പിപിഎഫ് ഉള്‍പ്പടെയുള്ള ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ ഉയര്‍ത്തിയേക്കും: വിശദമായി അറിയാം


Money Desk

തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധനയുടെ നേട്ടം നിക്ഷേപകര്‍ക്ക് കൈമാറാതിരിക്കാനാവില്ല.

Photo: Gettyimages

സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായം തുടര്‍ച്ചയായ മാസങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പിപിഎഫ് ഉള്‍പ്പടെയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ വൈകാതെ ഉയര്‍ത്തിയേക്കും.

മൂന്നുമാസം കൂടുമ്പോള്‍ പലിശ നിരക്ക് പരിഷ്‌കരിക്കുന്നതിനാല്‍ ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. പിപിഎഫിന്റെ പലിശ നിരക്ക് നിലവില്‍ 7.1ശതമാനമാണ്. സര്‍ക്കാര്‍ കടപ്പത്രങ്ങളുടേതാകട്ടെ 7.3ശതമാനം പിന്നിട്ടുകഴിഞ്ഞു.

കോവിഡിനെ തുടര്‍ന്ന് എക്കാലത്തെയും താഴ്ന്ന നിലവാരത്തില്‍ പലിശ നിരക്ക് എത്തിയതിനുശേഷം 27 മാസമായി ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചിട്ടില്ല. 2020 ഏപ്രില്‍-ജൂണ്‍ പാദത്തിലാണ് നിരക്ക് അവസാനമായി പുതുക്കിയത്.

വര്‍ഷത്തിലൊരിക്കല്‍ നിശ്ചയിച്ചിരുന്ന പലിശനിരക്ക് മൂന്നു മാസത്തിലൊരിക്കലാക്കിയതിനുശേഷം, സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായത്തിന് ആനുപാതികമായാണ് പരിഷ്‌കരിക്കുന്നത്.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകള്‍ നിരക്ക് കൂട്ടുന്നത്. താല്‍ക്കാലിക പ്രതിഭാസമാണെങ്കില്‍ നിരക്ക് വര്‍ധന നിക്ഷേപ പലിശയില്‍ പ്രതിഫലിക്കാറില്ല.

തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധനയുടെ നേട്ടം നിക്ഷേപകര്‍ക്ക് കൈമാറാതിരിക്കാനാവില്ല. വിലക്കയറ്റം കൂടുകയും പലിശ നിരക്ക് ഉയര്‍ത്താതിരിക്കുകയും ചെയ്താല്‍ ജനങ്ങളുടെ ഉപഭോഗശേഷിയെ അത് കാര്യമായി ബാധിക്കും.

Also Read
പാഠം 181

മാന്ദ്യഭീതിയിൽ ഐടി: കുറഞ്ഞ വിലയിൽ ഏതൊക്കെ ...

പിപിഎഫിനെകൂടാതെ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്(എന്‍.എസ്.സി), കെ.വി.പി, ടൈം ഡെപ്പോസിറ്റുകള്‍, സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം, സുകന്യ സമൃദ്ധി യോജന എന്നിവയും ലഘു സമ്പാദ്യ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

ലഘു സമ്പാദ്യ പദ്ധതികളിലെ നിലവിലെ പലിശ നിരക്കുകള്‍:

Content Highlights: PPF, other small savings deposits interest rates may see an increase.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented