ടി: മുതിര്‍ന്നവര്‍ക്ക് 7.25%വരെ


Money Desk

വിപണിയില്‍ പണലഭ്യത കുറയുകയും വായ്പാ ആവശ്യം വര്‍ധിക്കുകയുംചെയ്തതോടെ വന്‍കിട ബാങ്കുകള്‍ ഉള്‍പ്പടെ നിക്ഷേപ പലിശ ഉയര്‍ത്തിതുടങ്ങി. 

Bank FD

Photo: Gettyimages

സുരക്ഷിതത്വം കണക്കിലെടുത്ത് പൊതുമേഖല ബാങ്കില്‍ നിക്ഷേപിക്കാനാണ് വാസുദേവന് താല്‍പര്യം. പെന്‍ഷന്‍ പറ്റിയശഷം ലഭിച്ചതുകയെല്ലാം എസ്ബിഐയിലാണ് എഫ്ഡിയിട്ടിരിക്കുന്നത്. രണ്ടുശതമാനത്തോളം നിരക്ക് വര്‍ധിപ്പിച്ചിട്ടും നിക്ഷേപ പലിശ കൂട്ടാത്തതില്‍ അസംതൃപ്തനായിരുന്നു അദ്ദേഹം. കൂടുതല്‍ പലിശ കിട്ടുന്ന ബാങ്കിലേയ്ക്ക് നിക്ഷേപംമാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയുംചെയ്തു. ആര്‍ബിഐയ്ക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവയിലെ അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കിലും പൊതുമേഖല ബാങ്കുകളെമാത്രം വിശ്വാസത്തിലെടുക്കുന്നവര്‍ ഇപ്പോഴുമുണ്ട്. അവരിലൊരാളാണ് വാസുദേവന്‍. ഏഴുശതമാനം പലിശ ലഭിച്ചാല്‍ നിക്ഷേപം പൊതുമേഖല ബാങ്കില്‍തന്നെ നിലനിര്‍ത്താനാണ് അദ്ദേഹത്തിന്റെ പദ്ധതി. ഈ സാഹചര്യത്തില്‍ പൊതുമേഖല ബാങ്കുകളില്‍ ഇപ്പോള്‍ നിക്ഷേപത്തിന് എത്ര പലിശ ലഭിക്കുമെന്ന് പരിശോധിക്കാം.

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവ ഉയര്‍ന്ന പലിശ നിക്ഷേപകര്‍ക്ക് വാഗ്ദാനംചെയ്യുമ്പോള്‍ താരതമ്യേന കുറഞ്ഞ ആദായമാണ് പൊതു-സ്വകാര്യ മേഖലകളിലെ ബാങ്കുകളില്‍നിന്ന് ലഭിക്കുന്നത്. റിസര്‍വ് ബാങ്ക് നാലുതവണയായി റിപ്പോ നിരക്ക് 1.90ശതമാനം വര്‍ധിച്ചപ്പോള്‍ ചെറുകിട ബാങ്കുകള്‍ ഉയര്‍ന്ന പലിശയാണ് വാഗ്ദാനംചെയ്തത്. നിശ്ചിത കാലയളവിലെ എഫ്ഡിക്ക് 8.25ശതമാനംവരെ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുണ്ട്.മടിച്ചുമടിച്ചാണെങ്കിലും പൊതു-സ്വകാര്യ മേഖലകളിലെ ബാങ്കുകളും പലിശ നിരക്ക് ഉയര്‍ത്തിതുടങ്ങി. ഒരുമാസത്തിനിടെ പലിശ നിരക്കില്‍ ഒരുശതമാനത്തിലേറെ വര്‍ധനവാണുണ്ടായത്. പെന്‍ഷന്‍കാര്‍ക്കും സ്ഥിരവരുമാനം ആശ്രയിച്ചുകഴിയുന്നവര്‍ക്കും ആശ്വാസത്തിന് വകനല്‍കുന്നതാണ് നിക്ഷേപ പലിശയിലെ വര്‍ധന. വിപണിയില്‍ പണലഭ്യത കുറയുകയും വായ്പാ ആവശ്യം വര്‍ധിക്കുകയുംചെയ്തതോടെയാണ് വന്‍കിട ബാങ്കുകള്‍ ഉള്‍പ്പടെ നിക്ഷേപ പലിശ ഉയര്‍ത്തിതുടങ്ങിയത്.

