അഹമ്മദാബാദ്: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ തല്ക്കാലം അസാധുവാകില്ല. ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തില്‍ നിര്‍ബന്ധംപാടില്ല. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് ഉത്തരവ്.
പാനുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഏഴുതവണയാണ് തിയതി നീട്ടി നല്‍കിയത്. നിലവില്‍ മാര്‍ച്ച് 31ആണ് അവസാന തിയതി.
കോടതി ഉത്തരവ് വന്നതോടെ ഈ തിയതി അപ്രസക്തമായി. നിലവില്‍ ഇതുവരെ പാന്‍ ബന്ധിപ്പിക്കാത്ത ആദായ നികുതി ദായകര്‍ക്ക് ആശ്വാസവുമായി.
ആദായ നികുതി നിയമം സെക്ഷന്‍ 139 എഎ(2)പ്രകാരം എല്ലാവരും ആധാര്‍ നമ്പര്‍ ആദായനികുതി വകുപ്പിനെ അറയിക്കണമെന്നുണ്ട്. ഇതുപ്രകാരമാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..