രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയില്‍ ബാങ്കിലെത്താതെയും അക്കൗണ്ട് തുടങ്ങാം. ഇന്‍സ്റ്റ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് സംവിധാനം പുനഃരാരംഭിച്ചതിനെതുടര്‍ന്നാണിത്.
കോവിഡ് വ്യാപനത്തെതുടര്‍ന്നാണ് ബാങ്കിലെത്താതെയും അക്കൗണ്ട് തുറക്കാനുള്ള സൗകര്യം എസ്ബിഐ വീണ്ടുമൊരുക്കുന്നത്.
സ്മാര്‍ട്ട്‌ഫോണില്‍ ബാങ്കിന്റെ യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. പാനോ, ആധാറോ ഉണ്ടെങ്കില്‍ ഡിജിറ്റലായി അക്കൗണ്ട് തുറക്കാം. ഇന്‍സ്റ്റ അക്കൗണ്ട് തുറക്കുന്നവര്‍ക്ക് രൂപെ ഡെബിറ്റ് കാര്‍ഡ് നല്‍കും.
യോനോ ആപ്പില്‍ പാന്‍, ആധാര്‍ വിവരങ്ങള്‍ നല്‍കിയശേഷം ഫോണിലെത്തുന്ന ഒടിപി കൂടി നല്‍കുക. വ്യക്തിവിവരങ്ങള്‍ക്കൂടി നല്‍കിയാല്‍ നടപടി പൂര്‍ത്തിയാകും. അപ്പോള്‍തന്നെ പണമിടപാടും സാധ്യമാകും.
നോമിനേഷന്‍ സൗകര്യം, എസ്എംഎസ് അലര്‍ട്ട്, എസ്ബിഐ ക്വിക്ക് മിസ്ഡ് കോള്‍ സര്‍വീസ് എന്നീ സേവനങ്ങളും ലഭിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ കെവൈസി രേഖകള്‍ ബാങ്കിലെത്തിച്ചാല്‍മതി.
Now open SBI instant saving account online
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..