പൊതുമേഖല ബാങ്കുകളിലെ എഫ്.ഡി രാജ്യത്തെ ഏറ്റവും ജനപ്രിയമായ നിക്ഷേപ പദ്ധതിയാണിപ്പോഴും. ഉറപ്പുള്ള സ്ഥിരമായ പലിശ, പണമാക്കാന്‍ എളുപ്പം, നിക്ഷേപ സുരക്ഷ എന്നിവയൊക്കെയാണ് ജനപ്രീതിക്ക് കാരണം.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപ പലിശ ഈയിടെ 90 ബേസിസ് പോയന്റ്(0.90ശതമാനം)ആണ് കൂട്ടിയത്. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനാറ ബാങ്ക് തുടങ്ങിയവ ആകര്‍ഷകമായ പലിശ നിരക്കില്‍ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 7.5ശതമാനം മുതല്‍ 7.75ശതമാനംവരെ പലിശ നേടാന്‍ അവസരമുണ്ട്. മറ്റുള്ളവര്‍ക്കാകട്ടെ ഏഴ് ശതമാനം മുതല്‍ 7.25ശതമാനംവരെയും ലഭിക്കും.

നിക്ഷേപിക്കുംമുമ്പ്
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇടയ്ക്കിടെ പരിഷ്‌കരിക്കുന്നതുകൊണ്ട് നിക്ഷേപിക്കുംമുമ്പ് ഏറ്റവും പുതിയ നിരക്കുകള്‍ താരതമ്യംചെയ്യുന്നത് നല്ലതായിരിക്കും. നിശ്ചിതകാലയളവിലെ നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ പ്രത്യേകമായി കൂടുതല്‍ പലിശ നല്‍കുന്നുണ്ട്.


പലിശ ഇനിയും കൂടുമോ?
റിസര്‍വ് ബാങ്കിന്റെ നിരക്ക് വര്‍ധനയ്ക്ക് ആനുപാതികമായി ബാങ്കുകള്‍ ഇതുവരെ പലിശ വര്‍ധിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വരുംമാസങ്ങളിലും എഫ്ഡി പലിശ കൂടാന്‍ സാധ്യതയുണ്ട്. പണപ്പെരുപ്പം നിയന്ത്രണവിധേയമാകാത്തതിനാല്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധന നിര്‍ത്തിയിട്ടില്ല. ആര്‍ബിഐക്കും നിരക്ക് വര്‍ധനവില്‍നിന്ന് വിട്ടുനില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ നിക്ഷേപ പലിശയില്‍ ഇനിയും വര്‍ധന പ്രതീക്ഷിക്കാം(പലിശ കൂടുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിക്ഷേപ തന്ത്രം അറിയാന്‍ പാഠം 172 കാണുക).

റിപ്പോ നിരക്കില്‍ ഭാവിയിലുണ്ടായേക്കാവുന്ന വര്‍ധനവും പണലഭ്യതയുമാകും പലിശ നിരക്കില്‍ പ്രതിഫലിക്കുക. അതുകൊണ്ടുതന്നെ എട്ട് മുതല്‍ ഒമ്പത് ശതമാനംവരെ നിക്ഷേപ പലിശ ഉയര്‍ന്നേക്കാം. അതിന് ആനുപാതികമായി സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലും സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവയിലും വര്‍ധന പ്രതീക്ഷിക്കാം.

നിക്ഷേപം, വ്യക്തിഗത സമ്പാദ്യം എന്നിവ സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ Join Whatsaapp group

ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്‌

Content Highlights: Public sector banks also hiked interest rates: up to 7.25% for seniors


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented