പരിധി ഉയര്‍ത്തിയിട്ടും 51 ശതമാനം ബാങ്ക് നിക്ഷേപംമാത്രം സുരക്ഷിതം


Money Desk

2021 മാര്‍ച്ച് അവസാനംവരെയുള്ള കണക്കുപ്രകാരം മൊത്തം ഇന്‍ഷുര്‍ ചെയ്ത നിക്ഷേപം 76.2 ലക്ഷം കോടി രൂപയാണ്. ഇത് മൊത്തം നിക്ഷേപത്തിന്റെ 50.9ശതമാനംമാത്രമാണ്. മൊത്തം നിക്ഷേപമാകട്ടെ 149.7 ലക്ഷം കോടി രൂപയുമാണ്.

ഒരു ലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി പരിധി ഉയര്‍ത്തിയിട്ടും 51ശതമാനം നിക്ഷേപ തുകയ്ക്കുമാത്രമെ പൂര്‍ണമായും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുള്ളൂവെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്.

2021 മാര്‍ച്ച് അവസാനംവരെയുള്ള കണക്കുപ്രകാരം മൊത്തം ഇന്‍ഷുര്‍ ചെയ്ത നിക്ഷേപം 76.2 ലക്ഷം കോടി രൂപയാണ്. ഇത് മൊത്തം നിക്ഷേപത്തിന്റെ 50.9ശതമാനംമാത്രമാണ്. മൊത്തം നിക്ഷേപമാകട്ടെ 149.7 ലക്ഷം കോടി രൂപയുമാണ്. എന്നിരുന്നാലും അന്താരാഷ്ട്രതലത്തിലുള്ള കണക്കുകളുമായി നോക്കുമ്പോള്‍ 20-30ശതമാനം കൂടുതലാണിതെന്നും സര്‍വെയില്‍ പറയുന്നു.

ഒരു ലക്ഷം രൂപയുടെ പരിരക്ഷമാത്രമായിരുന്നപ്പോള്‍ 30ശതമാനം നിക്ഷേപങ്ങള്‍ക്കായിരുന്നു സംരക്ഷണം ലഭിച്ചിരുന്നത്. പരിരക്ഷ ഉയര്‍ത്തിയതോടെ 247.8 കോടി അക്കൗണ്ടുകള്‍(2021 മാര്‍ച്ചുവരെ)ക്കാണ് സംരക്ഷണം ലഭിച്ചത്. മൊത്തം 252.6 കോടി അക്കൗണ്ടുകളില്‍ 98.1ശതമാനത്തോളംവരുമിത്. ആഗോള ശരാശരി 80ശതമാനമാണെന്നും സര്‍വെ നിരീക്ഷിക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് പരിരക്ഷ അഞ്ചുലക്ഷമായി ഉയര്‍ത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.

റീജിയണല്‍ റൂറല്‍ ബാങ്കുകളിലെ 84ശതമാനം നിക്ഷേപങ്ങള്‍ക്കും ഇതുപ്രകാരം സംരക്ഷണം ലഭിക്കുന്നു. സഹകരണ ബാങ്കുകളിലെ 70ശതമാനം നിക്ഷേപത്തിനും എസ്ബിഐയിലെ 59ശതമാനത്തിനും സംരക്ഷണമുണ്ട്. മറ്റ് പൊതുമേഖലാ ബാങ്കുകളിലെ 55ശതമാനവും സ്വകാര്യ ബാങ്കുകളിലെ 40ശതമാനവും വിദേശ ബാങ്കുകളിലെ ഒമ്പതുശതമാനവും നിക്ഷേപമാണ് പരിരക്ഷയില്‍ ഉള്‍പ്പെടുന്നത്.

90 ദിവസങ്ങള്‍ക്കകം നിക്ഷേപം തിരിച്ചുകൊടുക്കുമെന്ന ഭേദഗതി നിലവില്‍വന്നതിനുശേഷം 1,20,000 നിക്ഷേപകര്‍ക്കായി ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷന്‍ 1,500 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented